ദില്ലി: ഡിസംബര്‍ 21 വരെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തത് 3.75 കോടി പേര്. ആദായ നികുതി വകുപ്പ് ട്വീറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. 2019-2020 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവര്‍ക്ക് 2021 ജനുവരി 31വരെ സമയമുണ്ട്.
ഐടിആര്‍-1 ഫയല്‍ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേര് ഐടിആര്‍-4ഉം 43.18 ലക്ഷംപേര്‍ ഐടിആര്‍-3ഉം ഫയല്‍ ചെയ്തിട്ടുണ്ട്.

കൊവിഡിനെ തുടര്‍ന്ന് പലതവണയായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തിയ്യതികള്‍ നീട്ടിനല്‍കിയിരുന്നു. ജൂലൈ 31 ല്‍ നിന്നും ഒക്ടോബര്‍ 31 ലേക്കും അത് പിന്നീട് ഡിസംബര്‍ 31 ലേക്കുമാണ് നീട്ടി നല്‍കിയത്.
2019 ഡിസംബർ 21 വരെ 3.63 കോടി ഐടിആർ ഫയൽ സമര്‍പ്പിച്ചപ്പോള്‍ 2020 ഡിസംബർ 21 വരെ സമർപ്പിച്ച 3.75 കോടിയിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ആറു വിഭാഗത്തിലുള്ള ആളുകളാണ് ഇന്‍കം ടാക്സ് റിട്ടേണ്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്യേണ്ടത്
1. ആകെ വരുമാനം മൂന്നു ലക്ഷം രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ വകുപ്പ് 80 സി മുതല്‍ 80 യു വരെ അനുസരിച്ചാണിത്. (വയസ്സ് 60 നും 80 നും ഇടയില്‍)
2. ആകെ വരുമാനം 2.5 ലക്ഷം (വകുപ്പ് 80 സി മുതൽ 80 യു വരെ) രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ (വയസ്സ് 60ന് താഴെ).
3. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ ചിലവഴിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ വിദേശയാത്ര നടത്തിയിട്ടുണ്ടെങ്കില്‍
4. . ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് നിക്ഷേപമായി ഒരു കോടി രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍.
5. . ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ഈ സാമ്പത്തിക വര്‍ഷം കറന്റെ ബില്‍ അടച്ചാല്‍
6. . ആദായനികുതിയായി അടച്ച തുക റീഫണ്ട് ആയി വേണമെന്നുണ്ടെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്.
incometaxindiaefiling.gov.in എന്ന വെബ് സൈറ്റ് വഴി ടാക്സ് ഫയല്‍ ചെയ്യാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications