അക്ഷയ തൃതീയ ഇത്തവണ ലോക്ക് ഡൌണിനിടെ, ജ്വല്ലറിക്കാർക്ക് മുട്ടൻ പണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ തൃതീയ വളരരെ ശുഭദിനമായാണ് രാജ്യത്ത് കണക്കാക്കുന്നത്. അക്ഷയ തൃതീയ ദിവസം സ്വർണവും മറ്റും വാങ്ങുന്നത് ഐശ്വര്യപ്രദമാണത്രേ. അതുകൊണ്ട് തന്നെ ജ്വല്ലറിക്കാരുടെ ചാകര ദിനം കൂടിയാണ് അക്ഷയ തൃതീയ ദിനം. എന്നാൽ ഈ വർഷം ജ്വല്ലറിക്കാർക്ക് പണി കിട്ടി. കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇത്തവണ അക്ഷയ തൃതീയയോട് അനുബന്ധിച്ചുള്ള സ്വർണ വിൽപ്പനയിൽ വൻ ഇടിവുണ്ടാകും. ഏപ്രിൽ 26നാണ് ഈ വർഷത്തെ അക്ഷയ തൃതീയ ദിനം.

അക്ഷയ തൃതീയയ്ക്ക് സ്വർണ നാണയം വാങ്ങുന്നവർ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്അക്ഷയ തൃതീയയ്ക്ക് സ്വർണ നാണയം വാങ്ങുന്നവർ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

ഓൺലൈൻ വിൽപ്പന

ഓൺലൈൻ വിൽപ്പന

ഇന്ത്യയിലെ മികച്ച വാച്ച് ആൻഡ് ജ്വല്ലറി റീട്ടെയിലറായ ടൈറ്റൻ കമ്പനി ലിമിറ്റഡ് ഈ മാസം അവസാനം നടക്കുന്ന അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി തനിഷ്ക്, കാരറ്റ് ലെയ്ൻ ബ്രാൻഡുകളിൽ ഓഫറുകൾ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 20 ന് ലോക്ക് ഡൌണിലെ ചില നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നതിനാൽ അതിനു ശേഷം സ്വർണ്ണത്തിന്റെയും മറ്റ് വിലയേറിയ ആഭരണങ്ങളുടെയും ഓൺലൈൻ വിൽപ്പന നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത കാത്തിരിക്കുകയാണ് കമ്പനി ഇപ്പോൾ.

ഏപ്രിൽ 20ന് ശേഷം

ഏപ്രിൽ 20ന് ശേഷം

തമിഴ്‌നാട്ടിലെ ഹൊസൂരിലെ വെയർഹൌസ് തുറക്കാനും കയറ്റുമതി ഉറപ്പാക്കാൻ സാധിക്കുമോയെന്നും കമ്പനി വിവിധ സംസ്ഥാന സർക്കാരുകളുമായും പ്രാദേശിക അധികാരികളുമായും ചർച്ച നടത്തി വരികയാണ്. ഏപ്രിൽ 20ന് ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ടൈറ്റൻ കമ്പനി ജ്വല്ലറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജോയ് ചൌള മിന്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഓൺലൈൻ ബുക്കിംഗ്

ഓൺലൈൻ ബുക്കിംഗ്

ജ്വല്ലറികൾ അടച്ചിട്ടിരിക്കുകയാണെങ്കിലും, ടൈറ്റന്റെ ജ്വല്ലറി ബ്രാൻഡ് വെബ്‌സൈറ്റിൽ ബുക്കിംഗ് നടത്താൻ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. ഓർഡറുകൾ ചെയ്യാൻ സാധിക്കുമെങ്കിലും എപ്പോൾ ഡെലിവറികൾ പ്രതീക്ഷിക്കാമെന്നതിനുള്ള സമയപരിധി നിലവിൽ ഉപഭോക്താക്കൾക്ക് നൽകുന്നില്ല. സർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ചാൽ, ഷിപ്പിംഗ് എത്രയും വേഗം ആരംഭിക്കുമെന്ന് അജോയ് ചൌള വ്യക്തമാക്കി.

ഓഫറുകൾ

ഓഫറുകൾ

ജ്വല്ലറി, ഐ-വെയർ, വാച്ച് ഡിവിഷനുകളിലുടനീളം 1,709 സ്റ്റോറുകൾ ടൈറ്റാനിനുണ്ട്. എന്നാൽ മാർച്ച് പകുതി മുതൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ബിസിനസ്സ് തടസ്സപ്പെട്ടു. അതുകൊണ്ട് തന്നെ ചില്ലറ വ്യാപാരികൾ ഇപ്പോൾ കൂടുതൽ ഓഫറുകളും ഓൺലൈനിൽ വിൽപ്പനയും നടത്താൻ തയ്യാറെടുക്കുകയാണ്. ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും മികച്ച ഓഫറുകളാണ് അക്ഷയ തൃതീയയോട് അനുബന്ധിച്ച് ജ്വല്ലറി ഒരുക്കുന്നത്.

ഇലക്ട്രോണിക്സ് വിൽപ്പന

ഇലക്ട്രോണിക്സ് വിൽപ്പന

ഇ-കൊമേഴ്‌സ് കമ്പനികൾക്ക് പ്രവർത്തനം ആരംഭിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതിനാൽ ഇന്ത്യയിലെ ഓൺലൈൻ റീട്ടെയിലർമാർ അടുത്ത ആഴ്ച ആദ്യം മുതൽ ലാപ്‌ടോപ്പ്, മൊബൈൽ, ടിവി തുടങ്ങിയ ഇലക്ട്രോണിക് വിൽപ്പന ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ലോക്ക്ഡൌൺ രാജ്യത്തുടനീളമുള്ള ബിസിനസ്സുകളെ തടസ്സപ്പെടുത്തി. പലചരക്ക് വ്യാപാരികൾക്ക് ഒഴികെ മറ്റ് സ്റ്റോറുകൾ എല്ലാം അടയ്‌ക്കേണ്ടി വന്നു.

English summary

Akshaya Tritiya this time during the lock-down | അക്ഷയ തൃതീയ ഇത്തവണ ലോക്ക് ഡൌണിനിടെ, ജ്വല്ലറിക്കാർക്ക് മുട്ടൻ പണി

Akshaya Tritiya's gold sales are likely to fall sharply this year as the country has announced a lockdown until May 3 to curb the spread of coronavirus. April 26 is Akshaya Tritiya Day. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X