ലയനം നിലവില്‍ വന്നു; രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറിക്കഴിഞ്ഞു. രാജ്യത്തെ മറ്റു രണ്ട് പൊതുമേഖലാ ബാങ്കുകളായ വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചതോടെയാണിത്. എസ്ബിഐക്കും എച്ച്ഡിഎഫ്‌സിക്കും ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ഇതോടെ ബാങ്ക് ഓഫ് ബറോഡ മാറി. ഈ ബാങ്കുകളിലെ നിലവിലുള്ള ഇടപാടുകാരെ അതേപടി നിലനിര്‍ത്തിയാണ് ലയനം.

ലയനം നിലവില്‍ വന്നു; രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ

ഇത് രണ്ടാം തവണയാണ് പൊതുമേഖലാ ബാങ്കുകള്‍ ലയനത്തിലൂടെ ഏകീകരിക്കപ്പെടുന്നത്. 2017 ഏപ്രിലില്‍ എസ്ബിഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ പരസ്പരം ലയിച്ച് ഒന്നായതിലൂടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറിയിരുന്നു. മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കാണുന്ന ചാനലുകള്‍ക്ക് മാത്രം കാശ്: പുതി താരിഫിലേക്ക് മാറാനുള്ള സമയം കഴിഞ്ഞു; മാറാത്തവരുടെ സ്ഥിതി എന്താകും?കാണുന്ന ചാനലുകള്‍ക്ക് മാത്രം കാശ്: പുതി താരിഫിലേക്ക് മാറാനുള്ള സമയം കഴിഞ്ഞു; മാറാത്തവരുടെ സ്ഥിതി എന്താകും?

പുതിയ ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ് ബ്രാഞ്ചുകളുടെ എണ്ണം 9500 ആയയും എടിഎമ്മുകളുടെ എണ്ണം 13400 ആയും ഉയരും. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ ജീവനക്കാരുടെ എണ്ണം 85,000 ത്തിന് മുകളിലാകും. ലയനത്തിനു ശേഷം ബാങ്കിന് 12 കോടി ഉപഭോക്താക്കളുണ്ടെന്ന് ബാങ്ക് തലവന്‍ പി എസ് ജയകുമാര്‍ അവകാശപ്പെട്ടു.

ലയനം നിലവില്‍ വന്നു; രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഓഫ് ബറോഡ

അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്- ക്രഡിറ്റ് കാര്‍ഡ്, മൊബൈല്‍-നെറ്റ് ബാങ്കിങ് സൗകര്യങ്ങളെല്ലാം നിലവിലുള്ള രീതിയില്‍ തുടരുമെന്ന് ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ബാങ്ക് ലയനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകുമെങ്കിലും മൂന്ന് ബാങ്കുകളും പൂര്‍ണ രീതിയില്‍ ഒരു കുടക്കീഴിലെത്താന്‍ ആറ് മാസം സമയമെടുക്കുമെന്നാണ് സൂചന. സാങ്കേതികവിദ്യാ രംഗത്തെ ഏകീകരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണിത്. ഇന്‍ഷുറന്‍സ് പോലെയുളള അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ ഏകീകരണം ഉടനുണ്ടാകില്ല.

English summary

bank of baroda now the third largest bank

bank of baroda now the third largest bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X