അറിഞ്ഞോ പുതിയ പാൻ കാർഡ്, ആധാർ കാർഡ് നിയമങ്ങൾ; ബജറ്റിലെ 5 പ്രഖ്യാപനങ്ങൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിർമ്മല സീതാരാമന്റെ 2019 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപന പ്രകാരം, പുതിയ ആദായ നികുതി നിയമം അനുസരിച്ച് പാൻ കാർഡിന് പകരം ആധാറും ആധാറിന് പകരം പാൻ കാർഡും ഉപയോ​ഗിക്കാവുന്നതാണ്. അതായത് നികുതിദായകർക്ക് ഇനി ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിന് ആധാർ കാർഡോ പാൻ കാർഡോ ഏതെങ്കിലും ഒന്നു മാത്രം മതി. നിലവിൽ, ഐടിആർ ഫയൽ ചെയ്യുന്നതിന് രണ്ടും ആവശ്യമാണ്. താഴെ പറയുന്നവയാണ് ആധാറും പാനും സംബന്ധിച്ച് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന കാര്യങ്ങൾ.

 

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്

നികുതിദായകരുടെ സൗകര്യത്തിന് അനുസരിച്ച് പാൻ‌ കാർഡ്, ആധാർ‌ കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് ഉപയോ​ഗിക്കാവുന്നതാണ്. അതായത് പാൻ‌ കാർഡ് ഇല്ലാത്തവർക്കും ആധാർ‌ നമ്പർ‌ കാർഡ് കാണിച്ച് ആദായനികുതി റിട്ടേൺ‌ ഫയൽ‌ ചെയ്യാവുന്നതാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ മാത്രമല്ല, പാൻ കാർഡ് ആവശ്യപ്പെടുന്ന എല്ലായിടങ്ങളിലും ഇനി ആധാർ കാർഡ് വിവരങ്ങൾ നൽകിയാൽ മതി.

പാൻ കാർഡിന് അനുവദിക്കുന്നത് എങ്ങനെ

പാൻ കാർഡിന് അനുവദിക്കുന്നത് എങ്ങനെ

പുതിയ നിയമം അനുസരിച്ച്, ആദായ നികുതി വകുപ്പ് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ പാൻ കാർഡ് നൽകുന്നതാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ) യിൽ നിന്ന് ഡെമോഗ്രാഫിക് ഡാറ്റ നേടിയ ശേഷം ആധാറിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പാൻ അനുവദിക്കും. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നവർക്ക് മാത്രമേ ആധാറിന് പകരം പാൻ കാർഡും പാൻ കാർഡിന് പകരം ആധാറും ഉപയോ​ഗിക്കാൻ സാധിക്കൂ.

ഉയർന്ന തുകകളുടെ ഇടപാടുകൾ

ഉയർന്ന തുകകളുടെ ഇടപാടുകൾ

ഉയർന്ന തുകകളുടെ ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിന് ആധാറും പാൻ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. നിർദ്ദിഷ്ട ഇടപാടുകൾക്കായി പാൻ, ആധാർ എന്നിവയുടെ ശരിയായ രേഖകൾ ഉറപ്പാക്കണമെന്ന വ്യവസ്ഥയും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അല്ലാത്ത പക്ഷം പിഴ ഈടാക്കാനും നിർദ്ദേശമുണ്ട്. നിലവിൽ, ഒരു നിശ്ചിത തീയതിക്കുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പാൻ അസാധുവാക്കുന്നതിന് ആദായനികുതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാത്തവരുടെ പാൻ അസാധുവാക്കാനും ഇത്തവണത്തെ ബജറ്റിൽ നിർദ്ദേശമുണ്ട്.

പ്രവാസികൾക്ക് ആധാർ കാർഡ്

പ്രവാസികൾക്ക് ആധാർ കാർഡ്

ഇന്ത്യൻ പാസ്‌പോർട്ടുകളുള്ള പ്രവാസികൾക്ക് ആധാർ കാർഡുകൾ നൽകാനും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. ഇനി ആധാർ കാർഡിനായി എൻ‌ആർ‌ഐകൾക്ക് 180 ദിവസം കാത്തിരിക്കേണ്ടതില്ല, ഇന്ത്യയിലെത്തുമ്പോൾ എൻ‌ആർ‌ഐകൾക്ക് ആധാർ കാർഡ് എടുക്കുന്നതിനുള്ള നടപടികൾ ഇതോടെ ലളിതമാകും. ‌പ്രവാസി ഇന്ത്യക്കാർ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന വലിയ ഒരു പ്രശ്നത്തിനാകും ഇതോടെ പരിഹാരമാകുക.

malayalam.goodreturns.in

English summary

Budget Announcements: New PAN Card, Aadhaar Card Rules

As per Nirmala Sitharaman's Union Budget announcement in 2019, the new Income Tax Act will be able to use Aadhaar instead of PAN card.
Story first published: Saturday, July 6, 2019, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X