അമേരിക്കന്‍ ഉപരോധനത്തിനിടെ ഇന്ത്യ-ഇറാന്‍ വ്യാപാര ചര്‍ച്ച ഈ മാസം നടക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇറാനെതിരായ അമേരിക്കന്‍ ഉപരോധം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ബന്ധം കൂടുതല്‍ ശക്തിപ്പെടാന്‍ വഴി തെളിയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മുന്‍ഗണനാ വ്യാപാര ഉടമ്പടി (പ്രിഫറന്‍ഷ്യല്‍ ട്രേഡ് എഗ്രിമെന്റ്) ക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള ചര്‍ച്ച ഈ മാസം തന്നെ നടക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് നാലു ഘട്ടങ്ങളിലായി വിവിധ തലങ്ങളില്‍ ഇതിനു മുമ്പ് ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന നാലാംഘട്ട ചര്‍ച്ചയില്‍ കരാറിന്റെ കരട് രൂപത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.

 
അമേരിക്കന്‍ ഉപരോധനത്തിനിടെ ഇന്ത്യ-ഇറാന്‍ വ്യാപാര ചര്‍ച്ച ഈ മാസം നടക്കും

മെയ് മാസം തന്നെ അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നടത്താന്‍ ഇരുവിഭാഗവും സമ്മതിച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഉഭയകക്ഷി വ്യാപാരം നടക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയിളവ് നല്‍കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് വ്യത്യസ്തമാണ് പ്രഫറന്‍ഷ്യല്‍ ട്രേഡ് എഗ്രിമെന്റ് (പിടിഎ). ഇതില്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെടുന്ന ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതിയിളവ് ബാധകമാവുക. കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയ്ക്ക് ഇറാന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം ലഭിക്കുമെന്ന വിലയിരുത്തലിലാണ് വാണിജ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ അഭിപ്രായം.

അമേരിക്ക ഇറാനെതിരേ പ്രഖ്യാപിച്ച ഉപരോധം മറികടക്കാന്‍ പുതിയ വ്യാപാര കരാറിലൂടെ സാധിക്കില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഇക്കണോമിക് പ്രഫസര്‍ വിശ്വജിത്ത് ധര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇത് വന്‍ വര്‍ധനവുണ്ടാക്കും. നിലവില്‍ പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും ഇന്ത്യ ഇറാനിലേക്ക് കയറ്റി അയക്കുന്നത്. കരാര്‍ നടപ്പിലാവുന്നതോടെ തുകല്‍ ഉല്‍പ്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, യന്ത്രങ്ങള്‍, മരുന്നുകള്‍, കടലാസ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കൂടുതലായി കയറ്റി അയക്കാന്‍ സാധിക്കും.

ജെറ്റ് ഇന്ധന വില രണ്ടര ശതമാനം കൂടി; വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കൂടും

ഇറാനാവട്ടെ എണ്ണയ്ക്കു പുറമെ, വളങ്ങളും രാസവസ്തുക്കളുമാണ് ഇന്ത്യയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. പ്രധാന എണ്ണ ഉപഭോക്തൃ രാജ്യമെന്ന നിലയ്ക്ക് സൗദിയും ഇറാഖും കഴിഞ്ഞാല്‍ ഇറാനില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ അന്തരവും പ്രകടമാണ്. 2017-18 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്കുള്ള കയറ്റുമതി 2.65 ബില്യന്‍ ഡോളറും ഇറക്കുമതി 11.11 ബില്യന്‍ ഡോളറുമായിരുന്നു. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഈ വ്യാപാര അന്തരം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

English summary

india iran trade talks

india iran trade talks
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X