ബ്രാന്റിങ് ഓണ്‍ വീല്‍സ് ; ചരക്ക് തീവണ്ടികളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുമാന വര്‍ധന ലക്ഷ്യമിട്ട് ചരക്ക് തീവണ്ടികളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. പൂര്‍ണ്ണമായും ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്രാന്റിങ് ഓണ്‍ വീല്‍സ് പദ്ധതിയുടെ ഭാഗമായി ഡാല്‍മിയ സിമന്റുമായി അഞ്ച് വര്‍ഷത്തെ കരാറിനാണ് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ തുടക്കം കുറിക്കുന്നത്.

വിപണിയില്‍ വെള്ളിയ്ക്ക് വില കുറയുന്നുവിപണിയില്‍ വെള്ളിയ്ക്ക് വില കുറയുന്നു

ചരക്ക് തീവണ്ടികളുടെ പുറംഭാഗങ്ങളിലായിരിക്കും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. തീവണ്ടികള്‍ ഒരു പ്രത്യേക കാലപരിധി നിശ്ചയിച്ച് പരസ്യത്തിനായി കരാര്‍ നല്‍കും. പദ്ധതിയ്ക്ക് വന്‍തോതിലുളള പ്രചരണം നല്‍കാനാണ് റെയില്‍വെയുടെ നീക്കം. സഞ്ചരിക്കുന്ന പരസ്യങ്ങളായതിനാല്‍ തീവണ്ടി കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം ഇതിന് വന്‍ പ്രചരണവും ലഭിക്കും. ഇതിന്് പുറമെ ജാര്‍ഖണ്ഡ്-വെസ്റ്റ് ബംഗാള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന സ്റ്റീല്‍ എക്‌സ്പ്രസിന് ബ്രാന്‍ഡിങ് ഓണ്‍ റെയ്ക്ക്‌സ് കരാറും നല്‍കിക്കഴിഞ്ഞു.

ബ്രാന്റിങ് ഓണ്‍ വീല്‍സ് ; ചരക്ക് തീവണ്ടികളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതി

ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ നിരവധി പുതിയ മാര്‍ഗങ്ങള്‍ റെയില്‍വെ ആവിഷ്‌ക്കരിച്ചിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ചില ട്രെയിനുകളില്‍ യാത്രക്കാര്‍ക്കാര്‍ക്കായി മസാജ് സൗകര്യം നടപ്പാക്കാനുളള പദ്ധതിയ്ക്ക് കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. റെയില്‍വെയുടെ നഷ്ടം നികത്താന്‍ ടിക്കറ്റിന് പുറമെ സാമ്പത്തിക നേട്ടം നല്‍കുന്ന പദ്ധതികള്‍ ഏറ്റെടുക്കണമെന്ന റെയില്‍വെ പാര്‍ലമെന്ററി സമിതി ശുപാര്‍ശയെത്തുടര്‍ന്നാണ് ഇത്തരം വ്യത്യസ്ഥ പദ്ധതികളുമായി റെയില്‍വെ രംഗത്തെത്തിയിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 204.10, കോടി രൂപയും 2018-19 ല്‍ 223.53 കോടിയുമാണ് റെയില്‍വെയുടെ ടിക്കറ്റ് ഇതര വരുമാനം.

English summary

To generate non fare revenue railway will display ads on the exterior of the freight train

To generate non fare revenue railway will display ads on the exterior of the freight train
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X