സ്വർണം വാങ്ങാൻ ഈ ബാങ്കുകളുടെ കാർ‍ഡ് ഉപയോ​ഗിക്കൂ, കൂടുതൽ കാശ് ലാഭിക്കാം, ഓഫറുകൾ നിരവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയ്ക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കൂ. നിരവധി കിഴിവുകളും ഓഫറുകളുമാണ് ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്നത്. സ്വർണം വാങ്ങുന്നതിന് മുമ്പ് ചില മുൻനിര ബാങ്കുകളുടെ ഓഫറുകൾ പരിശോധിക്കാം.

 

ഐസിഐസിഐ ബാങ്ക് - TBZ ഓഫർ

ഐസിഐസിഐ ബാങ്ക് - TBZ ഓഫർ

അടുത്തുള്ള ടിബിസെഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറുകളിൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 50,000 രൂപയ്ക്ക് ആഭരണങ്ങൾ വാങ്ങിയാൽ 5% ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫറിനൊപ്പം അനുവദനീയമായ പരമാവധി ക്യാഷ്ബാക്ക് ഒരു കാർഡിന് 5,000 രൂപയാണ്. ക്രെഡിറ്റ് കാർഡിലെ ഇഎംഐ ഇടപാടുകളിൽ ഈ ഓഫർ സാധുവല്ല. ഈ ഓഫർ 2019 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 29 വരെയാണ് ലഭിക്കുക. ഓഫറിന് കീഴിലുള്ള ക്യാഷ്ബാക്ക് 2020 ജനുവരി 30നോ അതിനു മുമ്പോ ക്രെഡിറ്റ് ചെയ്യപ്പെടും.

ഐസിഐസിഐ ബാങ്ക്- കല്യാൺ ജ്വല്ലേഴ്‌സ്

ഐസിഐസിഐ ബാങ്ക്- കല്യാൺ ജ്വല്ലേഴ്‌സ്

കല്യാൺ ജ്വല്ലേഴ്‌സിൽ നിന്ന് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 30,000 രൂപയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 5% ക്യാഷ്ബാക്ക് ലഭിക്കും. പരമാവധി ക്യാഷ്ബാക്ക് ഒരു കാർഡിന് 5,000 രൂപയായി പരിമിതപ്പെടുത്തിയിരിട്ടുണ്ട്. ഈ ഓഫർ ഇഎംഐ വാങ്ങലിൽ സാധുവല്ല. 2019 സെപ്റ്റംബർ 27 നും ഒക്ടോബർ 27 നും ഇടയിലാണ് ഈ ഓഫറിന് ആഭരണങ്ങൾ വാങ്ങാൻ സാധിക്കൂ.

എന്താണ് ധൻതേരസ്? ധൻതേരസിന് സ്വർണം വാങ്ങുന്നവ‍‍ർ ഇക്കാര്യങ്ങൾ സൂക്ഷിക്കുക

എച്ച്ഡിഎഫ്സി ബാങ്ക്-തനിഷ്ക് ഓഫർ

എച്ച്ഡിഎഫ്സി ബാങ്ക്-തനിഷ്ക് ഓഫർ

എച്ച്ഡി‌എഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് തനിഷ്ക് സ്റ്റോറുകളിൽ നിന്ന് 2019 സെപ്റ്റംബർ 28 നും 2019 ഒക്ടോബർ 29 നും ഇടയിൽ നിങ്ങൾ സ്വർണം വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് താഴെപ്പറയുന്ന കിഴിവുകൾ ലഭിക്കും

  • 50,000 മുതൽ 99,000 രൂപ വരെ ചെലവഴിക്കുമ്പോൾ 2,500 രൂപ കിഴിവ്
  • ഒരു ലക്ഷം മുതൽ 249,999 രൂപ വരെ ചെലവഴിക്കുമ്പോൾ 5,000 രൂപ കിഴിവ്
  • 250,000 രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകൾക്ക് 10,000 രൂപ കിഴിവ്
എച്ച്ഡിഎഫ്സി ബാങ്ക് - റിലയൻസ് ജൂവൽസ് ഓഫർ

എച്ച്ഡിഎഫ്സി ബാങ്ക് - റിലയൻസ് ജൂവൽസ് ഓഫർ

നിങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് റിലയൻസ് ജൂവൽസ് സ്റ്റോറുകളിൽ നിന്ന് കുറഞ്ഞത് 10,000 രൂപ ചെലവഴിച്ചാൽ നിങ്ങൾക്ക് 10% ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫറിൽ ഒരാൾക്ക് നേടാനാകുന്ന പരമാവധി ക്യാഷ്ബാക്ക് 2,500 രൂപയാണ്. ഈ ഓഫർ 2019 സെപ്റ്റംബർ 28 നും ഡിസംബർ 31 നും ഇടയിൽ സാധുവാണ്.

സ്വർണാഭരണം വേണ്ടാത്തവർക്ക് സ്വർണ ബോണ്ട്; ഒക്ടോബർ 25 വരെ വാങ്ങാൻ അവസരം

എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ

എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ

നിങ്ങളുടെ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റ് ജൂവലറികളിൽ നിന്ന് 20,000 രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ 1,000 രൂപ ക്യാഷ്ബാക്ക് നേടാം. ഈ ഓഫർ ഒക്ടോബർ 21 മുതൽ 2019 ഒക്ടോബർ 26 വരെ സാധുവാണ്.

ധൻതേരസ്, ദീപാവലി ദിനങ്ങൾ ജൂവലറിക്കാർക്ക് ചാകര, ആഭരണങ്ങൾക്ക് പകരം സ്വർണം ഇങ്ങനെ വാങ്ങൂ

എസ്‌ബി‌ഐ കാർഡ്-സെൻ‌കോ ഓഫർ

എസ്‌ബി‌ഐ കാർഡ്-സെൻ‌കോ ഓഫർ

  • സ്വർണ്ണാഭരണങ്ങൾക്ക് ഗ്രാമിന് 100 രൂപ കിഴിവ്
  • ഡയമണ്ട് ആഭരണങ്ങൾക്ക് 20% വരെ കിഴിവ്
  • പ്ലാറ്റിനം ജ്വല്ലറിയുടെ ചാർജ് ഈടാക്കുമ്പോൾ 10% കിഴിവ്
  • രത്‌നക്കല്ലുകൾക്ക് 10% കിഴിവ്

malayalam.goodreturns.in

English summary

സ്വർണം വാങ്ങാൻ ഈ ബാങ്കുകളുടെ കാർ‍ഡ് ഉപയോ​ഗിക്കൂ, കൂടുതൽ കാശ് ലാഭിക്കാം, ഓഫറുകൾ നിരവധി

Plan to buy gold for Diwali Use credit or debit cards of banks such as State Bank of India, HDFC Bank and ICICI Bank. Read in malayalam.
Story first published: Saturday, October 26, 2019, 9:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X