മേയ് 30ന് മുമ്പ് എസി വാങ്ങുന്നവർക്ക് 1500 രൂപ ക്യാഷ്ബാക്ക്; എസ്ബിഐ എസി ഓഫർ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനൽക്കാലമായതോടെ വീടുകളിലും ഓഫീസുകളിലും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് എസി. ഏപ്രിലിലെ കണക്ക് പ്രകാരം എസിയുടെ വിൽപ്പനയിൽ ഈ വർഷം 15 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്പന്നത്തിന്റെ ബ്രാൻഡ്, കൂളിം​ഗ് കപ്പാസിറ്റി, ഊർജ്ജ കാര്യക്ഷമത, ഓഫറുകൾ, ഡിസ്കൗണ്ട്, കാഷ്ബാക്ക് മുതലായവയുടെ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾ സാധനങ്ങൾ വാങ്ങുന്നത്.

 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) എസി വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു കഴിഞ്ഞു. എസ്ബിഐ കാർഡ് ഉപയോ​ഗിച്ച് എസി വാങ്ങുന്നവർക്ക് 1,500 രൂപയുടെ ഫ്ളാറ്റ് ക്യാഷ്ബാക്കാണ് ബാങ്ക് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

മേയ് 30ന് മുമ്പ് എസി വാങ്ങുന്നവർക്ക് 1500 രൂപ ക്യാഷ്ബാക്ക്; എസ്ബിഐ എസി ഓഫർ ഇങ്ങനെ

2019 മെയ് 30 വരെ എസി വാങ്ങുന്നവർക്ക് മാത്രമാണ് 1,500 രൂപയുടെ ഫ്ലാറ്റ് കാഷ്ബാക്ക് ഓഫർ ബാധകമാകുക. കാഷ്ബാക്ക് നേടാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് ബാങ്കിന്റെ 3 മാസം, 6 മാസം അല്ലെങ്കിൽ 9 മാസത്തെ ഇഎംഐകളിലേതെങ്കിലും തിരഞ്ഞെടുക്കണം. മാത്രമല്ല കുറഞ്ഞത് 20,000 രൂപയെങ്കിലും വിലയുള്ള എസി വാങ്ങുകയും വേണം. എസി വാങ്ങുന്നതിന് മുമ്പ് തന്നെ ഉപഭോക്താവ് എസി വാങ്ങുന്ന കടയിൽ എസ്ബിഐ ക്യാഷ്ബാക്ക് ഓഫർ ലഭ്യമാണോ എന്ന് ഉറപ്പാക്കണം.

ഇഎംഐയ്ക്ക് എസ്ബിഐ പലിശ നിരക്കും ഈടാക്കും. 1500 രൂപ ക്യാഷ്ബാക്ക് 2019 ഓഗസ്റ്റ് 30ന് മുമ്പ് ഉപഭോക്താക്കാളുടെ അക്കൗണ്ടിൽ ക്രെഡിറ്റാകും. എസ്ബിഐയുടെ ക്യാഷ്ബാക്ക് ഓഫറിനു പുറമേ വ്യാപാരികൾ നൽകുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ദക്ഷിണേന്ത്യയിലും മധ്യ ഇന്ത്യയിലുമാണ് ഇത്തവണ എസിയ്ക്ക് പരമാവധി വിൽപ്പന നടക്കുന്നതെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എസി മാർക്കറ്റ് ലീഡർ വോൾട്ടാസ് എം.ഡി പ്രദീപ് ബക്ഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

malayalam.goodreturns.in

English summary

Flat Rs 1,500 Cashback On ACs Till May 30

If You Are using sbi card while purchasing ac, you will get flat 1,500 Rs cashback. It is applicable only at the prescribed list of stores.
Story first published: Friday, May 10, 2019, 6:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X