സ്വർണത്തിന് പിന്നാലെ വെള്ളിയ്ക്കും റെക്കോർഡ് വില; ഇന്നലെ കൂടിയത് 2000 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണത്തിന് ശേഷം വെള്ളിയ്ക്കും റെക്കോർഡ് വില വർദ്ധനവ്. രാജ്യത്ത് വെള്ളി വില ഇന്നലെ 2,000 രൂപ ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ കിലോയ്ക്ക് 45,000 രൂപയിലെത്തി. സ്പോട്ട് വിപണിയിൽ തിങ്കളാഴ്ച 10 ഗ്രാമിന് 38,470 എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. വില ഉയർന്നതോടെ വെള്ളി നാണയങ്ങളുടെ ഡിമാൻഡ് ഉയർന്നു.

ഫ്യൂച്ചർ വില

ഫ്യൂച്ചർ വില

എംസിഎക്സ് ഒക്ടോബർ സ്വർണം ഫ്യൂച്ചറിന്റെ വില ഒരു ശതമാനം ഉയർന്നപ്പോൾ വെള്ളി ഫ്യൂച്ചരിന്റെ വില 2 ശതമാനം ഉയർന്നു. ആഗോള വിപണികളിൽ സ്വർണ വില 1 ശതമാനം ഉയർന്ന് 1,512.51 ഡോളറിലെത്തി. യുഎസ്-ചൈന വ്യാപാര യുദ്ധമാണ് ആഗോള വിപണിയിൽ സ്വർണ വില ഉയരാൻ കാരണം. ഹോങ്കോംഗ്, അർജന്റീന എന്നിവിടങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളും സ്വർണം ഉൾപ്പെടെയുള്ള സുരക്ഷിത നിക്ഷേപങ്ങളെ പിന്തുണച്ചു.

ആ​ഗോള വിപണിയിൽ വെള്ളി വില

ആ​ഗോള വിപണിയിൽ വെള്ളി വില

വെള്ളിയുടെ വില ഔൺസിന് 1.8 ശതമാനം ഉയർന്ന് 17.36 ഡോളറിലെത്തി. ഇത് മറ്റ് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. 2018 ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് നിലവിൽ വെള്ളിയുടേത്. പ്ലാറ്റിനത്തിന്റെ വില 1.3 ശതമാനം ഉയർന്ന് 863.83 ഡോളറും പല്ലേഡിയം 0.7 ശതമാനം ഉയർന്ന് 1,437.98 ഡോളറിലുമെത്തി.

സ്വർണം സുരക്ഷിതം

സ്വർണം സുരക്ഷിതം

രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ താരതമ്യേന സുരക്ഷിതമായ നിക്ഷേപ മാർ​ഗമാണ് സ്വർണം. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ തിങ്കളാഴ്ച 0.9 ശതമാനം ഉയർന്ന് 847.77 ടണ്ണായി.

രൂപയുടെ ഇടിവ്

രൂപയുടെ ഇടിവ്

ഇന്ത്യയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരാൻ കാരണം യുഎസ് ഡോളറിനെതിരായ രൂപയുടെ ഇടിവാണ്. രൂപയുടെ വില ഇടിയുമ്പോൾ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി വിലയും വർദ്ധിക്കും. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ.

malayalam.goodreturns.in

Read more about: silver gold വെള്ളി
English summary

സ്വർണത്തിന് പിന്നാലെ വെള്ളിയ്ക്കും റെക്കോർഡ് വില; ഇന്നലെ കൂടിയത് 2000 രൂപ

Silver rose by Rs 2,000 yesterday to reach an all-time high of Rs 45,000 per kg. Read in malayalam.
Story first published: Wednesday, August 14, 2019, 15:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X