അമേരിക്കയിൽ ​ഗ്രീൻ കാർഡ് ലഭിക്കാൻ ഇനി പരിധികളില്ല, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വൻ നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിൽ വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഗ്രീൻ കാർഡ് പരിധി ഒഴിവാക്കാൻ ശുപാർശ ചെയ്യുന്ന ബില്ല് പാസാക്കി. യുഎസ് ഹൗസ് ഓഫ് റെപ്രെസെന്റെറ്റീവ്സ് ബുധനാഴ്ച്ചയാണ് ബിൽ പാസാക്കിയത്. 7 ശതമാനമാണ് നിലവിലെ ​ഗ്രീൻ കാർഡ് പരിധി. എന്നാൽ ഇനി മുതൽ ഈ പരിധി ഒഴിവാക്കും. ബില്ല് നിയമമായാൽ, ആയിരക്കണക്കിന് വിദഗ്ധ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിവരം.

നേട്ടം ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക്

നേട്ടം ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക്

യുഎസിൽ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന രേഖയാണ് ഗ്രീൻ കാർഡ്. ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ ഐടി പ്രൊഫഷണലുകളിൽ ഭൂരിഭാഗവും അമേരിക്കയിലെത്തുന്നത് പ്രധാനമായും എച്ച് -1 ബി വർക്ക് വിസ വഴിയാണ്. എന്നാൽ അമേരിക്കയുടെ പുതിയ ഇമിഗ്രേഷൻ സമ്പ്രദായം ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇവരെയാണ്. ​ഗ്രീൻ കാർഡ് പരിധി ഇല്ലാതാക്കുന്നതോടെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുക.

കാത്തിരിപ്പ് കുറയും

കാത്തിരിപ്പ് കുറയും

നിലവിൽ യുഎസ് ​ഗ്രീൻ കാർ‍ഡിനായി ഇന്ത്യൻ പ്രൊഫഷണലുകൾ 10 വർഷത്തിലേറെയാണ് കാത്തിരിക്കേണ്ടി വരുന്നത്. എന്നാൽ പുതിയ ബിൽ പാസായതോടെ ഗ്രീൻ കാർഡിനായുള്ള കാത്തിരിപ്പിന് ഇനി അധികം നീളാൻ സാധ്യതയില്ല. ഈയിടെ നടത്തിയ ഒരു പഠനം അനുസരിച്ച് ഗ്രീൻ കാർഡിനായി H-1B വിസക്കാർക്ക് 70 വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പ്രകാരം ​ഗ്രീൻ കാർഡ് ലഭിക്കാൻ ഏഴ് ശതമാനം എന്ന പരിധി ഒരു വിദേശ രാജ്യത്തിനും ബാധകമല്ലെന്നാണ് വിവരം.

കുടുംബത്തോടൊപ്പം യുഎസിലേക്ക് പറക്കുന്നവർക്കും നേട്ടം

കുടുംബത്തോടൊപ്പം യുഎസിലേക്ക് പറക്കുന്നവർക്കും നേട്ടം

ഫെയർനസ് ഓഫ് ഹൈ-സ്‌കിൽഡ് ഇമിഗ്രന്റ്‌സ് ആക്ട് 2019 (HR 1044) എന്ന് പേരിട്ടിരിക്കുന്ന ബിൽ 365-65 ഭൂരിപക്ഷത്തിനാണ് പാസായത്. തൊഴിൽ അധിഷ്ഠിത ഇമിഗ്രന്റ് വിസയ്ക്കുള്ള പരിധിയാണ് ഒഴിവാക്കിയത്. അതേസമയം, കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാൻ അപേക്ഷിക്കുന്നവർക്ക് വർഷം 7 ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയർത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

അപേക്ഷകരിൽ മുന്നിൽ  ഇന്ത്യ

അപേക്ഷകരിൽ മുന്നിൽ ഇന്ത്യ

മേയ് 18 വരെ ലഭിച്ച 3,95,025 ഗ്രീൻ കാർഡ് അപേക്ഷരിൽ 3,06,601 പേരും ഇന്ത്യയിൽനിന്നുള്ളവരാണെന്ന് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. യുഎസ് ഗ്രീൻ കാർഡിനായുള്ള അപേക്ഷകരിൽ രണ്ടാം സ്ഥാനത്തു ചൈനയാണ് - 67,031 അപേക്ഷകളാണ് ചൈനയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് 10000ൽ താഴെ അപേക്ഷകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ.

എച്ച് -1 ബി വിസ

എച്ച് -1 ബി വിസ

യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു‌എസ്‌സി‌ഐ‌എസ്) അടുത്തിടെ 2019 സാമ്പത്തിക വർഷത്തേക്കുള്ള എച്ച് -1 ബി വിസകളുടെ ആകെ എണ്ണം കുറച്ചിരുന്നു. എന്നാൽ ഓരോ രാജ്യത്തിൽ നിന്നുള്ള വിസ അപേക്ഷകരുടെ എണ്ണത്തിന് പരിധിയില്ല. യു‌എസ്‌സി‌ഐ‌എസ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, പൊതുവിഭാഗത്തിൽ ഒരു വർഷം 65,000 എച്ച് 1 ബി വിസകളാണ് അനുവദിക്കുന്നത്.

malayalam.goodreturns.in

Read more about: us visa h1b യുഎസ് വിസ
English summary

US Green Card: Removes Country Cap

The United States has passed a bill recommending eliminating the green card limit imposed on various countries in the United States.
Story first published: Thursday, July 11, 2019, 16:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X