ഇനി ഐടി റിട്ടേണ്‍ ഫോമുകള്‍ സ്വയം പൂരിപ്പിക്കേണ്ടതില്ല; എല്ലാ നികുതി വിവരങ്ങളുമടങ്ങിയ ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആദായ നികുതി അടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി പ്രീ ഫില്‍ഡ് ഐടി റിട്ടേണ്‍ ഫോമുകള്‍ വരുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെ, ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇതു പ്രകാരം നമ്മുടെ ശമ്പളം, മറ്റു വരുമാനങ്ങള്‍, വായ്പകള്‍, പലിശ, മറ്റ് ചെലവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കുത്തിയിരുന്ന് പൂരിപ്പിക്കേണ്ടി വരില്ല. പകരം ഈ വിവരങ്ങളൊക്കെ പൂരിപ്പിച്ചുവച്ച ഫോം ഐടി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒപ്പിട്ടു നല്‍കിയാല്‍ മതി. ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന പ്രീഫില്‍ഡ് ഫോമുകളില്‍ കംപ്യൂട്ടര്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്തേണ്ട പണി മാത്രമേ നമുക്കുള്ളൂ.

 

സര്‍ക്കാറിന്റെ വരവ് ചെലവ് കണക്കുകള്‍; ഒരു രൂപയില്‍ 68 പൈസയും വരുന്നത് നികുതികള്‍ വഴി

ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് നികുതി ദായകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഫ്റ്റ് വെയര്‍ വഴി സ്വീകരിച്ചാണ് ഐടി റിട്ടേണ്‍ ഫോമുകള്‍ കംപ്യൂട്ടര്‍ സ്വയം പൂരിപ്പിക്കുന്നത്. ഇവ തെറ്റാണുള്ള സാധ്യത കുറവാണെന്നതാണ് ഒരു പ്രത്യേകത.

ഐടി റിട്ടേണ്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്ല; എല്ലാ നികുതി വിവരങ്ങളുമടങ്ങിയ ഫോം ഡൗണ്‍ലോഡ് ചെയ്യാം

ആദായ നികുതി അടവ് ലളിതമാക്കുക എന്നതിനോടൊപ്പം യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ച് ഐടിആര്‍ ഫയല്‍ ചെയ്യുന്നത് തടയാന്‍ കൂടിയാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ആദായ നികുതി അസസ്‌മെന്റ് പൂര്‍ണമായും ഇലക്ട്രോണിക് വല്‍ക്കരിക്കാനുള്ള പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നും മന്ത്രി ബജറ്റ് പ്രഭാഷണത്തില്‍ അറിയിച്ചു. നികുതി ദായകര്‍ക്കെതിരായ പീഡനങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നത്. ഘട്ടംഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആദായ നികുതി അടയ്ക്കുവാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് എളുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായും മന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. നിലവില്‍ നാട്ടില്‍ 180 ദിവസം താമസിച്ച് ശേഷമേ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഇനി മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ആര്‍ക്കും ഇന്ത്യയിലെത്തിയാലുടന്‍ ആധാര്‍ കാര്‍ഡ് എടുക്കുവാന്‍ സാധിക്കും.

English summary

introduction of pre-filled income tax return forms

As a huge relief for taxpayers, central govt. is considering introduction of pre-filled income tax return forms
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X