യുഎഇയിലെ സ്ഥിര താമസ വിസ; നേട്ടം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിൽ അടുത്തിടെ ആരംഭിച്ച സ്ഥിര താമസ വിസ സംവിധാനം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിലെന്ന് റിപ്പോർട്ടുകൾ. സ്ഥിര താമസ വിസ ലഭിക്കുന്നതോടെ കൂടുതൽ പ്രവാസികൾ ​സ്വന്തമായി രാജ്യത്ത് വീടോ അപ്പാർട്ട്മെന്റുകളോ വാങ്ങാൻ സാധ്യതയുണ്ടെന്നും ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ​ഗുണകരമാകുമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

 

കഴിഞ്ഞ ആഴ്ചയാണ് യുഎഇയിൽ സ്ഥിര താമസ വിസ സംവിധാനത്തിന് തുടക്കമിട്ടത്. വിദേശികളായ സമ്പന്നരായ നിക്ഷേപകരെയും മികച്ച കഴിവുകളുള്ള പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വച്ചുള്ളതാണ് ഈ സ്ഥിര താമസ വിസ സംവിധാനം. കൂടുതൽ ഇന്ത്യക്കാർക്കും ഇതോടെ യുഎഇയിൽ സ്ഥിര താമസമാക്കാനുള്ള അവസരമാണ് ലഭിക്കുക. യുഎഇ പ്രധാനമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവതരിപ്പിച്ച "ഗോൾഡ് കാർഡ്" സംവിധാനം നിക്ഷേപകർ, ഡോക്ടർമാർ, എൻജിനീയർമാർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, കലാകാരന്മാർ എന്നിവർക്കാണ് രാജ്യത്ത് അവസരമൊരുക്കുന്നത്.

യുഎഇയിലെ സ്ഥിര താമസ വിസ; നേട്ടം റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക്

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്ക്കരണവും സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾക്കും പുതിയ സ്ഥിര വരുമാന വിസ സംവിധാനം സഹായിക്കുമെന്ന് യുഎഇയിലെ ഒരു റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി മാനേജ്മെൻറ് കമ്പനിയായ പ്രൊവിസ് എക്സിക്യുട്ടീവിന്റ ഡയറക്ടർ സമീർ ബരാക്കാട് വ്യക്തമാക്കി. യുഎഇയുടെ വികസനത്തിന്റെ സുപ്രധാന നാഴികകല്ലായിരിക്കും പുതിയ സംവിധാനമെന്നാണ് മറ്റൊരു റിയൽ എസ്റ്റേറ്റ് ഏജന്റ് വ്യക്തമാക്കിയത്.

ഇത്രയും കാലം ദുബായിൽ പ്രവാസികൾ എത്തിയിരുന്നത് കുറച്ചു കാലത്തേയ്ക്കെത്തി പണമുണ്ടാക്കി മടങ്ങുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. എന്നാൽ സ്ഥിരം റെസിഡൻസിക്ക് ഗോൾഡ് കാർഡ് നടപ്പിലാക്കുന്നതോടെ ദുബായിലും പ്രവാസികൾക്ക് സ്വന്തം വീട് വാങ്ങാൻ സാധിക്കും. റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന മികച്ച ചുവടു വയ്പ്പാണ് യുഎഇ സ്ഥിര താമസ വിസ സംവിധാനം

malayalam.goodreturns.in

English summary

Permanent Residence in UAE; Gains For Real Estate

With the availability of permanent residence, more expatriates are likely to buy home or apartments in the country and this will benefit the real estate industry.
Story first published: Friday, May 31, 2019, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X