ബജറ്റ് ദിനത്തിൽ പണിമുടക്കാൻ ഒരുങ്ങി ബാങ്ക് ജീവനക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേതന പുനരവലോകന ചർച്ചകളിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ (ഐ‌ബി‌എ) കർശനമായ സമീപനത്തിനെതിരെ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു‌എഫ്‌ബി‌യു) ജനുവരി 31, ഫെബ്രുവരി 1, മാർച്ച് 11, 12, 13 തീയതികളിൽ പണിമുടക്കാൻ തീരുമാനിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വക്താക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെയാണ് ബാങ്ക് ജീവനക്കാർ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 13 ന് നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെ വേതന പരിഷ്കരണ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ഐ.ബി.എ കർശനമായ സമീപനമാണ് സ്വീകരിച്ചതെന്ന് എ.ബി.ബി.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പ്രസ്താവനയിൽ പറഞ്ഞു.

ബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കുംബിഎസ്എൻഎൽ ജീവനക്കാരുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കും

ബജറ്റ് ദിനത്തിൽ പണിമുടക്കാൻ ഒരുങ്ങി ബാങ്ക് ജീവനക്കാർ

ബാങ്കിംഗ് മേഖലയിലെ ഒമ്പത് യൂണിയനുകൾ ഒരുമിച്ച് ചേരുന്ന യു‌എഫ്‌ബി‌യു അതിനുശേഷം യോഗം ചേർന്ന് ജനുവരി 31 മുതൽ രണ്ട് ദിവസത്തെ പണിമുടക്ക് നടത്താൻ തീരുമാനിച്ചു, തുടർന്ന് മാർച്ച് 11 മുതൽ മൂന്ന് ദിവസത്തെ പണിമുടക്കും ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനും പ്രതിഷേധം പ്രകടിപ്പിക്കുന്നതിനും ഏപ്രിൽ 1 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിൽ സംബന്ധമായ സർക്കാർ നയങ്ങളുടെ ഗൗരവം എല്ലാ യൂണിയനുകളും മനസ്സിലാക്കുമെന്നും പണിമുടക്കിന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ബാങ്ക് പണിമുടക്ക്: ഈ ബാങ്കുകളും എടിഎമ്മുകളും ഇന്ന് തുറക്കില്ല 

English summary

ബജറ്റ് ദിനത്തിൽ പണിമുടക്കാൻ ഒരുങ്ങി ബാങ്ക് ജീവനക്കാർ

The United Forum of Bank Unions (UFBU) has decided to strike on January 31, February 1, March 11, 12 and 13. Read in malayalam.
Story first published: Thursday, January 16, 2020, 7:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X