വെക്കേഷന്‍ അടിച്ചുപൊളിക്കാം; പക്ഷെ, ട്രാവല്‍ ലോണ്‍ എടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്ര പോവാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുണ്ടാവുക? തനിച്ചോ കുടുംബസമേതമോ കൂട്ടുകാര്‍ക്കൊപ്പമോ യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് നാമോരോരുത്തരും. പുതിയ കാഴ്ചകളും അനുഭവങ്ങളും തേടിയുള്ള യാത്ര ആര്‍ക്കും മതിവരാറില്ല.

ടൂർ പോകാൻ പ്ലാനുണ്ടോ? ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര പോകാം, സൂപ്പർ സ്ഥലങ്ങൾ ഇവയാണ്

യാത്രയ്ക്ക് ചെലവുകളേറെ

യാത്രയ്ക്ക് ചെലവുകളേറെ

ആകെയുള്ള തടസ്സം യാത്ര ഏറെ ചെലവേറിയതാണ് എന്നതാണ്. ടിക്കറ്റിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയായി വലിയ തുക തന്നെ മാറ്റിവയ്‌ക്കേണ്ടി വരും. അതുകൊണ്ട് വരുവും ചെലവും തൂക്കമൊപ്പിച്ച് കൊണ്ടുപോവുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം യാത്രയ്ക്കാവശ്യമായ ചെലവ് കണ്ടെത്തുക അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ തങ്ങളുടെ സ്വപ്‌ന യാത്രകള്‍ സ്വപ്‌നങ്ങളായി തന്നെ കിടക്കുകയാവും ഫലം.

സഹായിക്കാന്‍ ട്രാവല്‍ ലോണ്‍

സഹായിക്കാന്‍ ട്രാവല്‍ ലോണ്‍

എന്നാല്‍ ഇഷ്ട സ്ഥലത്തേക്ക് യാത്ര ചെയ്യാന്‍ ഇനി പണം തടസ്സമാവില്ല. കാരണം എളുപ്പത്തില്‍ ലഭിക്കുന്ന ട്രാവല്‍ ലോണുകള്‍ ഇപ്പോള്‍ ധാരാളമുണ്ട്. യാത്രാ ചെലവുകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന ഒരു തരം പേഴ്‌സണല്‍ ലോണ്‍ തന്നെയാണ് യാത്രാ വായ്പകളും. അടുത്ത കാലം വരെ വിനോദയാത്ര പോവുകയെന്നത് ഒരു ആഢംബരമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. എന്തു വില കൊടുത്തും ഓരോ വര്‍ഷവും ദൂരയാത്ര പോവുകയെന്നത് പുതുതലമുറയുടെ ശീലമായി മാറിക്കഴിഞ്ഞു.

ആകര്‍ഷകമായ ഓഫറുകള്‍

ആകര്‍ഷകമായ ഓഫറുകള്‍

ട്രാവല്‍ ലോണിന്റെ ഏറ്റവും വലിയ സവിശേഷത അവ കിട്ടാന്‍ എളുപ്പമാണ് എന്നതാണ്; പ്രത്യേകിച്ച് ശമ്പളക്കാരായ ആളുകള്‍ക്ക്. നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ള തുക എടുക്കാം. 10,000 രൂപ മുതല്‍ മുകളിലോട്ട് എത്ര വേണമെങ്കിലും വായ്പ എടുക്കാം. തിരിച്ചടവുകള്‍ എളുപ്പമാണെന്നതിന് പുറമെ, വലിയ സങ്കീര്‍ണതകളൊന്നുമില്ലാതെ അവ ക്ലോസ് ചെയ്യുകയുമാവാം. എന്തായാലും ആവേശത്തിന് യാത്രാ ലോണെടുക്കുന്നതിന് മുമ്പ് ഏതാനും കാര്യങ്ങള്‍ ആലോചിക്കുന്നത് നല്ലതാണ്.

വായ്പയായി എത്ര തുക ആവശ്യമുണ്ട്?

വായ്പയായി എത്ര തുക ആവശ്യമുണ്ട്?

നമ്മുടെ ദൈനംദിന ചെലവുകളും മറ്റ് ആവശ്യങ്ങളുമൊക്കെ വിലയിരുത്തിയ ശേഷം താങ്ങാവുന്ന ഒരു സംഖ്യയായിരിക്കണം ട്രാവല്‍ ലോണായി എടുക്കേണ്ടത്. താങ്ങാനാവുന്നതില്‍ അധികമായാല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അത് കാരണമാവും. ഇഎംഐ തെരഞ്ഞെടുക്കുമ്പോള്‍ ശമ്പളത്തിന്റെ പകുതിയേക്കാള്‍ കുറഞ്ഞ തുക ആയിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, പെട്ടെന്നുണ്ടായേക്കാവുന്ന സാമ്പത്തിക പ്രശ്‌നങ്ങളും മറ്റുമുണ്ടാക്കുന്ന അധിക ബാധ്യത കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാവും.

ലോണ്‍ കാലാവധി എത്രയായിരിക്കണം?

ലോണ്‍ കാലാവധി എത്രയായിരിക്കണം?

വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ നിങ്ങള്‍ക്ക് അടച്ചുതീര്‍ക്കാന്‍ പറ്റുന്ന ഇഎംഐ തെരഞ്ഞെടുക്കുകയെന്നതും വളരം പ്രധാനമാണ്. കുറച്ചു കാലത്തേക്കുള്ള ലോണാണെങ്കില്‍ അതിന്റെ ഇഎംഐയും വലിയ സംഖ്യയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ലോണ്‍ അടച്ചുതീര്‍ക്കാന്‍ കൂടുതല്‍ സമയമെടുത്താല്‍ അതിനനുസരിച്ച് പലിശ നിരക്കും കൂടും. അതിനാല്‍ തനിക്ക് അനുയോജ്യമായ ഇഎംഐ എത്രയെന്ന് ഇഎംഐ കാല്‍ക്കുലേറ്ററിന്റെ സഹായത്തോടെ കണ്ടെത്തുകയാവും നന്ദി.

അടുച്ചുതീര്‍ക്കല്‍ വ്യവസ്ഥകള്‍

അടുച്ചുതീര്‍ക്കല്‍ വ്യവസ്ഥകള്‍

ചില ധനകാര്യ സ്ഥാപനങ്ങള്‍ ട്രാവല്‍ ലോണുകള്‍ നല്‍കുമ്പോള്‍ തുക അടച്ചുതീര്‍ക്കാവുന്ന ഏറ്റവും ചുരുങ്ങിയ കാലയളവ് നിര്‍ണയിക്കാറുണ്ട്. അതിനു മുമ്പ് ലോണ്‍ ക്ലോസ് ചെയ്യാന്‍ പ്രത്യേക ഫീസോ പിഴയോ ഈടാക്കുന്നതിനു വേണ്ടിയാണിത്. പെട്ടെന്ന് വായ്പ അടച്ചു തീര്‍ത്താല്‍ കിട്ടുന്ന പലിശയില്‍ കുറവ് വരുന്നത് ഒഴിവാക്കുകയെന്നതാണ് ലക്ഷ്യം. അതുകൊണ്ടു തന്നെ ലോണിന്റെ മറ്റു വിശദാംശങ്ങള്‍ക്കൊപ്പം റീപെയ്‌മെന്റ് വ്യവസ്ഥകള്‍ എന്തൊക്കൊണെന്ന് പ്രത്യേകം മനസ്സിലാക്കുന്നത് നല്ലതാണ്.

 

 

സ്മാര്‍ട്ടായ യാത്രാ ബജറ്റ് വേണം

സ്മാര്‍ട്ടായ യാത്രാ ബജറ്റ് വേണം

മികച്ച യാത്രാ ബജറ്റ് തയ്യാറാക്കുകയും അത് ശക്തമായി പിന്തുടരുകയും ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. യാത്രയ്ക്കിടയില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ ധാരാളമായി ഉണ്ടായെന്നിരിക്കും. പക്ഷെ അവയില്‍ പ്രലോഭിതനാവരുത്. ബജറ്റിനകത്ത് ചെലവ് നില്‍ക്കുന്നുവെന്ന് എപ്പോഴും ഉറപ്പുവരുത്തിക്കൊണ്ടിരിക്കണം. ടിക്കറ്റ്, വാഹനം, താമസം, ഭക്ഷണം, ഷോപ്പിംഗ് ഇങ്ങനെ ചെറിയ വിഭാഗങ്ങളായി തിരിച്ചുവേണം ചെലവുകള്‍ കണക്കാക്കേണ്ടത്.

യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം

യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം

യാത്ര സുരക്ഷിതമാക്കുന്നതില്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് പ്രധാന ഘടകമാണ്. ലഗേജുകളും മറ്റ് യാത്രാ രേഖകളും നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യല്‍, അപകടങ്ങള്‍ തുടങ്ങിയ നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായാല്‍ ഇത് ഉപകാരപ്പെടും. യാത്രയില്‍ വന്നുപെടുന്ന നഷ്ടങ്ങള്‍ നികത്താനുള്ള ഒരു വഴിയാണിത്. ട്രാവല്‍ ലോണെടുക്കുന്നവര്‍ ഇന്‍ഷൂറന്‍സ് കവര്‍ എടുക്കുകയെന്നത് വളരെ പ്രധാനമാണ്. കാരണം യാത്രയിലുണ്ടായ നഷ്ടങ്ങള്‍ക്ക് കൂടുതല്‍ പണം മാറ്റിവയ്‌ക്കേണ്ടിവന്നാല്‍ ലോണ്‍ കൃത്യയമായി അടച്ചുതീര്‍ക്കുക പ്രയാസമാവും.

രേഖകളെല്ലാം കൃത്യമായിരിക്കണം

രേഖകളെല്ലാം കൃത്യമായിരിക്കണം

ട്രാവല്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കുകയെന്നത് പ്രധാനമാണ്. ഇല്ലെങ്കില്‍ സമയത്തിന് ലോണ്‍ കിട്ടാതെ യാത്ര തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടാവും. സാലറി സ്ലിപ്പ്, അഡ്രസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഐഡന്റിന്റി പ്രൂഫ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ തുടങ്ങിയവയാണ് അത്യാവശ്യമായി വേണ്ടത്. ചില ബാങ്കുകള്‍ വിമാന ടിക്കറ്റ്, അക്കമഡേഷന്‍ രേഖകള്‍ തുടങ്ങിയവയും ആവശ്യപ്പെട്ടെന്നിരിക്കും. ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ എന്തൊക്കെ രേഖകള്‍ വേണമെന്ന് അന്വേഷിച്ച് അവ ശരിയാക്കിവയ്ക്കുന്നതാവും എപ്പോഴും നല്ലത്.

English summary

Should you pay attention when traveling on a travel loan

Should you pay attention when traveling on a travel loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X