ഇന്ന് അക്ഷയ തൃതീയ: ഓൺലൈനായി സ്വർണം വാങ്ങുന്നവർക്ക് ജ്വല്ലറികളുടെ മികച്ച ഓഫറുകൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് അക്ഷയ തൃതീയ. സ്വർണാഭരണങ്ങൾ വാങ്ങുന്നത് ശുഭ സൂചകമായി കണക്കാക്കുന്ന ദിവസമാണ് ഇന്ന്. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് ദേശീയ ലോക്ക്ഡൌൺ നിലനിൽക്കുന്നതിനാൽ അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണാഭരണങ്ങളോ നാണയങ്ങളോ ജ്വല്ലറികളിൽ പോയി വാങ്ങാൻ ആർക്കും കഴിയില്ല. എന്നാൽ ജ്വല്ലറിക്കാർ ഇതിന് ബദലായി ഓൺലൈൻ സ്വർണ വിൽപ്പനയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. 

 

ഇന്ത്യൻ ഉപഭോക്താക്കൾ

ഇന്ത്യൻ ഉപഭോക്താക്കൾ

പരമ്പരാഗതമായി, ഇന്ത്യൻ ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നതിന് മുമ്പ് അത് ജ്വല്ലറികളിലെത്തി നേരിട്ട് കാണാനും പരിശോധിക്കാനും താൽപ്പര്യപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തവണ വലിയ ആഭരണ വിൽപ്പന നടക്കാൻ സാധ്യതയില്ലെന്നാണ് ജ്വല്ലറി ഉടമകളുടെ അഭിപ്രായം. എങ്കിലും ഒരു ആചാരമായി സ്വർണം വാങ്ങുന്നവർ ഓൺലൈനായി വാങ്ങിയേക്കും.

ഓൺലൈൻ ഓഫറുകൾ

ഓൺലൈൻ ഓഫറുകൾ

ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനും ബിസിനസിലെ നഷ്ടം കുറയ്ക്കുന്നതിനുമായി നിരവധി ജ്വല്ലറികൾ ഇത്തവണ ഓൺലൈൻ വഴി വിൽപ്പന ആരംഭിക്കുകയും വിവിധ പദ്ധതികളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഈ വർഷം ഓൺലൈനിൽ സ്വർണം വിൽക്കുന്ന ചില ജ്വല്ലറി ബ്രാൻഡുകളുടെ ലിസ്റ്റും അവരുടെ ഓഫറുകളും ഇതാ

സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ശൃംഖലയാണ് സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. സ്വർണ്ണ നിരക്കിൽ ഗ്രാമിന് 400 രൂപ കിഴിവാണ് ജ്വല്ലറി വാഗ്ദാനം ചെയ്യുന്നത്. ഏപ്രിൽ 22 മുതൽ 27 വരെയുള്ള കാലയളവിലാണ് ഈ വിലയ്ക്ക് സ്വർണ വിൽപ്പന നടത്തുന്നത്. വിൽപ്പന തുകയുടെ ഒരു ശതമാനം കമ്പനി കൊവിഡ് -19 ഫണ്ടിലേക്കും സംഭാവന ചെയ്യുന്നുണ്ട്.

കല്യാൺ ജ്വല്ലേഴ്സ്

കല്യാൺ ജ്വല്ലേഴ്സ്

കല്യാൺ ജ്വല്ലേഴ്സ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് അക്ഷയ തൃതീയയിലോ അതിന് മുമ്പോ വാങ്ങാൻ കഴിയും. ഇതിനായി കമ്പനി എസ്‌ബി‌ഐ കാർഡുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്, കാർഡ് കൈവശമുള്ളയാൾക്ക് 1,250 രൂപ വരെ അഥവാ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. സാധുതയുള്ള ഐഡി പ്രൂഫ് ഉപയോഗിച്ച് വ്യക്തിപരമായി സ്റ്റോറിൽ റിഡീം ചെയ്യാൻ കഴിയുന്ന 2 ഗ്രാം മുകളിലേക്കുള്ള സർട്ടിഫിക്കറ്റ് ലഭ്യമാണ്.

