മെസഞ്ചര്‍,വാട്ട്‌സ്ആപ്പ്,ഇന്‍സ്റ്റഗ്രാം ഒരേ പ്ലാറ്റ്‌ഫോമിലേക്ക്; സന്ദേശമയക്കല്‍ എളുപ്പവും സുരക്ഷിതവു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യുയോര്‍ക്ക്: മെസേജിംഗ്, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഒരേ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാന്‍ ഇവയുടെ ഉടമയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒരുങ്ങുന്നു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ കൂടുതല്‍ സ്വകാര്യത വാഗ്ദാനം ചെയ്ത് നല്‍കിയ ബ്ലോഗ് പോസ്റ്റിലാണ് സിഇഒയുടെ ഈ വെളിപ്പെടുത്തല്‍.

 


ത്രീ ഇന്‍ വണ്‍

ത്രീ ഇന്‍ വണ്‍

നിലവില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് മെസഞ്ചറിലൂടെയും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ഡയര്ക്ടിലൂടെയും വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അതുവഴിയും മാത്രമേ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ആപ്ലിക്കേഷനുകള്‍ മാറാതെ തന്നെ മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കും ഒരിടത്തുനിന്ന് സന്ദേശങ്ങള്‍ കൈമാറാനുള്ള സംവിധാനമാണ് വരാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി സുക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.

എളുപ്പം സുരക്ഷിതം

എളുപ്പം സുരക്ഷിതം

എളുപ്പത്തിലും സുരക്ഷിതമായും സന്ദേശങ്ങള്‍ കൈമാറാന്‍ അവസരമൊരുക്കുകയെന്നതാണ് ഇതിലൂടെ ഫെയ്‌സ്ബുക്ക് ഉമട ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പരസ്പരം എസ്എംഎസ് രൂപത്തില്‍ സന്ദേശം കൈമാറാനുമുള്ള അവസരവും ഇതുവഴി ഒരുക്കും. അതേസമയം, മൂന്ന് ആപ്ലിക്കേഷനുകളും പരസ്പരം ബന്ധപ്പെടാതെ ഉപയോഗിക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍

എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍

മൂന്നു പ്ലാറ്റ്‌ഫോമുകളെയും സംയോജിപ്പിക്കുന്നതിലൂടെ സ്വകാര്യതയും സുരക്ഷിതത്വവും വര്‍ധിക്കുമെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. ഉദാഹരണമായി ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ അതുവഴിയാണ് എംഎംഎസുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. എസ്എംഎസ് പ്രോട്ടോകോളുകളില്‍ എന്‍ക്രിപ്ഷന്‍ സംവിധാനം ഇല്ലാത്തതിനാല്‍ ഇവ സുരക്ഷിതമായിരിക്കില്ല. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ നിന്ന് ഒരാളുടെ വാട്ട്‌സാപ്പ് ഫോണിലേക്ക് എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും.

നമ്പറില്ലാതെ വാട്ട്‌സാപ്പ് ചെയ്യാം

നമ്പറില്ലാതെ വാട്ട്‌സാപ്പ് ചെയ്യാം

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും സോഷ്യല്‍ മീഡിയ ഉപകരണങ്ങളായും വാട്ട്‌സ്ആപ്പ് മെസേജിംഗ് ടൂളായും ഉപയോഗിക്കുന്നവര്‍ക്കും പുതിയ മാറ്റം കൂടുതല്‍ ഗുണം ചെയ്യും. ഉദാഹരണമായി ഫെയ്‌സ്ബുക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ളവര്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാന്‍ നിലവില്‍ ഫോണ്‍ നമ്പറാണ് കോണ്‍ടാക്ടായി നല്‍കുന്നത്. എന്നാല്‍ അപരിചിതര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. കാരണം നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പര്‍ നല്‍കാതെ തന്നെ ഫെയ്‌സ്ബുക്കില്‍ നിന്ന് വാട്ട്‌സ്ആപ്പിലേക്ക് മെസേജ് ചെയ്യാന്‍ ഇതിലൂടെ അവസരമൊരുങ്ങും.

എല്ലാം ഒരിടത്ത് കാണാം

എല്ലാം ഒരിടത്ത് കാണാം

വേറെയും ഒരുപാട് ഗുണങ്ങള്‍ മെസേജിംഗ് ആപ്പുകളുടെ സംയോജനത്തിലൂടെ സാധിക്കുമെന്നാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. ഉദാഹരണമായി ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ക്കും ചിത്രങ്ങള്‍ക്കും ലഭിച്ച മുഴുവന്‍ പ്രതികരങ്ങളും ഒരേ സ്ഥലത്ത് കാണാന്‍ ഉപയോക്താവിന് കഴിയും. ബിസിനസ് അക്കൗണ്ടുകളില്‍ സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനുള്ള സൗകര്യങ്ങളും ഇതിലൂടെ ഒരുക്കും. ഏത് ആപ്ലിക്കേഷനിലൂടെ സന്ദേശം അയച്ചാലാണ് ഒരാളിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുക എന്ന ടെന്‍ഷന്‍ ഇതോടെ ഇല്ലാതെയാവും. കാരണം ഏത് വഴി അയച്ചാലും എല്ലാ ഒരേ സ്ഥലത്താണ് വന്നെത്തുക. ഏതായാലും പുതിയ പരീക്ഷണങ്ങള്‍ നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെയുണ്ടെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍: ഇപ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

English summary

zuckerberg promises more privacy in fb

zuckerberg promises more privacy in fb
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X