എയര്‍പോര്‍ട്ട് മാതൃകയിലേക്ക് 50 റെയില്‍വേ സ്റ്റേഷനുകള്‍; ചെലവ് 7500 കോടി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ഇന്ത്യന്‍ റെയില്‍വേ. വിമാനത്താവളങ്ങളുടെ മാതൃകയില്‍ പ്രത്യേക അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങലാണ് ഇവിടെ ഒരുക്കുക.

 

ഇന്‍ഡിഗോ 30 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; വരും ദിവസങ്ങളിലും റദ്ദാക്കല്‍ തുടരുമെന്ന് അധികൃതര്‍


വികസനം പിപിപി മാതൃകയില്‍

വികസനം പിപിപി മാതൃകയില്‍

ഈ വര്‍ഷം ആദ്യഘട്ടത്തില്‍ 50 സ്‌റ്റേഷനുകളെയാണ് നവീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 7500 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. അതായത് ഒരു സ്റ്റേഷന്റെ വികസനത്തിന് ശരാശരി 150 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെലവഴിക്കുക. ഇതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി മോഡല്‍) രീതിയാണ് റെയില്‍വേ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സൗകര്യവും സുരക്ഷയും ലക്ഷ്യം

സൗകര്യവും സുരക്ഷയും ലക്ഷ്യം

റെയില്‍വേ സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതിനോടൊപ്പം ഇവയുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി നവീകരണ പദ്ധതിക്കു പിന്നിലുണ്ട്. റെയില്‍വേ സ്റ്റേഷനിലേക്ക് വിവിധ ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കും ഇവിടെ നിന്ന് യാത്ര തിരിക്കാനെത്തുന്നവര്‍ക്കും പ്രത്യേക ടെര്‍മിനലുകള്‍ സജ്ജീകരിക്കുന്നതോടെ യാത്രക്കാരെ മാനേജ് ചെയ്യാന്‍ എളുപ്പമാവുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.

ട്രെയിന്‍ കാത്തിരിക്കാന്‍ കേന്ദ്രം

ട്രെയിന്‍ കാത്തിരിക്കാന്‍ കേന്ദ്രം

നിലവില്‍ യാത്രക്കാര്‍ ട്രെയിന്‍ കാത്തിരിക്കുന്നത് പ്ലാറ്റ് ഫോമുകളിലാണ്. എന്നാല്‍ നവീകരിച്ച സ്റ്റേഷനുകളില്‍ ഇതായിരിക്കില്ല സ്ഥിതി. ട്രെയിന്‍ വരുന്നത് കാത്തിരിക്കാന്‍ പ്രത്യേക കാത്തിരിപ്പു കേന്ദ്രം സജ്ജീകരിക്കും. റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിനുകളില്‍ വന്നിറങ്ങുന്നവരുമായി പോവാനിരിക്കുന്ന യാത്രക്കാര്‍ കൂടിക്കലരുന്ന പ്രശ്‌നം ഇതോടെ ഒഴിവാക്കാനാകും.

ഒന്നില്‍ കൂടുതല്‍ നിലകള്‍

ഒന്നില്‍ കൂടുതല്‍ നിലകള്‍

റെയില്‍വേ സ്റ്റേഷനുകളിലേക്ക് ട്രെയിനുകളില്‍ വന്നിറങ്ങുന്നവര്‍ക്ക് പുറത്തേക്ക് കടക്കാനും ട്രെയിന്‍ യാത്രയ്ക്കായി എത്തുന്നവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനുമുള്ള പ്രത്യേക സൗകര്യം ഒരുക്കുന്നതിന് ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കും. ഒരു നിലയില്‍ അറൈവല്‍ ടെര്‍മിനലും മറ്റൊന്നില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുമാണ് ഒരുക്കുക. സ്ഥല വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളില്‍ ഉള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും വികസനം.

സ്‌റ്റേഷന്‍ വികസനത്തിന് ഏജന്‍സി

സ്‌റ്റേഷന്‍ വികസനത്തിന് ഏജന്‍സി

റെയില്‍വേ സ്റ്റേഷനുകളെ അത്യാധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ഐആര്‍എസ്ഡിസി) എന്ന പ്രത്യേക ഏജന്‍സിയെ തന്നെ റെയില്‍വേ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും ഐആര്‍എസ്ഡിസിയാണ്. എസ് കെ ലോഹ്യയാണ് കോര്‍പറേഷന്റെ മാനേജിംഗ് ഡയരക്ടര്‍. പഴയവ നവീകരിക്കുന്നതോടൊപ്പം പുതിയ സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള ചുമതലയും കോര്‍പറേഷനാണ്.

ആദ്യഘട്ടത്തില്‍ 50 സ്റ്റേഷനുകള്‍

ആദ്യഘട്ടത്തില്‍ 50 സ്റ്റേഷനുകള്‍

ഈ വര്‍ഷം ആദ്യഘട്ടമെന്ന നിലയില്‍ 50 റെയില്‍വേ സ്റ്റേഷനുകളെയാണ് നവീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് എസ് കെ ലോഹ്യ പറഞ്ഞു. അനന്തവിഹാര്‍, വിജ്‌വാസന്‍, ചണ്ഡിഗഡ്, ശിവാജി നഗര്‍, സൂറത്ത്, ബൈയപ്പനന്‍ഹള്ളി, നാഗ്പൂര്‍, ഗ്വാളിയോര്‍, അമൃതസര്‍, ഗാന്ധിനഗര്‍, സബര്‍മതി, കാണ്‍പൂര്‍, തകുര്‍ലി സ്റ്റേഷനുകള്‍ ഇവയില്‍ ചിലതാണ്. നിലവില്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍, ഹബീബ്ഗഞ്ച് സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary

Around 50 Indian railway stations are going to be revamped this year as the government plans to invest Rs 7,500 crore in their renovation

Around 50 Indian railway stations are going to be revamped this year as the government plans to invest Rs 7,500 crore in their renovation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X