സര്‍ക്കാറിന്റെ വരവ് ചെലവ് കണക്കുകള്‍; ഒരു രൂപയില്‍ 68 പൈസയും വരുന്നത് നികുതികള്‍ വഴി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സര്‍ക്കാറിന്റെ ഖജനാവിലേക്ക് വരുമാനമായി ലഭിക്കുന്ന ഒരു രൂപയെടുത്താല്‍ അതില്‍ 68 പൈസയും വരുന്നത് നികുതികള്‍ വഴിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ കോര്‍പറേഷന്‍ ടാക്‌സ് ഇനത്തിലാണ് കൂടുതല്‍ പൈസ ലഭിക്കുന്നത്- അഥവാ 21 പൈസ. വായ്പകള്‍ വഴി 20 പൈസയും ജിഎസ്ടി അഥവാ ചരക്ക് സേവന നികുതിയില്‍ നിന്ന് 19 പൈസയും ലഭിക്കുന്നു. ഒരു രൂപയില്‍ 16 പൈസയാണ് ആദായ നികുതിയുടെ സംഭാവന.

 

ബജറ്റ്:വാഹന വ്യവസായത്തിന് നിരാശ; ആകെയുള്ള ആശ്വാസം ഇലക്ട്രോണിക് വാഹനങ്ങള്‍ക്കുള്ള പിന്തുണ

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് പോലുള്ള നികുതിയിതര മാര്‍ഗങ്ങളിലൂടെ 9 പൈസ ആര്‍ജിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 8 പൈസ കേന്ദ്ര എക്‌സൈസ് നികുതി വഴിയും 4 പൈസ കസ്റ്റംസ് നികുതിയിലൂടെയും 3 പൈസ മറ്റ് മൂലധന വരുമാനങ്ങളിലൂടെയും കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സര്‍ക്കാറിന്റെ വരവ് ചെലവ് കണക്കുകള്‍; ഒരു രൂപയില്‍ 68 പൈസയും വരുന്നത് നികുതികള്‍ വഴി

കേന്ദ്ര സര്‍ക്കാരിന്റെ ചെലവിന്റെ കാര്യമെടുത്താല്‍ നികുതികളും തീരുവകളുമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിഹിതമാണ് ഏറ്റവും വലുത്. സര്‍ക്കാര്‍ ചെലവാക്കുന്ന ഒരു രൂപയില്‍ 23 പൈസയും ഈ ഇനത്തിലാണ് പോകുന്നത്. 18 പൈസ വിവിധ വായ്പകളുടെ പലിശ അടയ്ക്കാനാണ് ഉപയോഗിക്കുന്നത്. പ്രതിരോധ സേനയ്ക്കായി ചെലവഴിക്കുന്നത് പൈസയാണ്.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും അല്ലാതെയുമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി 22 പൈസയാണ് ചെലവാകുന്നത്. ധനകാര്യ കമ്മീഷനും മറ്റുമായി 7 പൈസയും സബ്‌സിഡി ഇനത്തില്‍ എട്ടും പെന്‍ഷന്‍ ഇനത്തില്‍ അഞ്ചും പൈസ ചെലവാകുന്നതായും ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. മറ്റു ചെലവുകള്‍ക്കായി ഒരു രൂപയില്‍ എട്ട് പൈസയാണ് മാറ്റിവച്ചിരിക്കുന്നത്.

English summary

68 paise comes from various taxes

Union budget documents reveal that for every rupee in the government coffer, 68 paise comes from various taxes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X