സോഷ്യല്‍ മീഡിയ ദുരുപയോഗം തടയാന്‍ എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി രാജ്യദ്രോഹപരവും സാമൂഹ്യവിരുദ്ധവുമായ ഉള്ളടക്കങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഓരോ സോഷ്യല്‍ മീഡിയ അക്കൗണ്ടും ഒരു മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതയാണ് ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉടമകളുമായി മന്ത്രാലയം പ്രതിനിധികള്‍ ഇതിനകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

ബിസിനസുകാർ സൂക്ഷിക്കുക!! പൊട്ടി പാളീസാകാൻ ഈ 7 കാരണങ്ങൾ മാത്രം മതിബിസിനസുകാർ സൂക്ഷിക്കുക!! പൊട്ടി പാളീസാകാൻ ഈ 7 കാരണങ്ങൾ മാത്രം മതി

അക്കൗണ്ടുകള്‍ മൊബൈല്‍ നമ്പറുമായി ബന്ധപ്പിക്കുന്നത് അക്കൗണ്ട് ഉടമയെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാട്. ഓരോ അക്കൗണ്ട് ഉടമയും ഒരു മൊബൈല്‍ നമ്പര്‍ വഴി തങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്ന സംവിധാനം വരുന്നതോടെ വ്യാജ അക്കൗണ്ടുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

സോഷ്യല്‍ മീഡിയ ദുരുപയോഗം തടയാന്‍ എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കും

സോഷ്യല്‍ മീഡിയ ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നതോടൊപ്പം ഇതുവഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് ഇവയുടെ ദുരുപയോഗം തടയാനുള്ള അനുയോജ്യമായ വഴിയായാണ് മൊബൈല്‍ നമ്പര്‍ വഴിയുള്ള വെരിഫിക്കേഷനെ സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവില്‍ ചില ഫെയ്‌സ്ബുക്ക്, ഗൂഗ്ള്‍ അക്കൗണ്ടുകള്‍ക്ക് ബ്ലൂടിക്ക് മാര്‍ക്ക് നല്‍കി കമ്പനി അവയുടെ ആധികാരികത ഉറപ്പുവരുത്തുന്ന സമ്പ്രദായമുണ്ട്. പ്രശസ്തരായ ആളുകളുടെ അക്കൗണ്ടുകളാണ് നിലവില്‍ ഈ രീതിയില്‍ കമ്പനി തന്നെ വെരിഫിക്കേഷന്‍ നടത്തി ബ്ലൂടിക്ക് നല്‍കുന്നത്. ഈ രീതിയില്‍ മുഴുവന്‍ അക്കൗണ്ടുകളും വെരിഫൈ ചെയ്യാന്‍ വകുപ്പുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ 35 കോടി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ രീതിയില്‍ വെരിഫൈ ചെയ്യുന്നത് പ്രായോഗികമാണോ എന്നും സര്‍ക്കാര്‍ പരിശോധിക്കും.

ഇതുമായി ബന്ധപ്പെട്ട് ഐടി കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുമായി മന്ത്രാലയം ഉദ്യോഗസ്ഥര്‍ നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇവരുടെ പാനലാണ് സോഷ്യല്‍ മീഡിയ കമ്പനികളുടെ പ്രതിനിധികളുമായി ഇതേക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയത്.

English summary

All accounts will be connected to mobile number

All accounts will be connected to mobile number
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X