ഇപിഎഫ്ഒ ജീവനക്കാർക്ക് സന്തോഷ വാർത്ത; ദീപാവലി ബോണസ് ഉടൻ ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ദീപാവലിക്ക് മുന്നോടിയായി ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനിച്ചു. 2018-19 സാമ്പത്തിക വർഷത്തിൽ ഇപിഎഫ്ഒയിലെ എല്ലാ ഗ്രൂപ്പ് 'സി', ഗ്രൂപ്പ് 'ബി' (ഗസറ്റഡ് അല്ലാത്ത) ജീവനക്കാർക്കും 60 ദിവസത്തെ ഉൽപാദനക്ഷമത-ലിങ്ക്ഡ് ബോണസ് (പി.എൽ.ബി) നൽകാനാണ് ഇ.പി.എഫ്.ഒ തീരുമാനിച്ചിരിക്കുന്നത്.

 

മേഖലാ ഓഫീസുകൾ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 60 ദിവസത്തെ ബോണസ് വിലയിരുത്തിയതായി വിജ്ഞാപനത്തിൽ പറയുന്നു. ബോണസ് നൽകുന്നതിലുള്ള വ്യവസ്ഥകളും ധനമന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങളും മറ്റ് നിബന്ധനകളും അനുസരിച്ചായിരിക്കും ബോണസ് തുക ജീവനക്കാർക്ക് കൈമാറുക.

ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ടും മാറ്റാം ഈസിയായി; അറിയേണ്ട കാര്യങ്ങൾ ഇതാ..

ഇപിഎഫ്ഒ  ജീവനക്കാർക്ക് സന്തോഷ വാർത്ത; ദീപാവലി ബോണസ് ഉടൻ ലഭിക്കും

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ പലിശ ക്രെഡിറ്റ് ചെയ്യുന്ന രീതിയും ഇപിഎഫ്ഒ അടുത്തിടെ ആരംഭിച്ചിരുന്നു. നിരവധി പി‌എഫ് അക്കൗണ്ട് ഉടമകൾക്ക് 2018-19 സാമ്പത്തിക വർഷത്തിൽ ഇതിനകം 8.65% പലിശ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപി‌എഫ്‌ഒയുടെ ആകെ പലിശ വിഹിതം ഏകദേശം 54,000 കോടി രൂപയാണ്.

ഈ വർഷം ആദ്യം, തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇപിഎഫ്ഒയുടെ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ആണ് 2018-19 വർഷത്തിൽ ഇപിഎഫിന്റെ പലിശ നിരക്ക് 8.65 ശതമാനമായി ഉയർത്താൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായാണ് പലിശ നിരക്ക് ഉയർത്തുന്നത്. 85 ദശലക്ഷം തൊഴിലാളികൾക്ക് നൽകാൻ ഉദ്ദേശിച്ചിരുന്ന 8.65 ശതമാനം പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനോട് (ഇപിഎഫ്ഒ) കേന്ദ്രധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഫണ്ടിന്റെ നിലവിലെ ‌പ്രകടനം കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഈ നിരക്കിൽ പലിശ നൽകാനാകില്ലെന്നാണ് അന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരം.

നിങ്ങളുടെ ഇ പി എഫ് പാസ്ബുക്ക് എങ്ങനെ ഡൌൺലോഡ് ചെയ്യാം?

malayalam.goodreturns.in

English summary

ഇപിഎഫ്ഒ ജീവനക്കാർക്ക് സന്തോഷ വാർത്ത; ദീപാവലി ബോണസ് ഉടൻ ലഭിക്കും

The Employees Provident Fund Organization (EPFO) has decided to offer bonuses to employees ahead of Diwali. The EPFO ​​has decided to offer a 60-day productivity-linked bonus (PLB) to all Group 'C' and Group 'B' (non-gazetted) employees of EPFO ​​for the financial year 2018-19. Read in malayalam.
Story first published: Thursday, October 17, 2019, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X