നാളെ അക്ഷയ തൃതീയ; കേരളത്തിൽ സ്വർണ വില പവന് 34000 തൊട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വർണ വില സർവ്വകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 34,000 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. ഗ്രാമിന് 4,250 രൂപയാണ് വില. ഈ മാസം ഇതുവരെ സ്വർണ വില പവന് 2,400 രൂപ ഉയർന്നു. കൊവിഡ് 19 മഹാമാരിയെ തുടർന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയാണ് സ്വർണ വില കുതിച്ചുയരാൻ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളനിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില കുത്തനെ ഉയരാൻ കാരണം.

സ്വർണ വിലയിൽ ഇന്നും വർദ്ധനവ്; കേരളത്തിൽ വില സർവ്വകാല റെക്കോർഡിൽസ്വർണ വിലയിൽ ഇന്നും വർദ്ധനവ്; കേരളത്തിൽ വില സർവ്വകാല റെക്കോർഡിൽ

അക്ഷയ തൃതീയ

അക്ഷയ തൃതീയ

സ്വർണ്ണമോ മറ്റ് വിലയേറിയ ലോഹങ്ങളോ വാങ്ങുന്നതിന് ശുഭമായി കണക്കാക്കപ്പെടുന്ന ദിവസമാണ് അക്ഷയ തൃതീയ. ഈ വർഷത്തെ അക്ഷയ തൃതീയ ഞായറാഴ്ച (ഏപ്രിൽ 26) ആണ്. ജ്വല്ലറികളിൽ സാധാരണ അക്ഷയ തൃതീയ ദിനത്തിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ രാജ്യം മുഴുവൻ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ വർഷത്തെ സ്ഥിതി വ്യത്യസ്തമായിരിക്കും.

കഴിഞ്ഞ വർഷത്തെ വില

കഴിഞ്ഞ വർഷത്തെ വില

2019 ലെ അക്ഷയ തൃതീയക്ക് സ്വർണ വില ഗ്രാമിന് 2,945 രൂപയായിരുന്നു. പവൻ വില 23,560 രൂപയുമായിരുന്നു. എന്നാൽ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ പവന് 10000ൽ അധികം രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ സ്വർണ വില 75 ശതമാനം വർദ്ധിച്ചതായി ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

2,000 രൂപ ഇടിവിന് ശേഷം സ്വർണ വില വീണ്ടും ഉയർന്നു; ഇന്നത്തെ വില അറിയാം2,000 രൂപ ഇടിവിന് ശേഷം സ്വർണ വില വീണ്ടും ഉയർന്നു; ഇന്നത്തെ വില അറിയാം

ഓൺലൈൻ വിൽപ്പന

ഓൺലൈൻ വിൽപ്പന

ഇത്തവണ ലോക്ക്ഡൌൺ ആയതിനാൽ പല സ്വർണ വ്യാപാര സ്ഥാപനങ്ങളും ഓൺലൈനായി സ്വർണം വിൽക്കാൻ ഒരുങ്ങി കഴിഞ്ഞു. നിരവധി ഡിജിറ്റൽ വാലറ്റുകളും സ്വർണ്ണ ഔട്ട്‌ലെറ്റുകളും ഓൺലൈൻ സ്വർണ്ണ വിൽപ്പന, ഗോൾഡ് സർട്ടിഫിക്കറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

വില കൂടാൻ സാധ്യത

വില കൂടാൻ സാധ്യത

ആഗോള മാന്ദ്യം ഭയന്ന് നിക്ഷേപകർ സ്വർണ്ണം സുരക്ഷിതമായി കാണുന്നതിനാൽ സ്വർണ വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കൊറോണ വൈറസിന്റെ പ്രതികൂല സാമ്പത്തിക പ്രത്യാഘാതത്തെ മറികടക്കാൻ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന ധനപരമായ ഉത്തേജക നടപടികളും മഞ്ഞ ലോഹത്തെ പിന്തുണച്ചേക്കാം.

സ്വർണ വില വീണ്ടും ഉയർന്നു; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാംസ്വർണ വില വീണ്ടും ഉയർന്നു; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

നിക്ഷേപം വർദ്ധിച്ചു

നിക്ഷേപം വർദ്ധിച്ചു

സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ഓഹരി, ഡെറ്റ് തുടങ്ങിയ നിക്ഷേപങ്ങളിൽ കനത്ത ഇടിവ് തുടരുന്നതിനാൽ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വർണ്ണത്തിനുള്ള നിക്ഷേപ ആവശ്യം ഗണ്യമായി വർദ്ധിച്ചു വരികയാണ്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുണ്ടായ മാക്രോ ഇക്കണോമിക് ആശങ്കകൾ സ്വർണം പൂഴ്ത്തിവയ്ക്കുന്നതിലേക്ക് വരെ നയിച്ചതായി വിശകലന വിദഗ്ധർ പറയുന്നു.

English summary

Akshaya Tritiya tomorrow; Gold prices in Kerala touched Rs 34,000 | നാളെ അക്ഷയ തൃതീയ; കേരളത്തിൽ സ്വർണ വില പവന് 34000 തൊട്ടു

Gold prices hit record highs. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X