മുന്നറിയിപ്പുമായി ഏജൻസികളുടെ ജിഡിപി പ്രവചനം, ഇടിവ് ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നിലധികം വെല്ലുവിളികൾ കാരണം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ മുമ്പ് കണക്കാക്കിയതിനേക്കാൾ ആഴത്തിലുള്ള ഇടിവാണ് ഫിച്ച് റേറ്റിംഗ്സ് കഴിഞ്ഞ ദിവസം പ്രവചിച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയിലെ ആസ്തിയുടെ ഗുണനിലവാരത്തിൽ ഇടിവുണ്ടാകുമെന്ന് ഫിച്ച് മുന്നറിയിപ്പ് നൽകുന്നു. ആഗോള റേറ്റിംഗ് ഏജൻസി ചൊവ്വാഴ്ച ഇന്ത്യയുടെ ജിഡിപി 10.5 ശതമാനമായി ചുരുങ്ങുമെന്നാണ് വ്യക്തമാക്കിയത്. ജൂണിൽ പ്രവചിച്ച 5 ശതമാനത്തിന്റെ ഇരട്ടിയിലധികം വരും ഇത്.

പ്രവചനങ്ങൾ

പ്രവചനങ്ങൾ

ജൂൺ ത്രൈമാസത്തിൽ ജിഡിപിയിൽ പ്രതീക്ഷിച്ചതിലും കൂടുതലയാ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്ന് 5.3 ശതമാനം ഇടിവിന് പകരം 11.8 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നതായി ഇന്ത്യ റേറ്റിംഗ് വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ചുള്ള ഫിച്ചിന്റെ കണക്ക് 2020 ലെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ നേരിയ തോതിൽ മെച്ചപ്പെടുത്തിയ പ്രൊജക്ഷന് വിരുദ്ധമായിരുന്നു. ജൂൺ ത്രൈമാസത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജിഡിപി സങ്കോചങ്ങളിലൊന്നാണ് ഇന്ത്യ രേഖപ്പെടുത്തിയതെന്നും എന്നാൽ വളർച്ച ശക്തമായി ഉയരുമെന്നും ഫിച്ച് വ്യക്തമാക്കിയിരുന്നു.

ജിഡിപിയിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ലോക്ക്ഡൌൺ നാശനഷ്ടം പൂർണമായും ഇല്ലെന്ന് പ്രണബ് സെൻജിഡിപിയിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ ലോക്ക്ഡൌൺ നാശനഷ്ടം പൂർണമായും ഇല്ലെന്ന് പ്രണബ് സെൻ

ലോക്ക്ഡൌൺ പ്രതിസന്ധി

ലോക്ക്ഡൌൺ പ്രതിസന്ധി

മാർച്ച് മുതൽ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തി, മെയ് മുതൽ ഇത് ക്രമേണ ലഘൂകരിക്കാനും തുടങ്ങി. എന്നാൽ കൊവിഡ് -19 അണുബാധയുടെ വർദ്ധനവ് കാരണം സംസ്ഥാനങ്ങൾ മിനി ഷട്ട്ഡൌൺ ഏർപ്പെടുത്തുന്നുണ്ട്. കൊറോണ വൈറസ് അണുബാധയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള ഏറ്റവും കർശനമായ ലോക്ക്ഡൌണുകളിലൊന്ന് ഇന്ത്യ ചുമത്തിയത്.

ബിസിനസ് എളുപ്പം ചെയ്യാവുന്ന സംസ്ഥാനങ്ങളില്‍ ആന്ധ്ര മുന്നില്‍, പട്ടിക ഇങ്ങനെബിസിനസ് എളുപ്പം ചെയ്യാവുന്ന സംസ്ഥാനങ്ങളില്‍ ആന്ധ്ര മുന്നില്‍, പട്ടിക ഇങ്ങനെ

തിരിച്ചുവരവിന് തടസ്സം

തിരിച്ചുവരവിന് തടസ്സം

ഇന്ത്യയുടെ ജിഡിപി സങ്കോചം സെപ്റ്റംബർ പാദത്തിൽ 9.6 ശതമാനമായും ഡിസംബർ പാദത്തിൽ 4.8 ശതമാനമായും ഈ സാമ്പത്തിക വർഷം ജനുവരി-മാർച്ച് കാലയളവിൽ 4 ശതമാനമായുമാണ് ഫിച്ച് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര ആവശ്യം വൻതോതിൽ കുറഞ്ഞു. പരിമിതമായ ധനപരമായ പിന്തുണ, സാമ്പത്തിക വ്യവസ്ഥയിലെ ദുർബലത, വൈറസ് കേസുകളുടെ തുടർച്ചയായ വർധനവ് എന്നിവ സാമ്പത്തിക പ്രവർത്തനത്തിലെ ദ്രുതഗതിയിലുള്ള മടങ്ങലിനെ തടസ്സപ്പെടുത്തുന്നു.

ഐപിഎല്‍ കാണണോ? വാര്‍ഷിക വരിക്കാരാവണമെന്ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ഐപിഎല്‍ കാണണോ? വാര്‍ഷിക വരിക്കാരാവണമെന്ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍

2022ൽ

2022ൽ

2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളർച്ച രേഖപ്പെടുത്തുമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തൽ. കൊവിഡ് -19 അണുബാധകൾ ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ചില സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതരാക്കുന്നു, എന്നിരുന്നാലും പ്രാദേശികവൽക്കരിച്ച ഈ നിയന്ത്രണ നടപടികൾ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അടിച്ചേൽപ്പിച്ചതിനേക്കാൾ കർശനമാണെന്നും ഫിച്ച് പറയുന്നു.

 

English summary

Agencies' GDP forecast with warning, decline guaranteed | മുന്നറിയിപ്പുമായി ഏജൻസികളുടെ ജിഡിപി പ്രവചനം, ഇടിവ് ഉറപ്പ്

Fitch Ratings has forecast a deeper-than-expected decline in India's economic growth due to multiple challenges. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X