മലപ്പുറംകാർക്ക് കേരള ബാങ്ക് വേണ്ട; സർക്കാർ വീണ്ടും പ്രതിസന്ധിയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റുന്ന കേരള ബാങ്ക് ഇന്ന് വരും നാളെ വരും എന്ന പ്രഖ്യാപനങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. എന്നാൽ ഇതുവരെ കേരള ബാങ്ക് രൂപീകരണം പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും വോട്ടെടുപ്പില്‍ തള്ളിയതോടെ സർക്കാർ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

 

പ്രമേയം പരാജയപ്പെട്ടു

പ്രമേയം പരാജയപ്പെട്ടു

കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഹകരണ വകുപ്പ് മുൻകൈയെടുത്ത് രണ്ടാമതും ജനറൽ ബോഡി യോഗം വിളിച്ചത്. മലപ്പുറത്തെ അനുനയിപ്പിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. എന്നാൽ പ്രമേയം വീണ്ടും തള്ളി. പ്രമേയം പരാജയപ്പെട്ടാൽ മലപ്പുറത്തെ ഒഴിവാക്കി കേരള ബാങ്കിന് അനുമതി തേടി റിസർവ് ബാങ്കിനെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.

യുഡിഎഫിന്റെ എതിർപ്പ്

യുഡിഎഫിന്റെ എതിർപ്പ്

ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ നിരീക്ഷണത്തിലായിരുന്നു പൊതുയോഗം. യോഗത്തിൽ അവതരിപ്പിച്ച ലയനപ്രമേയത്തെ കൂടുതൽ അംഗങ്ങളുള്ള യുഡിഎഫ് എതിർത്തു. 32നെതിരെ 97വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ച യോഗത്തിലും യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല.

റിസർവ് ബാങ്കിനെ സമീപിക്കും

റിസർവ് ബാങ്കിനെ സമീപിക്കും

മലപ്പുറം വിട്ട് നിൽക്കുന്നതോടെ കേരള ബാങ്ക് രൂപീകരണത്തിനായി മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി മറ്റ് പതിമൂന്ന് ബാങ്കുകളുടെ പിൻതുണയോടെ റിസർവ് ബാങ്കിനെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഈ തീരുമാനം റിസർവ് ബാങ്ക് അം​ഗീകരിച്ചാൽ മലപ്പുറും ജില്ലാ സഹകരണ ബാങ്കിന് ഒറ്റയ്ക്ക് മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടായിരിക്കും. അഥവാ റിസർവ് ബാങ്ക് അം​ഗീകരിച്ചില്ലെങ്കിൽ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് വെള്ളത്തിലാകുകയും ചെയ്യും. കേരള ബാങ്ക് അനിശ്ചിതത്വത്തിൽ അല്ല; ജീവനക്കാർക്ക് പരിശീലനം

പിണറായി വിജയന്റെ ആശയം

പിണറായി വിജയന്റെ ആശയം

സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റം ലക്ഷ്യം വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വച്ച ആശയമാണ് കേരള ബാങ്കിന്റേത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കുമെന്നാണ് വിവരം. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക. കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കാനും കേരള ബാങ്ക് വഴി സാധിക്കുമെന്നാണ് സർക്കാരിന്റെ വാദം. കേരള ബാങ്ക് ഉടൻ!!! 5050 ജീവനക്കാരുടെ ജോലി ആശങ്കയിൽ 

malayalam.goodreturns.in

English summary

കേരള ബാങ്ക് രൂപീകരണം: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇടഞ്ഞു

The government is in crisis once the resolution to merge the Malappuram district co-operative bank into the kerala bank for the second time is rejected. Read in malayalam
Story first published: Friday, July 19, 2019, 17:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X