ഉൽപാദനക്ഷമത ലിങ്ക്ഡ് ബോണസ് സ്കീമിൽ ഉൾപ്പെടാത്ത ഗ്രൂപ്പ് സിയിലെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഗ്രൂപ്പ് 'ബി' ലെ ഗസറ്റഡ് ഇതര ജീവനക്കാർക്കും ഇതാ ഒരു സന്തോഷ വാർത്ത. ദീപാവലിക്ക് മുന്നോടിയായി 2018-19 സാമ്പത്തിക വർഷത്തിലെ 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ നോൺ-പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതായി ധനമന്ത്രാലയം 2019 ഒക്ടോബർ 4 ലെ ഓഫീസ് മെമ്മോറാണ്ടത്തിൽ അറിയിച്ചു.
ബോണസ് ലഭിക്കുന്നത് ആർക്ക്?
ഉത്തരവിൽ പ്രഖ്യാപിച്ച അഡ്‌ഹോക് ബോണസ് സെൻട്രൽ പാരാ മിലിട്ടറി ഫോഴ്‌സിലെയും സായുധ സേനയിലെയും യോഗ്യതയുള്ള ജീവനക്കാർക്കും ബാധകമാകുമെന്ന് ഓഫീസ് മെമ്മോറാണ്ടം (ഒഎം) വ്യക്തമാക്കി. കേന്ദ്രഭരണാധികാരത്തിന്റെ മാതൃക പിന്തുടരുന്നതും മറ്റ് ബോണസ് അല്ലെങ്കിൽ എക്സ്-ഗ്രേഷ്യ പദ്ധതിയിൽ ഉൾപ്പെടാത്തതുമായ യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രേഷനിലെ ജീവനക്കാർക്കും ബോണസ് ലഭിക്കുമെന്നാണ് വിവരം.
ബോണസിന് അർഹർ
31.3.2019 വരെ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും 2018-19 വർഷത്തിൽ കുറഞ്ഞത് ആറുമാസത്തെ തുടർച്ചയായ സേവനം നടത്തിയ ജീവനക്കാർക്കും മാത്രമേ ഈ ഉത്തരവുകൾ പ്രകാരം ബോണസിന് അർഹതയുള്ളൂ. ആറുമാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ സേവന കാലയളവിലേക്ക് യോഗ്യതയുള്ള ജീവനക്കാർക്ക് പ്രോ-റേറ്റ പേയ്‌മെന്റ് അനുവദനീയമാണ്.
കണക്കുകൂട്ടുന്നത് എങ്ങനെ?
ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച്, ഒരു ദിവസത്തേക്ക് അഡ്-ഹോക് ബോണസ് കണക്കാക്കുന്നതിന്, ഒരു മാസത്തിലെ ശരാശരി പ്രതിഫലം 30.4 കൊണ്ട് വിഭജിക്കും (ഒരു മാസത്തിലെ ശരാശരി ദിവസങ്ങളുടെ എണ്ണം). അതിന് ശേഷം ബോണസ് അനുവദിച്ച ദിവസങ്ങളുടെ എണ്ണം കൊണ്ട് ഗുണിക്കും.
ബോണസ് തുക
240 ദിവസമെങ്കിലും മൂന്ന് വർഷമോ അതിൽ കൂടുതലോ ഓഫീസുകളിൽ ജോലി ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് (5 ദിവസത്തെ ആഴ്ചയുള്ള ഓഫീസുകളുടെ കാര്യത്തിൽ ഓരോ വർഷവും 206 ദിവസം മൂന്ന് വർഷമോ അതിൽ കൂടുതലോ ആകാം) അവരുടെ അഡ്‌ഹോക് ബോണസ് 1200 രൂപ ആയിരിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
