രാജ്യത്തെ വാഹന വ്യവസായ മേഖല നേരിടുന്ന മാന്ദ്യത്തെ തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ (എംഎസ്‌ഐഎൽ) മൂവായിരത്തിലധികം താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെട്ടു. സ്ഥിരം ജോലിക്കാരെ പിരിച്ചിവിട്ടിട്ടില്ലെന്നും എന്നാൽ താൽക്കാലിക ജീവനക്കാരുടെ കരാർ പുതുക്കിയിട്ടില്ലെന്നുമാണ് ചെയർമാൻ ആർ.സി ഭാർഗവ വ്യക്തമാക്കിയിരിക്കുന്നത്.
മാന്ദ്യം ബാധിക്കുന്ന തൊഴിൽ മേഖലകൾ
മൂവായിരത്തോളം താൽക്കാലിക തൊഴിലാളികൾക്കാണ് ജോലി നഷ്‌ടപ്പെട്ടത്. വിൽപ്പന, സേവനം, ഇൻഷുറൻസ്, ലൈസൻസിംഗ്, ധനസഹായം, ആക്സസറികൾ, ഡ്രൈവർമാർ, പെട്രോൾ പമ്പുകൾ, ഗതാഗതം എന്നീ മേഖലകളെയാണ് ഓട്ടോമൊബൈൽ മേഖലയിലെ മാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ മേഖലകളിലെ തൊഴിലിനെയും ഇത് വൻ തോതിൽ ബാധിക്കും.
2021ൽ പുരോഗതി
ജൂലൈ മാസത്തിൽ വിൽപ്പനയുടെ കാര്യത്തിൽ വ്യവസായം മുന്നേറുന്നുണ്ടോയെന്ന ചോദ്യത്തിന്, ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം അല്ലെങ്കിൽ നാലാം പാദം മുതൽ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നാണ് മാരുതി ഇന്ത്യ ചെയർമാൻ ആർ.സി ഭാർഗവ വ്യക്തമാക്കിയത്. 2021 സാമ്പത്തിക വർഷത്തിൽ ഓട്ടോമൊബൈൽ മേഖലയിൽ ശക്തമായ പുനരുജ്ജീവനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സർക്കാർ സഹായം
സർക്കാർ മേഖലയ്ക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ നടത്തുകയും ക്രിയാത്മക നടപടികൾ കൈക്കൊള്ളുകയും ചെയ്താൽ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നും ജിഎസ്ടി നിരക്ക് കുറയ്ക്കുന്നത് പോലുള്ള നടപടികൾ സ്വീകരിക്കുകയാണ് ഇപ്പോൾ അത്യാവശ്യമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നികുതി കുറച്ചെങ്കിലും ഹൈബ്രിഡ് കാറുകൾക്ക് എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നും സിഎൻജി വാഹനങ്ങളുടെയും നികുതിയിൽ ഇളവ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാന്റുകൾ അടച്ചുപൂട്ടും
ഓട്ടോമോട്ടീവ് വ്യവസായത്തിലെ മാന്ദ്യത്തെത്തുടർന്ന് രണ്ട് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ പാഡി ഫാക്ടറി അടച്ചുപൂട്ടുമെന്ന് ടിവിഎസ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും നാലു ദിവസത്തേയ്ക്ക് പ്ലാന്റുകൾ അടയ്ക്കുന്നതായി അറിയിച്ചിരുന്നു. ഓഗസ്റ്റ് 15 മുതൽ 18 വരെ നിർമാണശാലകൾ അടയ്ക്കുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
