നിങ്ങളുടെ യാത്ര ബോയിംഗ് 737 മാക്‌സിലാണോ? എങ്കില്‍ കയറുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോയിംഗ് കമ്പനിയുടെ മികച്ച വിപണിയുള്ള വിമാനമാണ് 737 മാക്‌സ്. എന്നാല്‍ മാര്‍ച്ച് 10ന് ബോയിംഗിന്റെ 737 മാക്‌സ് വിമാനം എത്യോപ്യയില്‍ തകര്‍ന്നുവീണതോടെ ഇതിന്റെ ഭാവിയില്‍ കരിനിഴല്‍ വീണു കഴിഞ്ഞിരിക്കുന്നു. എത്യോപ്യന്‍ ദുരന്തത്തിന്റെ കാരണം അറിയാന്‍ കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. അതിനു മുമ്പ് പല രാജ്യങ്ങളും കമ്പനികളും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് നിര്‍ത്തിവച്ചിരിക്കുകാണ്. അഞ്ച് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ബോയിംഗ് വിമാനം തകര്‍ന്നുവീഴുന്നത്. ലയണ്‍ എയറിന്റെ ഇതേ വിമാനം ഇന്തോനീഷ്യയില്‍ തകര്‍ന്നുവീണിരുന്നു.

 

സ്‌പ്രൈറ്റില്‍ പുഴു; കോള കമ്പനിക്ക് 10 വര്‍ഷത്തിനു ശേഷം ഉപഭോക്തൃ ഫോറം പിഴയിട്ടത് 25000 രൂപ

ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും 737 മാക്‌സ് വിമാനം സര്‍വീസ് നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെങ്കിലും അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ സര്‍വീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നതാണ് കൗതുകകരം. ബോയിംഗ് വിമാനം പെട്ടെന്ന് സര്‍വീസ് നിര്‍ത്താന്‍ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ലെന്നാണ് യുഎസ് അധികൃതരുടെ പക്ഷം.

വിമാനയാത്രകളെ ബാധിക്കുമോ?

വിമാനയാത്രകളെ ബാധിക്കുമോ?

ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത് നമ്മുടെ വിമാനയാത്രയെ കാര്യമായി ബാധിക്കാനിടയില്ല. ഫെബ്രുവരി അവസാനത്തിലെ കണക്കുപ്രകാരം 376 വിമാനങ്ങളാണ് ബോയിംഗ് ലോകത്താകെയുള്ള എയര്‍ലൈനുകള്‍ക്കും ലീസിംഗ് കമ്പനികള്‍ക്കും നല്‍കിയത്. 2017ലെ കണക്കുപ്രകാരം 24,400 വിമാനങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ സര്‍വീസുകള്‍ നടത്തുന്നത്. മാത്രമല്ല, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ എന്നിവയൊന്നും ഈ വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിയിട്ടില്ല.

എയര്‍ലൈനുകള്‍ പകരം എന്താണ് ചെയ്യുന്നത്?

എയര്‍ലൈനുകള്‍ പകരം എന്താണ് ചെയ്യുന്നത്?

ബോയിംഗ് 373 മാക്‌സ് വിമാനങ്ങള്‍ കാന്‍സല്‍ ചെയ്യുന്ന വിമാനക്കമ്പനികള്‍ ബോയിംഗിന്റെ തന്നെ മറ്റേതെങ്കിലും വിമാനങ്ങള്‍ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. അല്ലാത്ത പക്ഷം കാന്‍സല്‍ ചെയ്ത അതേ റൂട്ടിലെ മറ്റു വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോവും. അടിയന്തര സാഹചര്യങ്ങളില്‍ വിമാനങ്ങള്‍ സര്‍വീസ് കാന്‍സല്‍ ചെയ്താല്‍ മറ്റു വിമാനങ്ങളിലേക്ക് യാത്രക്കാരെ മാറ്റുന്ന സമ്പ്രദായം അന്താരാഷ്ട്ര തലത്തില്‍ വിമാനക്കമ്പനികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

വിമാനം മുടങ്ങിയത് കാരണം എയര്‍പോര്‍ട്ടില്‍ തിരക്കുണ്ടോ?

വിമാനം മുടങ്ങിയത് കാരണം എയര്‍പോര്‍ട്ടില്‍ തിരക്കുണ്ടോ?

