പെൺകരുത്തിന്റെ ഭാരതം; അറിയാം കരുത്തരായ ആ നാല് വനിതകളാരെന്ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോ​ബ്സ് മാ​ഗസിനിൽ ഇന്ത്യയിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇടം പിടിച്ച നാല് വനിതകളെക്കുറിച്ചറിയാം. ഏതാനും വർഷങ്ങളായി ഭാരതത്തിൽ നിന്നും വളരെ മികച്ച രീതിയിൽ സംരംഭകരായി ഉയർന്നിട്ടുള്ള വനിതകളെക്കുറിച്ച് പത്ര, ദൃശ്യ മാധ്യമങ്ങളിലെല്ലാം ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ അടുത്ത ഏതാനും ദശകങ്ങളിൽ ഏഷ്യയുടെ ബിസിനസ്സ് മേഖല രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന 25 പ്രഗത്ഭരായ സ്ത്രീകളെ എടുത്തുകാണിക്കുന്ന ഫോർബ്സ് ഏഷ്യയുടെ ശക്തരായ ബിസിനസ് വുമൺ പട്ടികയിൽ നാല് ഇന്ത്യൻ വനിതകൾ ഉൾപ്പെടുന്നു എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.


അടുക്കളയും വീടും മാത്രമല്ല തങ്ങൾക്ക് വഴങ്ങുന്നതെന്ന് ഈ വളയിട്ട കൈകൾ നിശ്ചയ ദാർഡ്യത്തോടെ നമ്മോട് സംസാരിക്കുന്നു. സ്വന്തം കഴിവുകൊണ്ടും കഠിനപ്രയത്നം കൊണ്ടും ഉയർന്നുവന്നവരാണ് ഇവരിൽ പലരുമെന്നത് ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. നേട്ടങ്ങൾക്കും വിജയത്തിന്റെ പാതയിലെ കരുത്തുറ്റ വഴികളിലൂടെ നടന്നു ജീവിതത്തെ കൈപ്പിടിയലൊതുക്കിയതിനുമാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്.

ബാങ്കിംങ് മേഖലയിലെ ജോലിയോട് വിടപറഞ്ഞ് സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കിയ ഫാൽ​ഗുനി നയ്യാർ

ബാങ്കിംങ് മേഖലയിലെ ജോലിയോട് വിടപറഞ്ഞ് സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കിയ ഫാൽ​ഗുനി നയ്യാർ

പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന സ്ത്രീകളിലൊരാളാണ് ഫാൽ​ഗുനി നയ്യാർ. കൊടാക് മഹീന്ദ്രയുടെ മാനേജിംങ് ഡയറക്ടറായിരുന്ന ഫാൽ​ഗുനി നയ്യാർ എന്ന പെൺകുട്ടി ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് തന്റെ സ്വപ്ന സംരംഭമായ നൈകാ.കോം എന്ന പദ്ധതി ആരംഭിച്ചത്. ബാങ്കിംഗിലെ മികച്ച വനിതാ നേട്ടങ്ങൾക്കുള്ള FICCI ലേഡീസ് ഓർഗനൈസേഷൻ (എഫ്എൽഒ) അവാർഡ്, ബിസിനസ് ടുഡേ അവാർഡ് എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങളും ഫാൽ​ഗുനി നയ്യാറെ തേടിയെത്തിയിരുന്നു.

