എജിആർ കുടിശ്ശിക പിരിവായി ഈടാക്കാനിരുന്ന 4 ലക്ഷം കോടിയുടെ 96 ശതമാനം പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം ഇതര പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് അഡ്‌ജസ്റ്റഡ്‌ ഗ്രോസ്‌ റെവന്യൂയായി (എജിആര്‍) ഈടാക്കാനിരുന്ന 4 ലക്ഷം കോടിയുടെ 96 ശതമാനം പിൻവലിക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് തീരുമാനിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ എജിആർ ആവശ്യങ്ങൾ ഉന്നയിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന സത്യവാങ്‌മൂലം ജസ്റ്റിസ്‌ അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന് സമർപ്പിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

 

പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് 4 ലക്ഷം കോടിയുടെ അഡ്‌ജസ്റ്റഡ്‌ ഗ്രോസ്‌ റെവന്യൂ (എജിആര്‍) ഈടാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ കഴിഞ്ഞ വാദത്തിൽ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 2019 ഒക്ടോബറിലെ സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന്‌ എജിആർ കുടിശ്ശിക ഈടാക്കാനായിരുന്നു ഉത്തരവ്‌. ഈ ഉത്തരവ് കേന്ദ്ര സർക്കാർ ദുർവ്യാഖ്യാനം ചെയ്‌തെന്ന് ജസ്റ്റിസ്‌ അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചിരുന്നു‌.‌

ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ; ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് 50,000 കോടി രൂപയുടെ പദ്ധതി

എജിആർ കുടിശ്ശിക പിരിവായി ഈടാക്കാനിരുന്ന 4 ലക്ഷം കോടിയുടെ 96 ശതമാനം പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ

സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന്‌ 92,000 കോടി എജിആർ കുടിശ്ശിക ഈടാക്കാമെന്നാണ്‌‌‌ ഒക്ടോബറിൽ സുപ്രീംകോടതി ‌ഉത്തരവിട്ടത്‌. എന്നാൽ ഇതിന്റെ മറവിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ, ഓയിൽ ഇന്ത്യ, ഗുജറാത്ത്‌ നർമദാവാലി കോർപറേഷൻ, പവർഗ്രിഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ നാലുലക്ഷം കോടി അടയ്‌ക്കാൻ‌ ഡിപ്പാർട്‌മെന്റ്‌ ഓഫ്‌ ടെലി കമ്യൂണിക്കേഷൻസ്‌ (ഡിഒടി) ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്‌മൂലം നല്‍കാനും കോടതി കഴിഞ്ഞ വാദത്തിൽ നിര്‍ദേശിച്ചിരുന്നു. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ടാറ്റ ഗ്രൂപ്പ് എന്നിവരോട് എജിആർ കുടിശ്ശിക തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങൾ നൽകി സത്യവാങ്‌മൂലം സമർപ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ടെലികോം കമ്പനികൾക്ക്‌ കുടിശ്ശിക അടയ്‌ക്കാൻ 20 വർഷം സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാർ ശുപാർശ പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

 

ഭാരതി എയർടെലിന്റെ എജിആർ കുടിശ്ശികയായ 43.980 കോടി രൂപയിൽ 18.004 കോടിയും. വോഡഫോൺ ഐഡിയ കുടിശ്ശികയായ 6,854 കോടിയിൽ 1400 കോടിയും ടാറ്റാ ഗ്രൂപ്പ് അവരുടെ എജിആർ കുടിശ്ശികയായ 16.788 കോടിയിൽ 4.197 കോടിയുമാണ് ഇതുവരെ അടച്ചത്.

English summary

Agr case: Govt withdraws 96 per cent of Rs 4 lakh cr | എജിആർ കുടിശ്ശിക പിരിവായി ഈടാക്കാനിരുന്ന 4 ലക്ഷം കോടിയുടെ 96 ശതമാനം പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ

Agr case: Govt withdraws 96 per cent of Rs 4 lakh cr
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X