ലോകത്തെ സമ്പൂര്‍ണ വൈദ്യുതീകൃത റെയില്‍വേ ആകാന്‍ ഇന്ത്യ; ചരിത്ര നേട്ടത്തിലേക്ക് ഇനി രണ്ടു വര്‍ഷം മാത്രം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ലോകത്ത് ആദ്യമായി 100 ശതമാനം റെയില്‍വേ ശൃംഖലയും വൈദ്യുതിവല്‍ക്കരിച്ച രാജ്യമാവാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ചരിത്രനേട്ടം രാജ്യം കൈവരിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

 

2020ല്‍ ഫ്ളിപ്പ്കാര്‍ട്ട് 40ശതമാനം ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കും

2021-22ഓടെ സമ്പൂര്‍ണ ഇലക്ട്രിഫിക്കേഷന്‍

2021-22ഓടെ സമ്പൂര്‍ണ ഇലക്ട്രിഫിക്കേഷന്‍

നിലവിലുള്ള മുഴുവന്‍ ബ്രോഡ് ഗേജ് റെയില്‍വേ ലൈനുകളും 2021-22 ഓടെ വൈദ്യുതീകരിക്കുമെന്നാണ് അദ്ദേഹം ലോക്‌സഭയെ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം റെയില്‍വേ കൈക്കൊണ്ടുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിഫിക്കേഷന്റെ ഗുണങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു ധീരമായ തീരുമാനം ഇന്ത്യന്‍ റെയില്‍വേ കൈക്കൊണ്ടത്. ഇതോടെ ഇന്ത്യയിലെ റെയില്‍ഗതാഗതം കൂടുതല്‍ കുറ്റമറ്റതാകുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതീകരിക്കാന്‍ ബാക്കി 28,810 കിലോമീറ്റര്‍

വൈദ്യുതീകരിക്കാന്‍ ബാക്കി 28,810 കിലോമീറ്റര്‍

നേരത്തേ വൈദ്യുതീകരണം ആരംഭിച്ച ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍ ഇനി 28,810 കിലോമീറ്റര്‍ ലൈനുകളാണ് ഇനി വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ളത്. ഇതു കൂടി പൂര്‍ത്തിയാവുന്നതോടെ ലോകത്തെ സമ്പൂര്‍ണ വൈദ്യുതീകൃത റെയില്‍വേ ശൃംഖലയെന്ന ഖ്യാതി സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കാവും.

കൂടുതല്‍ ബ്രോഡ് ഗേജ് വടക്കുപടിഞ്ഞാറന്‍ സോണില്‍

കൂടുതല്‍ ബ്രോഡ് ഗേജ് വടക്കുപടിഞ്ഞാറന്‍ സോണില്‍

ഇനി വൈദ്യുതീകരിക്കാനുള്ള റെയില്‍വേ ലൈനുകളുടെ മേഖലാതല കണക്കും റെയില്‍വേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഏറ്റവും കൂടുതല്‍ റെയില്‍പാളങ്ങള്‍ വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ളത് വടക്കു പടിഞ്ഞാറന്‍ സോണിലാണ്. 4,241 കിലോമീറ്ററാണ് ഇവിടെ ബാക്കിയുള്ളത്. വൈദ്യുതീകരിക്കാന്‍ ഇനി ഏറ്റവും കുറഞ്ഞദൂരം ബാക്കിയുള്ളത് തെക്കുകിഴക്കന്‍ മേഖലയിലാണ്- 296 കിലോമീറ്റര്‍.

സോണ്‍ തിരിച്ചുള്ള കണക്കുകള്‍

സോണ്‍ തിരിച്ചുള്ള കണക്കുകള്‍

മറ്റു സോണുകളില്‍ ഇലക്ട്രിഫിക്കേഷന്‍ ബാക്കിയുള്ള ദൂരം ഇങ്ങനെയാണ്:- നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ- 3,852 കിലോമീറ്റര്‍, നോര്‍ത്തേണ്‍ റെയില്‍വേ- 2,779 കിലോമീറ്റര്‍, സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ- 2,702 കിലോമീറ്റര്‍, വെസ്‌റ്റേണ്‍ റെയില്‍വേ- 2,633 കിലോമീറ്റര്‍, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ- 2,542 കിലോമീറ്റര്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ- 2,340 കിലോമീറ്റര്‍, സതേണ്‍ റെയില്‍വേ-1,471 കിലോമീറ്റര്‍, സെന്‍ട്രല്‍ റെയില്‍വേ- 1,073 കിലോമീറ്റര്‍, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ- 866 കിലോമീറ്റര്‍, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ- 850 കിലോമീറ്റര്‍, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ- 821 കിലോമീറ്റര്‍, കൊങ്കണ്‍ റെയില്‍വേ- 740 കിലോമീറ്റര്‍, ഈസ്‌റ്റേണ്‍ റെയില്‍വേ- 622 കിലോമീറ്റര്‍, സൗത്ത് ഇസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ- 535 കിലോമീറ്റര്‍, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ- 447 കിലോമീറ്റര്‍.

ഡീസല്‍ എഞ്ചിന്‍ നിര്‍ത്തില്ല

ഡീസല്‍ എഞ്ചിന്‍ നിര്‍ത്തില്ല

അതേസമയം, ബീഹാറിലെ മാര്‍ഹൗറയിലുള്ള ഡീസല്‍ ലോക്കോമോട്ടീവ് ഫാക്ടറിയില്‍ ഡീസല്‍ എഞ്ചിനുകളുടെ നിര്‍മാണം തുടരുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും തന്ത്രപരമായ കാരണങ്ങളാലും ഡീസല്‍ ലോക്കോമോട്ടീവുകള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ആവശ്യമാണെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

English summary

Electrification of Indian Railway to be completed within two years

Electrification of Indian Railway to be completed within two years, said Railway Minister Piyush Goyal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X