വണ്‍ നാഷന്‍ വണ്‍ കാര്‍ഡ്; എവിടെയും എന്തിനും ഓരേയൊരു കാര്‍ഡ്- അറിയേണ്ടതെല്ലാം...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെവിടേക്കുമുള്ള യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കാര്‍ഡാണ് നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി). വണ്‍ നാഷന്‍ വണ്‍ കാര്‍ഡ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ കാര്‍ഡ് ഉപയോഗിച്ച് ബസ്-മെട്രോ ഫെയറുകള്‍, ടോളുകള്‍, പാര്‍ക്കിംഗ് ചാര്‍ജുകള്‍ തുടങ്ങിയ അടയ്ക്കാനാവും. ഇതോടൊപ്പം സാധനങ്ങള്‍ വാങ്ങാനും പണം പിന്‍വലിക്കാനും പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ കാര്‍ഡ് ഉപയോഗിക്കാം. ഈ കാര്‍ഡ് വരുന്നതോടെ വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് അറുതിയായതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു.

 
വണ്‍ നാഷന്‍ വണ്‍ കാര്‍ഡ്; എവിടെയും എന്തിനും ഓരേയൊരു കാര്‍ഡ്- അറിയേണ്ടതെല്ലാം...

വണ്‍ നാഷന്‍ വണ്‍ കാര്‍ഡിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

 

- ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളുടെ മാതൃകയില്‍ മൊബിലിറ്റി കാര്‍ഡ് ലഭിക്കും.

- സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ 25ലേറെ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന റൂപേ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമാണിത്.

- മെട്രോ ട്രെയിനുകള്‍, ബസ്സുകള്‍, സബര്‍ബന്‍ ട്രെയിനുകള്‍ എന്നിവയിലെ യാത്രയ്ക്കും റീട്ടെയില്‍ ഷോപ്പിംഗിനും പണമടയ്ക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.

- ടോള്‍ പ്ലാസകളിലെ നികുതി അടവിനും പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കാനും ഈ കാര്‍ഡ് പ്രയോജനകരമാണ്.

- ബില്ലുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് സേവനങ്ങള്‍ക്ക് ഈ കാര്‍ഡ് കാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്.

- വിദേശ യാത്രയ്ക്കിടയിലെ എടിഎം ഉപയോഗത്തിന് അഞ്ച് ശതമാനവും ഷോപ്പിംഗിന് 10 ശതമാനവും കാഷ്ബാക്കാണ് ഈ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നത്.

- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ ഗേറ്റായ 'സ്വാഗത്', ഓപ്പണ്‍ ലൂപ്പ് ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ രീതിയായ 'സ്വീകാര്‍' എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

- സൈ്വപ്പ് ചെയ്ത് പണമടയ്ക്കുന്നതിനു പുറമെ, സെന്‍സറിനു മുന്നില്‍ കാണിക്കുക മാത്രം ചെയ്ത് പണമടയ്ക്കുന്ന കോണ്‍ടാക്റ്റ്‌ലെസ് രീതിയും കാര്‍ഡില്‍ ലഭ്യമാണ്.

- ബാങ്കുകളുമായി ബന്ധപ്പെട്ടാല്‍ ഈ കാര്‍ഡ് ലഭിക്കും. 25 ബാങ്കുകളുമായി പ്രാഥമിക ഘട്ടത്തില്‍ നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് പങ്കാളികളാണ്.

- എസ്ബിഐയും പഞ്ചാബ് നാഷനല്‍ ബാങ്കും ഉള്‍പ്പെടെയുള്ള 25 ബാങ്കുകള്‍ക്കു പുറമെ, പേടിഎം പേമെന്റ് ബാങ്കുകളില്‍ നിന്നും ഇവ ലഭിക്കും.

- രാജ്യത്തെവിടെയും ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമെന്ന സവിശേഷതയും വണ്‍ നാഷന്‍ വണ്‍ കാര്‍ഡിനുണ്ട്.

-തുടക്കമെന്ന നിലയില്‍ ഡല്‍ഹി മെട്രോയുടെ ഏതാനും സ്‌റ്റേഷനുകളില്‍ കാര്‍ഡുപയോഗിച്ച് പണം അടയ്ക്കാന്‍ പാകത്തിലുള്ള ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ സിസ്റ്റം സ്ഥാപിക്കുകയും അത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തു.

English summary

one nation one card

one nation one card
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X