ഓഹരി വിപണിയിൽ മോദി തരം​ഗം; സെൻസെക്സും നിഫ്റ്റിയും കുതിച്ചുയരുന്നു, വിപണിയിൽ വൻ മുന്നേറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എക്സിറ്റ് പോൾ ഫല പ്രഖ്യാപനത്തിന് ചുവടു പിടിച്ച് ഓഹരി വിപണിയിൽ വൻ മുന്നേറ്റം. നിഫ്റ്റി 11,700പോയിന്റും സെൻസെക്സ് 1000 പോയിന്റ് ഉയർന്നുമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മോദി സർക്കാർ അധികാരത്തിലേറുമെന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് വിപണിയിലെ ഈ മുന്നേറ്റത്തിന് കാരണം. ഉയർന്ന ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ ഫലപ്രവചനം.

 

ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 69.62 എന്ന നിലയിലാണ് പുരോ​ഗമിക്കുന്നത്. നിഫ്റ്റി 11,700 പോയൻറിലും സെൻസെക്സ് 38,900 ന് മുകളിലുമാണ് ഇപ്പോൾ വ്യാപാരം പുരോ​ഗമിക്കുന്നത്. നിഫ്റ്റി 11,860 കടന്നാൽ വലിയ പ്രശ്നങ്ങളില്ലാതെ 12,300 വരെയെത്തുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. ഉച്ചയ്ക്ക് 12 വരെയുള്ള നില അനുസരിച്ച് സെൻസെക്സ് 1,029.60 പോയിന്റ് അഥവാ 2.71 ശതമാനം ഉയർന്ന് 38960.37 ലും നിഫ്റ്റി 302.20 പോയിന്റ് അഥവാ 2.65 ശതമാനം ഉയർന്ന് 11709.40 ലുമാണ് എത്തിയിരിക്കുന്നത്.

 
ഓഹരി വിപണിയിൽ മോദി തരം​ഗം; സെൻസെക്സും നിഫ്റ്റിയും കുതിച്ചുയരുന്നു, വിപണിയിൽ വൻ മുന്നേറ്റം

റിലയൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എൽടി, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, ആക്സിസ് ബാങ്ക്, എംആൻഡ്എം, ഇൻഡിസന്റ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ജൂബിലാന്റ് ലൈഫ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. 

എക്സിറ്റ് പോൾ ഫലങ്ങളെ തുടർന്ന് ഐടി ഒഴികെയുള്ള എല്ലാ മേഖലകളിലും ഇന്ന് നേട്ടമാണുള്ളത്. ബാങ്കുകൾ, ഓട്ടോ, ഊർജ്ജം, ഇൻഫ്രാ, എഫ്എംസിജി എന്നീ മേഖലകൾക്കാണ് കൂടുതൽ നേട്ടം. 1743 ഓഹരികളാണ് ഇപ്പോൾ നേട്ടമുണ്ടാക്കി കൊണ്ടിരിക്കുന്നത്. 481 ഓഹരികൾ നഷ്ട്ടത്തിലാണ്. 113 ഓഹരികൾ മാറ്റമില്ലാതെയും തുടരുന്നുണ്ട്. എന്നാൽ സ്വർണത്തിന് ഇന്ന് കാര്യമായ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. 

malayalam.goodreturns.in

English summary

Stock Market: Sensex And Nifty Gains

Stock markets were trading higher on expectations of a surge in exit poll results. Similarly, the wide-based National Stock Exchange, Nifty was up by 11,700 points.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X