ഹോട്ട്സ്റ്റാറിനെ വെല്ലുന്ന ഓഫറുമായി ഇന്ത്യ പിടിക്കാൻ നെറ്റ്ഫ്‌ളിക്‌സ്,നിരക്കുകള്‍ കുത്തനെ കുറയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ നിരക്ക് കുറഞ്ഞ സബ്സ്ക്രിപ്ഷൻ പ്ലാൻ ആരംഭിക്കാൻ ഒരുങ്ങി നെറ്റ്ഫ്ലിക്സ്. ഏറ്റവും പുതിയ ത്രൈമാസ പാദഫല റിപ്പോർട്ടിൽ വരിക്കാരുടെ വളർച്ച കുറയുന്നുവെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിരക്കുകൾ കുത്തനെ കുറയ്ക്കാൻ തയ്യാറാകുന്നത്. പ്ലാനുകളുടെ നിരക്ക് കുറച്ച് ഉപയോക്തൃ അടിത്തറ വളർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

 

മൊബൈലിൽ മാത്രം സ്ട്രീമിം​ഗ് അനുവദിക്കുന്ന 250 രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാൻ ഇന്ത്യയിൽ പരീക്ഷിക്കുമെന്ന് നെറ്റ്ഫ്ലിക്സ് മാർച്ചിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവിലെ മുൻനിരക്കാരായ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, എഎൽടി ബാലാജി, സീ 5 തുടങ്ങിയ ഇന്ത്യയിലെ മറ്റ് വീഡിയോ സ്ട്രീമിംഗ് സേവനങ്ങളോട് മത്സരിക്കാൻ നെറ്റ്ഫ്ലിക്സും എത്തും. ഏപ്രിലിൽ നെറ്റ്ഫ്ലിക്സ് മൊബൈലിൽ മാത്രം ലഭിക്കുന്ന പ്രതിവാര 65 രൂപയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ പരീക്ഷിച്ചു തുടങ്ങിയിരുന്നു. കടക്കെണിയിലായ യുഎഇയിലെ മലയാളം ടിവി ചാനല്‍ ഉടമ മുങ്ങി; ജീവനക്കാര്‍ പെരുവഴിയില്‍

 
ഹോട്ട്സ്റ്റാറിനെ വെല്ലുന്ന ഓഫറുമായി ഇന്ത്യ പിടിക്കാൻ നെറ്റ്ഫ്‌ളിക്‌സ്,നിരക്കുകള്‍ കുത്തനെ കുറയ്ക്കും

നിരവധി മാസത്തെ പരീക്ഷണങ്ങൾക്ക് ശേഷം, കുറഞ്ഞ വിലയിൽ‌ മൊബൈൽ‌ സ്‌ക്രീൻ‌ പ്ലാൻ‌ ഇന്ത്യയിൽ‌ അവതരിപ്പിക്കാൻ‌ തീരുമാനിച്ചിരിക്കുകയാണെന്നാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ നിരവധി ഉപഭോക്താക്കളെ നെറ്റ്ഫ്ലിക്സ് പരിചയപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഒരു മാർഗം കൂടിയാണിത്.

നിലവിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പ്രതിമാസം 500 രൂപ മുതൽ 800 രൂപ വരെയുള്ള മൂന്ന് പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതേ സമയം ഹോട്ട്സ്റ്റാർ 299 രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനും 999 രൂപയുടെ വാർഷിക പ്ലാനുമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ വർഷം ആദ്യം, ഹോട്ട്സ്റ്റാർ പ്രതിവർഷം 365 രൂപയുടെ വിഐപി സബ്സ്ക്രിപ്ഷൻ പ്ലാൻ പ്രഖ്യാപിച്ചിരുന്നു, അത് ചില സ്പോർട്സ് ചാനലുകളിലും ഹിന്ദി വിനോദ ചാനലുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ആമസോൺ ഇന്ത്യ പ്രൈം വീഡിയോ സേവനം പ്രൈം അംഗത്വ പാക്കേജിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ 999 രൂപയാണ് ഈ പാക്കേിജിന്റെ നിരക്ക്.

<strong>ടിവി ചാനലുകൾ ഇനി സൗജന്യമല്ല; നിരക്കുകൾ ഇങ്ങനെ</strong>ടിവി ചാനലുകൾ ഇനി സൗജന്യമല്ല; നിരക്കുകൾ ഇങ്ങനെ

malayalam.goodreturns.in

English summary

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിരക്കുകൾ കുത്തനെ കുറയ്ക്കും

Netflix ready to launch low-cost subscription plan in India. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X