ഏറെ നാളത്തെ ബാങ്കിംങ് ജോലികൾക്ക് വിടപറഞ്ഞുകൊണ്ടാണ് ഫാൽ​ഗുനി തന്റെ സ്വപ്ന സംരംഭത്തിന് ഇറങ്ങിത്തിരിച്ചത്. ഫോർബ്സ് മാ​ഗസിനോട് പറഞ്ഞപ്രകാരം ഫാൽ​ഗുനി ഒന്നിൽ നിന്ന് മുതൽ എന്തെങ്കിലും സൃഷ്ടിക്കുന്നതിനുള്ള യാത്ര അനുഭവിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കി. 2012 ലാണ് കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗിലെ ജോലി ഉപേക്ഷിച്ച് 2 മില്യൺ ഡോളർ നിക്ഷേപിച്ച് ബ്യൂട്ടി റീട്ടെയിലർ നൈക ആരംഭിച്ചത്. നിലവിൽ, ഇന്ത്യയിലുടനീളം 46 സ്റ്റോറുകളും പ്രതിമാസം 45 ദശലക്ഷം സന്ദർശകരും നൈക്കയുടെ വെബ്‌സൈറ്റിലേക്കും മൊബൈൽ ആപ്ലിക്കേഷനിലേക്കും ഉണ്ട്. അതൊരു ചെറിയ കാര്യമല്ല എന്തെന്നാൽ ഈ വിജയത്തിന്റെ പാതയിലേക്ക് എത്തിച്ചേരാൻ ഏറെ കഷ്ട്ടപ്പാടുകൾ ഫാൽ​ഗുനിക്ക് നേരിടേണ്ടി വന്നിരുന്നു, കഠിനമായ പല പ്തിസന്ധികളും തരണം ചെയ്താണ് നൈക്കയെ ഫാൽ​ഗുനി വിജയത്തിന്റെ തേരിലേറിച്ചത്.

 

കണക്കുകൂട്ടലിലെ പുലി ഉപാസന താകു

കണക്കുകൂട്ടലിലെ പുലി ഉപാസന താകു

വിദേശത്തെ ലക്ഷങ്ങൾ വരുന്ന പേപാലിലെ ജോലിയും ഉപേക്ഷിച്ചു കൂളായി ഇന്ത്യയിലേക്ക് ഒരൊറ്റ വരവുവന്ന കക്ഷിയാണ് നമ്മുടെ ഉപാസന താകു. മോബിക്വിക് സഹസ്ഥാപകയായ ഉപാസന 2008 ലാണ് ഇന്ത്യയിലേക്ക് മടങ്ങി വന്നത്. പേപാൽ (ഇബേ കമ്പനി) യുടെ സീനിയർ പ്രൊഡക്റ്റ് മാനേജറായിരുന്ന ഉപാസനയുടെയും വരവിന്റെ ലക്ഷ്യം സ്വന്തം മോഹങ്ങളെ വാനോളം ഉയർത്തുന്ന പദ്ധതി തുടക്കം കുറിക്കുക എന്നതായിരുന്നു. എൻ‌ഐ‌ടി ജലന്ധറിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റ് സയൻസിൽ ബിരുദാനന്തര ബിരുദവും നേടി പുറത്തിറങ്ങിയ വ്യക്തിയാണ് ഉപാസന.

ഇന്ത്യൻ വ്യാപാരികൾ / ചില്ലറ വ്യാപാരികൾക്കുള്ള പേയ്‌മെന്റ് സ്വീകാര്യത ലളിതമാക്കുകയയിരുന്നു ആദ്യ ലക്ഷ്യം. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ സാമ്പത്തിക ആവശ്യങ്ങൾ മനസിലാക്കുന്നതിനായി ഗ്രാമീണ ഇന്ത്യയിൽ ഒരു എൻ‌ജി‌ഒയുമായി ചേർന്ന് ഒരു വർഷത്തോളം അവർ ചെലവഴിച്ചു, തുടർന്ന് കോഫ ound ണ്ടറും ഇപ്പോൾ ഭർത്താവുമായ ബിപിൻ പ്രീത് സിങ്ങിനൊപ്പം 2009 ൽ മോബിക്വിക്ക് ആരംഭിക്കുകയും ചെയ്തു. ഇന്ന് സാക്ഷാൽ ഉബർ, സൊമാറ്റോ എന്നിവ മൊബിക്വിക്കിന്റെ ക്ലയന്റുകളാണ്. 100 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും പ്രതിദിനം ഒരു ദശലക്ഷത്തിലധികം ഇടപാടുകളും ഉള്ള ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഫിൻ‌ടെകുകളിൽ ന്നാണ് ഉപാസനയുടെ മൊബിക്വിക്ക്.

