യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത ; ട്രെയിനിലെ ഭക്ഷണം ഇനി പേടിയില്ലാതെ കഴിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രയില്‍ കുറച്ചുനേരം പട്ടിണികിടന്നാലും കുഴപ്പമൊന്നുമില്ല ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് പറയുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുളള സംശയങ്ങളും ശുചിത്വബോധത്തെക്കുറിച്ചുളള ആശങ്കകളും അങ്ങനെ കാരണങ്ങള്‍ നിരവധിയുണ്ടാകും. എന്നാലിതാ യാത്രക്കാരുടെ ഇത്തരം പരാതികള്‍ക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് ഐആര്‍സിടിസി.

യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത ; ട്രെയിനിലെ ഭക്ഷണം ഇനി പേടിയില്ലാതെ കഴിയ്ക്കാം

ട്രെയിനുകളില്‍ വിതരണത്തിനെത്തുന്ന ഭക്ഷണപ്പൊതികളില്‍ ബാര്‍കോഡ്, ഭക്ഷണം പാകം ചെയ്ത സ്ഥലത്തിന്റെ പേര്, പാക്ക് ചെയ്ത തീയ്യതി എന്നിവ രേഖപ്പെടുത്താനാണ് റെയില്‍വെയുടെ ശ്രമം. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്രറെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ലോക്‌സഭയില്‍ പറഞ്ഞു. ബ്രാന്‍ഡഡ് ഇ കാറ്ററിങ് സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രെയിനുകളില്‍ ഇ കാറ്ററിങ് സേവനങ്ങള്‍ ഒരുക്കും. ട്രെയിനുകളില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരവും ശുചിത്വവും പരിശോധിക്കാന്‍ പാചകയൂണിറ്റുകളില്‍ ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസര്‍മാരെ നിയമിക്കും. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും റെയില്‍വെ അധികൃതരുടെയും മിന്നല്‍ പരിശോധനകളും ഇടയ്ക്കിടെ ഉണ്ടാകും.

സ്റ്റാര്‍ട്ട് അപ്പ് മേഖലയുടെ ഉന്നമനത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കാന്‍ സാധ്യതസ്റ്റാര്‍ട്ട് അപ്പ് മേഖലയുടെ ഉന്നമനത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കാന്‍ സാധ്യത

റെയില്‍വെ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനായി 2017 ഫെബ്രുവരി 27നാണ് പുതിയ കാറ്ററിങ് പോളിസി ആവിഷ്‌ക്കരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ 46 അടുക്കളയൂണിറ്റുകള്‍ ഐആര്‍സിടിസി നവീകരിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യുന്നത് പരിശോധിക്കാനായി 38 അടുക്കളകളിലാണ് സിസിടിവി സ്ഥാപിച്ചത്. ഭക്ഷണം പാകം ചെയ്യുന്നത് യാത്രക്കാര്‍ക്ക് കാണുന്നതിനായി ലൈവ് സ്ട്രീമിങ്ങിനുളള സൗകര്യവും ഇവിടങ്ങളില്‍ ഐആര്‍സിടിസി ഒരുക്കും. ഭക്ഷണത്തിന്റെ മെനുവിലും വൈവിധ്യങ്ങള്‍ ഉണ്ടാകുമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.

Read more about: railway train irctc Piyush Goyal
English summary

railway finds several new ways to tackle poor quality food in train

railway finds several new ways to tackle poor quality food in train
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X