തനിഷ്ക്

തനിഷ്ക്

സ്വർണ്ണാഭരണങ്ങൾക്കും വജ്രാഭരണങ്ങൾക്കും 25 ശതമാനം കിഴിവാണ് ജ്വല്ലറി വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള സ്വർണ്ണ നിരക്കിൽ സ്വർണ്ണ നാണയങ്ങൾ വാങ്ങാനും നഷ്ടം കൂടാതെ 2020 നവംബർ അവസാനം വരെ ഏത് സ്റ്റോറിലും കൈമാറാനും അവകാശമുള്ള ഒരു ഗോൾഡ് റേറ്റ് പരിരക്ഷണ പദ്ധതിയാണ് ഈ സ്കീമിൽ ഉള്ളത്.

പി‌എൻ‌ജി ജ്വല്ലേഴ്സ്

പി‌എൻ‌ജി ജ്വല്ലേഴ്സ്

187 വർഷം പഴക്കമുള്ള മഹാരാഷ്ട്ര ആസ്ഥാനമായുള്ള ജ്വല്ലറി ശൃംഖലയായ പിഎൻജിയും അക്ഷയ് തൃതീയയ്ക്ക് സ്വർണം ഓൺ‌ലൈൻ ബുക്കിംഗിൽ ലഭ്യമാക്കുന്നുണ്ട്. ഇ-വൗച്ചറുകളാണ് ജ്വല്ലറി നൽകുക. 1, 2, 5, 10 ഗ്രാം ബുള്ളിയൻ വിഭാഹൃഗങ്ങളിൽ ഇ-വൗച്ചർ ലഭ്യമാണ്. ലോക്ക്ഡൌൺ കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് ഈ വൌച്ചറിന് സ്വർണാഭരണങ്ങൾ വാങ്ങാം. നിലവിലെ നിരക്കുകൾ ഉയർന്നതാണെങ്കിൽ സ്വർണ്ണ വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണം ലഭിക്കുകയും ചെയ്യും.

മലബാർ ഗോൾഡ് & ഡയമണ്ട്സ്

മലബാർ ഗോൾഡ് & ഡയമണ്ട്സ്

സ്വർണ്ണാഭരണങ്ങൾ മലബാർ ഗോൾഡ് 30 ശതമാനം കിഴിവിലാണ് നൽകുന്നത്. വജ്രത്തിന് 20 ശതമാനം വരെ കിഴിവ് ലഭിക്കും. 15,000 രൂപയ്ക്ക് എങ്കിലും സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് എസ്‌ബി‌ഐ കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും ജ്വല്ലറി വാഗ്ദാനം ചെയ്യുന്നു. ഈ അക്ഷയ തൃതീയ ഓൺലൈനിൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്ത നിരക്ക്, നിലവിലുള്ള നിരക്ക് ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണം ലഭ്യമാക്കും.

ജോയ് ആലുക്കാസ്

ജോയ് ആലുക്കാസ്

കമ്പനിയുടെ വെബ്‌സൈറ്റിൽ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കുറഞ്ഞത് 15,000 രൂപയുടെ ഇടപാടിന് സ്വർണ്ണ നിരക്കിന് 50 രൂപ കിഴിവും വജ്ര മൂല്യത്തിന് 20 ശതമാനം കിഴിവും എസ്‌ബി‌ഐ കാർഡിൽ 5 ശതമാനം ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്വർണ്ണ നാണയങ്ങൾ, ബാറുകൾ, ഡയമണ്ട് എന്നിവയ്ക്ക് ഈ ഓഫർ ബാധകമല്ല.

English summary

Akshay Tritiya today: Jewellers giving discounts on digital purchase | ഇന്ന് അക്ഷയ തൃതീയ: ഓൺലൈനായി സ്വർണം വാങ്ങുന്നവർക്ക് ജ്വല്ലറികളുടെ മികച്ച ഓഫറുകൾ ഇതാ..

Akshaya tritiya today. Today is the day when buying gold jewelery is considered auspicious. Read in malayalam.
Story first published: Sunday, April 26, 2020, 9:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X