പ്രോഫിറ്റ് ബുക്കിങ്! വിപണിയില്‍ ഇടിവ്, സെന്‍സെക്‌സ് 288 പോയിന്റ് നഷ്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് താത്കാലിക വിരാമം. ആഗോള വിപണികള്‍ സമ്മിശ്രമായതും നിക്ഷേപകര്‍ ലാഭമെടുപ്പിനും മുതിര്‍ന്നതോടെ പ്രധാന സൂചികകള്‍ ഇടവേളയ്ക്കു ശേഷം ചുവപ്പണിഞ്ഞു. എഫ്എംസിജി, എര്‍ജി വിഭാഗം ഓഹരികളില്‍ സമ്മര്‍ദം നേരിട്ടു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 74 പോയിന്റ് താഴ്ന്ന് 17,656-ലും സെന്‍സെക്‌സ് 288 പോയിന്റ് ഇടിഞ്ഞ് 59,544-ലും ക്ലോസ് ചെയ്തു.

നിഫ്റ്റി സൂചിക

ഇന്നു രാവിലെ 70-ലധികം പോയിന്റ് നേട്ടത്തോടെ 17,800-നും മുകളിലായാണ് നിഫ്റ്റി സൂചിക ഓപ്പണ്‍ ചെയ്തതെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ പിടിച്ചു നില്‍ക്കാനായില്ല. തൊട്ടുപിന്നാലെ ഒരിക്കല്‍ കൂടി ശ്രമിച്ചെങ്കിലും 17,811-ല്‍ ഉയര്‍ന്ന നിലവാരം കുറിച്ച് താഴേക്കിറങ്ങി. പിന്നീട് ഏറെനേരം 17,700-ന് സമീപം തങ്ങിനിന്നു. ഉച്ചയ്ക്കു ശേഷം തിരികെ കയറാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ 16,637-ലേക്ക് സൂചിക പിന്‍വാങ്ങി ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ഒടുവില്‍ ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് നിഫ്റ്റി സൂചിക ക്ലോസ് ചെയ്തത്.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) ഇന്നു ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,163 ഓഹരികളില്‍ 675 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവയില്‍ 1,144 ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഇതോടെ എന്‍എസ്ഇയിലെ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ മുന്നേറ്റവും ഇടിവും കുറിച്ച ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.61-ലേക്ക് താഴ്ന്നു. മുഹൂര്‍ത്ത വ്യാപാരത്തില്‍ 4.60 നിരക്കിലേക്ക് എഡി റേഷ്യോ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിനു ശേഷം നിക്ഷേപകര്‍ ലാഭമെടുപ്പിന് തുനിഞ്ഞതാണ് എഡി റേഷ്യോ താഴാന്‍ കാരണം.

മിഡ് കാപ്

അതേസമയം എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക 0.45 ശതമാനം നേട്ടത്തോടെയും സ്‌മോള്‍ കാപ്-100 സൂചിക നേരിയ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. അതേസമയം ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ 49 ഓഹരികള്‍ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചപ്പോള്‍ 26 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന വിലനിലവാരത്തിലേക്കും പതിച്ചു. അതുപോലെ ഇന്നത്തെ വ്യാപാരത്തില്‍ 58 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 50 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്.

Also Read: ഒരു വര്‍ഷത്തില്‍ ഇരട്ടിയായി; 15 രൂപയുടെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍Also Read: ഒരു വര്‍ഷത്തില്‍ ഇരട്ടിയായി; 15 രൂപയുടെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 7 എണ്ണം നേട്ടത്തിലും ബാക്കി 8 സൂചികകള്‍ നഷ്ടം നേരിട്ടുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതില്‍ 3.50 ശതമാനം മുന്നേറിയ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. നിഫ്റ്റി ഓട്ടോ സൂചിക 1.24 ശതമാനവും നേട്ടം കുറിച്ചു. അതുപോലെ ഐടി, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ് സൂചികകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു. അതേസമയം 1 ശതമാനം ഇടിഞ്ഞ നിഫ്റ്റി എഫ്എംസിജി സൂചികയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.

നിഫ്റ്റി-50

എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50യുടെ ഭാഗമായ ഓഹരികളില്‍ 18 എണ്ണം നേട്ടത്തോടെയും 32 ഓഹരികള്‍ നഷ്ടം നേരിട്ടും ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചു. ഇതില്‍ ടെക് മഹീന്ദ്ര 3.32 %, മാരുതി സുസൂക്കി 2.79 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 2.33 %, എല്‍ & ടി 1.85 %, ഐഷര്‍ മോട്ടോര്‍സ് 1.67 % വീതവും നേട്ടം രേഖപ്പെടുത്തി.

അതേസമയം ബ്രിട്ടാണിയ -2.81 %, കൊട്ടക് ബാങ്ക് -2.71 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ -2.69 %, നെസ്ലെ ഇന്ത്യ -2.64 %, ബജാജ് ഫിന്‍സേര്‍വ് -2.63 % വീതവും നഷ്ടം കുറിച്ചു.

English summary

After 7 Days Of Continuous Gain Stock Market Today Face Profit Booking And Sensex Lose 288 Points

After 7 Days Of Continuous Gain Stock Market Today Face Profit Booking And Sensex Lose 288 Points.
Story first published: Tuesday, October 25, 2022, 16:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X