യുഎസ്സിന്റെ വ്യാപാര യുദ്ധം: തിരിച്ചടിക്കാതെ ഇന്ത്യ, തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് നല്‍കി വന്ന നികുതിയിളവുകള്‍ പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ഇന്ത്യ പെട്ടെന്ന് തിരിച്ചടിക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം അമേരിക്ക മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴികളാണ് ഇന്ത്യ ആലോചിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിരുന്നു. 60 ദിവസത്തിനുള്ളിലാണ് അത് നടപ്പാവുക.

യുഎസ്സിന്റെ വ്യാപാര യുദ്ധം: തിരിച്ചടിക്കാതെ ഇന്ത്യ, തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും

മൊത്തത്തിലുള്ള ഇന്ത്യന്‍ കയറ്റുമതി വച്ചുനോക്കുമ്പോള്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. തീരുമാനം നടപ്പില്‍ വരികയാണെങ്കില്‍ 19 കോടി യുഎസ് ഡോളര്‍ മാത്രമാണ് ഇന്ത്യയ്ക്കുണ്ടാവുന്ന വാര്‍ഷിക നഷ്ടം. അത് വലിയ കാര്യമാക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ഏതാനും രാഷ്ട്രങ്ങളില്‍ ഒന്നാണ് അമേരിക്ക. 2017-18 വര്‍ഷത്തില്‍ 21 ബില്യന്‍ ഡോളറിന്റെ വ്യാപാര മിച്ചമാണ് അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യ നേടിയത്.

ഈ പശ്ചാത്തലത്തില്‍ അമേരിക്കയ്‌ക്കെതിരായ നടപടികള്‍ കടുപ്പിക്കേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്ന കാര്യത്തില്‍ പകുതി ദൂരം പിന്നിടാനായതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഐഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതി തീരുവയ്ക്ക് പരിധി നിശ്ചയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇറക്കുമതി നികുതി 20 ശമതാനമായിത്തന്നെ തുടരുമെങ്കിലും അത് 10,000 രൂപയില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കും.

വീണ്ടും മാരുതി സ്വിഫ്റ്റ്; ടൈംസ് ഓട്ടോ അവാര്‍ഡ്‌സില്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വീണ്ടും മാരുതി സ്വിഫ്റ്റ്; ടൈംസ് ഓട്ടോ അവാര്‍ഡ്‌സില്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റെന്റുകള്‍ക്കും കാല്‍മുട്ട് ഇംപ്ലാന്റുകള്‍ക്കുമുള്ള ഇറക്കുമതിത്തീരുവയുടെ കാര്യത്തില്‍ പുനരാലോചനയുണ്ടാകുമെന്ന് യുഎസ്സിനെ നേരത്തേ അറിയിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള ചെറീസ്, പോര്‍ക്ക് എന്നിവയുടെ ഇറക്കുമതിത്തീരുവയും കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് വ്യാപര മന്‍ഗണന പിന്‍വലിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. ഏതായാലും അമേരിക്കന്‍ തീരുമാനത്തിനുള്ള മറുപടി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നല്‍കിയേക്കും. കണ്ണിനു കണ്ണ് എന്ന രീതിയിലുള്ള തിരിച്ചടി വേണ്ടെന്നാണ് മൊത്തത്തിലുള്ള ചര്‍ച്ചകള്‍.

English summary

government looks to address trade concerns of us

government looks to address trade concerns of us
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X