ബോയിംഗ് വിമാനങ്ങള്‍ കാന്‍സല്‍ ചെയ്തതു കാരണം യാത്രക്കാരെ കൊണ്ട് വിമാനത്താവളങ്ങള്‍ വീര്‍പ്പുമുട്ടുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കുമ്പോഴാണ് വിമാനത്താവളങ്ങളില്‍ യാത്രക്കാരെ കൊണ്ട് നിറയുക. ലോകത്തെ ഏറ്റവും തിരക്കുള്ള ലണ്ടന്‍ ഹീത്രൂ, ബെയ്ജിംഗ്, സിങ്കപ്പൂര്‍ വിമാനത്താവളങ്ങളിലും ബോയിംഗ് 737 കാന്‍സല്‍ ചെയ്തതു കാരണം വലിയ പ്രതിസന്ധികളുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോയിംഗ് മാക്‌സാണെന്ന് എങ്ങനെ തിരിച്ചറിയും

ബോയിംഗ് മാക്‌സാണെന്ന് എങ്ങനെ തിരിച്ചറിയും

വിമാനയാത്രയ്ക്കുള്ള ടിക്കറ്റില്‍ സ്വാഭാവികമായും ഏത് വിമാനമാണെന്നും കമ്പനി ഏതാണെന്നുമുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാവും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കില്‍ വിമാനം ഏത് മോഡലാണെന്ന് അതില്‍ കാണിച്ചിരിക്കും. ഇല്ലെങ്കില്‍ flightstats.com എന്ന സൈറ്റില്‍ പോയാല്‍ വിമാനത്തിന്റെ എല്ലാവിവരങ്ങളും നിങ്ങള്‍ക്ക് നേരിട്ടു മനസ്സിലാക്കാനാകും. ബോയിംഗ് 737 വിമാനത്തിനാണ് നിങ്ങള്‍ ടിക്കറ്റെടുത്തതെങ്കില്‍ അത് മാറ്റാനുള്ള സംവിധാനവും ഉണ്ട്. മിക്കവാറും എയര്‍ലൈന്‍സുകള്‍ വിമാനങ്ങള്‍ മാറാനുള്ള അവസരം നല്‍കാറുണ്ട്. പക്ഷെ അതിനുള്ള അധിക ഫീസ് നല്‍കണമെന്നു മാത്രം. ഫീസില്ലാതെ ടിക്കറ്റിന്റെ അധികച്ചെലവ് മാത്രം നല്‍കി മറ്റു വിമാനത്തില്‍ യാത്ര ചെയ്യാനും ചില വിമാനക്കമ്പനികള്‍ അനുവദിക്കാറുണ്ട്.

പ്രതിസന്ധി എത്രകാലം തുടരും?

പ്രതിസന്ധി എത്രകാലം തുടരും?

എത്യോപ്യയിലെ വിമാനത്തകര്‍ച്ചയുടെ കാരണങ്ങള്‍ എന്തൊക്കെയാണെന്നതിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണിപ്പോള്‍. അതിലെ കണ്ടെത്തലുകളെയും അതിനനുസരിച്ചുള്ള പ്രതിവിധിയെയും ആശ്രയിച്ചിരിക്കും പ്രതിസന്ധിയുടെ സ്വഭാവം. ഒക്ടോബര്‍ 29ന് ഇന്തോനീഷ്യയിലുണ്ടായ വിമാനത്തകര്‍ച്ചയ്ക്കു കാരണം സോഫ്റ്റ് വെയര്‍ തകരാറാണെന്നാണ് കണ്ടെത്തിയിരുന്നത്. വിമാനങ്ങള്‍ ഇടയ്ക്കിടെ മൂക്കു കുത്തി താഴ്ന്നുപോവാന്‍ ഇത് കാരണമാവുന്നുവെന്നായിരുന്നു കണ്ടെത്തല്‍. ഏതായാലും എത്യോപ്യയില്‍ തകര്‍ന്ന വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റോക്കോര്‍ഡര്‍, കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് എന്താണ് കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലേ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാന്‍ സാധിക്കൂ.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്തു പറയുന്നു?

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്തു പറയുന്നു?

അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇതേക്കുറിച്ച് പറയുന്നത്, ഈ വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും കുഴപ്പം ഉള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ്. ഏറ്റവും അവസാനമായുണ്ടായ ദുരന്തത്തിന്റെ കാരണങ്ങള്‍ പുറത്തുവരാനിരിക്കുന്നേയുള്ളൂ. അതേസമയം, വിവിധ രാജ്യങ്ങള്‍ വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ അധികൃതര്‍ക്കു മേലും സമ്മര്‍ദ്ദം ശക്തമാണ്. അന്വേഷണ ഫലം പുറത്തുവന്നാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് അധികൃതര്‍പറയുന്നത്.

നിരോധനം എപ്പോള്‍ നീങ്ങും?

നിരോധനം എപ്പോള്‍ നീങ്ങും?

വിമാനം പറക്കല്‍ നടത്താന്‍ സുരക്ഷിതമാണെന്നതിന് വിശ്വാസ്യയോഗ്യമായ തെളുവ് ലഭിക്കാന്‍ കാത്തിരിക്കുകയാണ് ഏവിയേഷന്‍ അധികൃതര്‍. എത്യോപ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്ത സ്ഥിതിക്ക് അപകടത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകര്‍. വിമാനം സുരക്ഷിതമായി പറക്കാന്‍ യോഗ്യമാണോ എന്ന കാര്യത്തില്‍ ബോയിംഗില്‍ നിന്നും അമേരിക്കന്‍ അധികൃതരില്‍ നിന്നും ശരിയായ ഉറപ്പു ലഭിക്കുകയും വേണം.

English summary

flying on a boeing 737 max

flying on a boeing 737 max
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X