 

അഴകിന്റെ ലോകത്തേക്ക് കുതിച്ചുയർന്ന അനിതാ ഡോൻ​ഗ്ര

അഴകിന്റെ ലോകത്തേക്ക് കുതിച്ചുയർന്ന അനിതാ ഡോൻ​ഗ്ര

1995 ൽ സഹോദരി മീന സെഹ്‌റയ്‌ക്കൊപ്പം മുംബൈ അപ്പാർട്ട്മെന്റിൽ രണ്ട് തയ്യൽ മെഷീനുകൾ ഉപയോഗിച്ച് ഫാഷൻ സാമ്രാജ്യം ആരംഭിച്ച പുലിക്കുട്ടിയാണ് അനിതാ ഡോൻ​ഗ്ര. എന്നാലിന്ന് കഥ അതല്ല, ഹൗസ് ഓഫ് അനിത ഡോംഗ്രെക്ക് മൗറീഷ്യസ് മുതൽ മാൻഹട്ടൻ വരെ 272 സ്റ്റോറുകൾ ഉണ്ട്. വസ്ത്രങ്ങൾക്കും ഫാഷനും വളരെയധികെം പ്രാധാന്യം കൽപ്പിച്ചു പോന്ന വ്യക്തികളിലൊരാളായിരുന്നു അനിത.

ഇന്ന് ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനർമാരിൽ ഒരാളാണ് അനിത. കേറ്റ് മിഡിൽടൺ, കനേഡിയൻ പ്രഥമ വനിത സോഫി ഗ്രെഗോയർ ട്രൂഡോ എന്നിവരടങ്ങുന്ന ഒരു സെലിബ്രിറ്റി ഉപഭോക്താക്കളെ ഡോംഗ്രെക്ക് ആകർഷിക്കാനായതാണ് ഏറെ നേട്ടമായത്. കൂടാതെ അനിത ഡോംഗ്രെ ഫൗണ്ടേഷൻ അസംഖ്യം ഗ്രാമീണ സ്ത്രീകൾക്ക് ഉപജീവന അവസരങ്ങളും നൈപുണ്യ പരിശീലനവും നൽകി വരുകയും ചെയ്യുന്നു.

 

സ്മിതാ ജാട്ടിയ

സ്മിതാ ജാട്ടിയ

ഹാർഡ്‌കാസിൽ റെസ്റ്റോറന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് സ്മിത ജട്ടീയ എന്ന ധീരയായ വനിത. കൂടാതെ പടിഞ്ഞാറൻ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ മക്ഡൊണാൾഡിന്റെ ബ്രാൻഡഡ് റെസ്റ്റോറന്റുകൾ നടത്തുന്ന ഒരു മാസ്റ്റർ ഫ്രാഞ്ചൈസിയാണ് സ്മിതയുടെ എച്ച്ആർ‌പി‌എൽ എന്നത് ശ്രദ്ധയമാണ്. മക്ഡൊണാൾഡ് കോർപ്പറേഷനുമായുള്ള മാസ്റ്റർ ഫ്രാഞ്ചൈസി ക്രമീകരണത്തിൽ, റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ എല്ലാ ബിസിനസ്സ് പ്രവർത്തനങ്ങൾക്കും മൂലധനം നൽകുന്നതിന് എച്ച്ആർപിഎല്ലിന് ഉത്തരവാദിത്തമുണ്ട്.

എന്നാൽ ഹാർഡ്‌കാസിൽ റെസ്റ്റോറന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് സ്മിത ജാട്ടിയ. 2022 നുള്ളിൽ 100 സ്റ്റോറുകൂടി തുറക്കാക്കുക എന്നതാണ്സ്മിതയുടെ ലക്ഷ്യം . മാർക്കറ്റ് നിരന്തരം മാറിമറിയുന്നതിൻ നിങ്ങൾ സ്വയം നവീകരിച്ചുകൊണ്ടിരിക്കണമെന്നും സ്മിത വ്യക്തമാക്കുന്നു. തൊഴിലിടങ്ങളിലേക്ക് ഇറങ്ങി വന്ന് കരുത്ത് തെളിയിച്ച പെൺകരുത്തിന്റെ യശ്ശസ് വാനോളമുയരുകയാണ്. എല്ലാ വനിതകൾക്കും പ്രചോദനമാണ് ഇവർ.

 

English summary

പെൺകരുത്തിന്റെ ഭാരതം; അറിയാം കരുത്തരായ ആ നാല് വനിതകളാരെന്ന് | top women entrepreneures in india

top women entrepreneures in india
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X