ഉച്ചയ്ക്ക് ശേഷം ഓഹരി വിപണി വീണ്ടും താഴേയ്ക്ക്; തിരിച്ചു വരവിന് സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉച്ചതിരിഞ്ഞ് ബെഞ്ച്മാർക്ക് സൂചികകൾ വീണ്ടും ഇടിഞ്ഞു. ബി‌എസ്‌ഇ സെൻസെക്സ് 94.39 പോയിൻറ് കുറഞ്ഞ് 38,626.18 ലും നിഫ്റ്റി 50 37.60 പോയിൻറ് കുറഞ്ഞ് 11,521 ലുമാണ് രണ്ട് മണിയ്ക്ക് ശേഷം എത്തി നിൽക്കുന്നത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിവസമാണ് ഇന്ന്. എന്നിട്ടും രാവിലെ വന്‍ തകര്‍ച്ചയോടെയാണ് മുംബൈ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത്‌. സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 1500 പോയന്റ് വരെ ഇടിഞ്ഞിരുന്നു.

 

എന്നാൽ അതിൽ നിന്ന് കരകയറി 94.39 പോയിൻറ് ഇടിവിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. തുടർച്ചയായ ഓഹരി വിപണിയിലെ ഇടിവിൽ നിന്ന് ഇന്ന് തിരിച്ചു കയറാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തെ ആശ്രയിച്ചിരിക്കും സ്ഥിതി​ഗതികൾ.

 
ഉച്ചയ്ക്ക് ശേഷം ഓഹരി വിപണി വീണ്ടും താഴേയ്ക്ക്; തിരിച്ചു വരവിന് സാധ്യത

യെസ് ബാങ്ക്, ഐഒസി, സണ്‍ ഫാര്‍മ, സിപ്‌ല, പവര്‍ ഗ്രിഡ് കോര്‍പ് എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ടൈറ്റാന്‍ കമ്പനി, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തി കൊണ്ടിരിക്കുന്നത്.

ഫാർമ, പിഎസ്‍യു ബാങ്ക് ഓഹരികളാണ് ഇന്ന് നേട്ടത്തിൽ വ്യാപാരം നടത്തുന്നത്. ബാങ്ക്, ഓട്ടോ, മെറ്റൽ, മീഡിയ, എഫ്എംസിജി, ഐടി ഓഹരികൾ ഇന്ന് നഷ്ട്ടത്തിലുമാണ്.

 malayalam.goodreturns.in

English summary

Stock Market Live: Market Dips Again

Benchmark indices fell again this afternoon. The BSE Sensex fell by 94.39 points to 38,626.18 and the Nifty 50 fell 37.60 points to 11,521.
Story first published: Tuesday, July 9, 2019, 14:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X