അമേരിക്കയുടെ ഇറാൻ ഉപരോധം: സൗദി അറേബ്യയ്ക്ക് കോളടിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയുടെ ഇറാൻ ഉപരോധത്തിലൂടെ നേട്ടമുണ്ടാക്കുന്നത് സൗദി അറേബ്യ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ഉപരോധം ശക്തമാക്കിയതോടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന രാജ്യം സൗദി അറേബ്യയാണ്. അമേരിക്കയുടെ ഉപരോധത്തെ തുടർന്ന് ഇറാനിയൻ എണ്ണക്കമ്പനികളിൽ നിന്ന് ​ക്രൂഡ് ഓയിൽ വാങ്ങിയിരുന്ന മിക്ക രാജ്യങ്ങളും ഇപ്പോൾ സൗദി അറേബ്യയെയാണ് സമീപിക്കുന്നത്. ജൂൺ മുതൽ പല രാജ്യങ്ങൾക്കും ക്രൂഡ് ഓയിൽ നൽകുന്നതിനുള്ള കരാറുകളും സൗദി ഒപ്പ് വച്ച് കഴിഞ്ഞു.

ഇറാൻ ക്രൂഡിന് പകരം ചില രാജ്യങ്ങങൾ മറ്റ് പേർഷ്യൻ ഗൾഫ് രാജ്യങ്ങളായ ഇറാഖ്, കുവൈറ്റ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള കരാറും ഒപ്പിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പി തന്നെ ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ, ചൈന, ജപ്പാല്‍ അടക്കമുളള എട്ട് രാജ്യങ്ങളെ ഇറാൻ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്നു. എന്നാൽ അനുവദിച്ചിരുന്ന സമയം കഴിഞ്ഞതോടെ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾ പ്രതിസന്ധിയിലായി.

അമേരിക്കയുടെ ഇറാൻ ഉപരോധം: സൗദി അറേബ്യയ്ക്ക് കോളടിച്ചു

ചൈന കഴിഞ്ഞാന്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയിരുന്ന രാജ്യം ഇന്ത്യയായിരുന്നു. ഇറാൻ ക്രൂഡ് ഓയിലിന് പകരം എണ്ണ ഉറപ്പാക്കുന്നതിന് കുവൈറ്റ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യ ചർച്ച നടത്തിയിരുന്നത്. ഒരു ദിവസം 10.3 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ഉത്പാദിപ്പാക്കാനുള്ള ശേഷി സൗദി അറേബ്യയ്ക്കുണ്ട്. കഴിഞ്ഞ മാസം 500000 ബാരൽ ക്രൂഡ് ഓയിലാണ് സൗദി ഒരോ ദിവസവും ഉത്പാദിപ്പിച്ചത്. മറ്റൊരു അറബ് രാജ്യങ്ങളിലും ഇത്രയധികം ഉത്പാദനം നടക്കുന്നില്ല.

ഇറാന്‍റെ എണ്ണ ലഭിച്ചില്ലെങ്കിലും രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയിലിന് ക്ഷാമം ഉണ്ടാകില്ലെന്നാണ് അമേരിക്കയുടെ വാദം. എണ്ണ ഉത്പാദക രാജ്യങ്ങളായ സൗദിയും യുഎഇയും ഇക്കാര്യത്തിൽ സമയോചിത ഇടപെടലുകൾ നടത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.

 malayalam.goodreturns.in

English summary

US - Iran Sanction: Who Is The Gainer?

Most countries that buy crude oil from Iranian oil companies are now approaching Saudi Arabia due to US sanctions. Saudi Arabia has signed contracts for several crude oil deals since June.
Story first published: Monday, May 13, 2019, 14:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X