അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ 36,839 കോടി രൂപയുടെ നേട്ടം; എസ്ബിഐയാണ് പട്ടികയില്‍ ഒന്നാമത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച്ചയിലെ വിപണി മൂല്യനിര്‍ണ്ണയത്തില്‍ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. അഞ്ച് കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ കൂട്ടിച്ചേര്‍ത്തത് 36,839 കോടി രൂപയാണ്. ജൂണ്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ എസ്ബിഐയുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച അവസാനിച്ച വ്യാപരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

 

ഇവിടെ പണം നിക്ഷേപിച്ചാൽ നിങ്ങളുടെ കാശ് പോകുമോ? തെറ്റിദ്ധാരണങ്ങൾ പലവിധം

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യു എല്‍), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവയാണ് വിപണി മൂലധന വര്‍ധനവ് രേഖപ്പെടുത്തിയ കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ടത്.


അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ 36,839 കോടി രൂപയുടെ നേട്ടം; എസ്ബിഐയാണ് പട്ടികയില്‍ ഒന്നാമത്


എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 10,218.68 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3,22,089 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 8,485.38 കോടി രൂപയില്‍ നിന്ന് 6,68,555.19 കോടി രൂ് 6,68,555.19 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 9,398.59 കോടി രൂപയില്‍ നിന്ന് 3,78,194.61 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യം 4,026.53 കോടി രൂപയുടെ വര്‍ധനവാണ് കഴിഞ്ഞയാഴ്ച്ച രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3,86,914.89 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 4,148.44 കോടി രൂപയില്‍ നിന്ന് 2,82,105.47 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍

അതേസമയം കഴിഞ്ഞയാഴ്ച അവസാനിച്ച വ്യാപാരത്തില്‍ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ 17,242.19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇന്‍ഫോസിസ് 8,191.74 കോടി രൂപയും, മഹീന്ദ്രാ ബാങ്കിന്റെ ഇടിവ് 2,520 കോടി രൂപയും, ടിസിഎസ് 8,517.92 കോടി രൂപയും, ഐടിസി 367 കോടി രൂപയുടെ ഇടിവുമാണ് രേഖപ്പെടുത്തിയത്.

English summary

five of top 10 firms add rs 36,839 crore in m cap sbi tops list

five of top 10 firms add rs 36,839 crore in m cap sbi tops list
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X