ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്ന സമ്പന്നർ , പ്രമുഖ പത്ത് സമ്പന്നരിൽ എം.എ. യൂസുഫലി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പന്നരായ ഇന്ത്യക്കാരിലെ ഏറ്റവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ റിപ്പോര്‍ട്ട്  ഹുറൂൺ ഇന്ത്യ പുറത്ത് വിട്ടിരിക്കുകയാണ് . റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. 2017 ഒക്ടോബർ മുതൽ 2018 വരെയുള്ള കാലയളവിൽ 437 കോടി രൂപയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. രണ്ടാം സ്ഥാനം പിരമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരമലിനാണു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 200 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകിയത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്ന സമ്പന്നർ,  പ്രമുഖ പത്ത് സമ്പന്നരിൽ എം.എ. യൂസുഫലി

ഹുറുൺ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പട്ടികയിൽ, 2017 ഒക്റ്റോബർ 1 നും 2018 സെപ്തംബർ 30 നും ഇടയിൽ 10 കോടി രൂപയോ അതിലധികമോ സംഭാവന ചെയ്ത ഇന്ത്യക്കാരാണ് ഇടം പിടിച്ചിട്ടുള്ളത് . ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ലഭിച്ച മൊത്തം തുക 1,560 കോടി രൂപയാണു. ഈ പട്ടികയിൽ 39 ഇന്ത്യക്കാർ ഉൾപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ്‌ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലക്ക് വേണ്ടി 437 കോടി രൂപയാണ് മുകേഷ് അംബാനി സംഭാവന നൽകിയത്. കേരളത്തിലെ മഹാ പ്രളയത്തിലെ ഇരകൾക്ക് സഹായമെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ ഉൾപ്പെടെയുള്ള സംഭാവനകൾ നൽകിയ എം.എ. യൂസുഫലി പട്ടികയിൽ അഞ്ചാം റാങ്ക് നേടിയതായി ഹുറൂൺ റിപ്പോർട്ട് ഇന്ത്യ മാനേജിങ് ഡയറക് ടറും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്ന സമ്പന്നർ,  പ്രമുഖ പത്ത് സമ്പന്നരിൽ എം.എ. യൂസുഫലി

മുകേഷ് അംബാനി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്റ്ററും

മൊത്തം ആസ്തി : 49.4 ബില്യൺ ഡോളർ.

സംഭാവന: 437 കോടി

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്ന സമ്പന്നർ,  പ്രമുഖ പത്ത് സമ്പന്നരിൽ എം.എ. യൂസുഫലി

അജയ് പിരമൽ: പിരമാൾ എന്റർപ്രൈസസ് ചെയർമാൻ 

മൊത്തം ആസ്തി: 4.3 ബില്ല്യൺ ഡോളർ.

സംഭാവന : 200 കോടി

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്ന സമ്പന്നർ,  പ്രമുഖ പത്ത് സമ്പന്നരിൽ എം.എ. യൂസുഫലി

അസിം പ്രേംജി: വിപ്രോ ചെയർമാൻ 

മൊത്തം ആസ്തി: $ 22.6 ബില്ല്യൻ.

സംഭാവന : 113 കോടി.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്ന സമ്പന്നർ,  പ്രമുഖ പത്ത് സമ്പന്നരിൽ എം.എ. യൂസുഫലി

ആദി ഗോദ്റെജ്: ഗോദ്റെജ് ഗ്രൂപ്പ് ചെയർമാൻ :

മൊത്തം ആസ്തി: 2.7 ബില്ല്യൺ ഡോളർ.

സംഭാവന: ഉപജീവനത്തിന് 96 കോടി രൂപ.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ചെയ്യുന്ന സമ്പന്നർ,  പ്രമുഖ പത്ത് സമ്പന്നരിൽ എം.എ. യൂസുഫലി

എംഎ യൂസഫ് അലി: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറും

മൊത്തം ആസ്തി: 4.7 ബില്ല്യൻ ഡോളർ.

സംഭാവന : ദുരിതാശ്വാസത്തിന് 70 കോടി രൂപ നൽകി

English summary

the top 10 businessmen who topped the Hurun India's philanthropy list

Here are the top 10 businessmen who topped the Hurun India's philanthropy list,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
X