ബീവറേജസ് കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടി രൂപയും കവിഞ്ഞു! ലോക്ക് ഡൗണില്‍ സംഭവിച്ചത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കേരള സര്‍ക്കാരിന് ഏറ്റവും അധികം വരുമാനം കിട്ടുന്ന മേഖലകളില്‍ ഒന്നാണ് മദ്യവില്‍പന. രാജ്യത്ത് തന്നെ മദ്യത്തിന് ഏറ്റവും അധികം നികുതി ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനവും കേരളമാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ കേരളത്തിലെ മദ്യശാലകള്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയാണ് ഏറ്റവും അധികം മദ്യവില്‍പന നടക്കുന്നത്. ബാറുകളിലേക്കുള്ള മദ്യവും ലഭ്യമാക്കുന്നത് ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയാണ്. അടച്ചിടലിനെ തുടര്‍ന്ന് ആയിരം കോടി രൂപയില്‍ അധികം നഷ്ടം ഇതുവരെ സംഭവിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിശോധിക്കാം...

 

ആയിരം കോടി കവിഞ്ഞു

ആയിരം കോടി കവിഞ്ഞു

അടച്ചിടലിനെ തുടര്‍ന്ന് ബീവറേജസ് കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടിയില്‍ അധികമാണെന്നാണ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വ്യക്തമാക്കിയിരിക്കുന്നത്. ഈ വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടും ഉണ്ട്.

തുറക്കാന്‍ വൈകരുത്

തുറക്കാന്‍ വൈകരുത്

ലോക്ക് ഡൗണ്‍ പിന്‍വലിച്ചുകഴിഞ്ഞാല്‍ മദ്യശാലകള്‍ ഉടന്‍ തുറക്കണം എന്ന ആവശ്യമാണ് ബീവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ ദേശീയ ലോക്ക് ഡൗണ്‍ പിന്‍വലിച്ച് ഏറെ കഴിഞ്ഞായിരുന്നു സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ അനുമതി ലഭിച്ചത്.

ചെലവുകള്‍ ഏറെ

ചെലവുകള്‍ ഏറെ

മദ്യശാലകള്‍ തുറക്കുന്നില്ല എന്നതുകൊണ്ട് ചെലവ് ഇനത്തില്‍ കോര്‍പ്പറേഷന് വലിയ കുറവൊന്നും ഇല്ല. അതേസമയം ജീവനക്കാരുടെ ശമ്പളം, കെട്ടിടവാടക തുടങ്ങിയ ഇനങ്ങളില്‍ വലിയ തുക ചെലവും വരുന്നുണ്ട്. കാര്യങ്ങള്‍ ഈ നിലയ്ക്കാണ് തുടരുന്നത് എങ്കില്‍, കോര്‍പ്പറേഷന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം വേണ്ടിവരും.

ആര് തീരുമാനിക്കും

ആര് തീരുമാനിക്കും

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും മദ്യശാലകള്‍ തുറക്കണമോ എന്നത് എക്‌സൈസ് വകുപ്പിന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ ആവില്ല. ആരോഗ്യവകുപ്പിന്റെ തീരുമാനവും ഏറെ നിര്‍ണായകമാണ് രോഗവ്യാപന സാധ്യതകള്‍ ഏറെ ഉള്ളതിനാല്‍, ഈ ആവശ്യത്തിന് ആരോഗ്യ വകുപ്പ് പെട്ടെന്ന് സമ്മതം മൂളിയേക്കില്ല.

എക്‌സൈസ് വകുപ്പിന്റെ ആവശ്യം

എക്‌സൈസ് വകുപ്പിന്റെ ആവശ്യം

ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന് പിറകെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ അനുവദിക്കണം എന്നതായിരിക്കും എക്‌സൈസ് വകുപ്പിന്റെ നിലപാട്. മദ്യലഭ്യത ഇല്ലാതായതോടെ വ്യാജ മദ്യത്തിന്റേയും മറ്റ് മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തും, അതിന് മുമ്പ് കേരളത്തില്‍ ബാറുകള്‍ പൂട്ടിപ്പോയപ്പോഴും എല്ലാം സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു.

സര്‍ക്കാരിനും നഷ്ടം

സര്‍ക്കാരിനും നഷ്ടം

മദ്യശാലകള്‍ അടച്ചത് സര്‍ക്കാരിന്റെ വരുമാനത്തേയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. മദ്യത്തിന് നൂറ് ശതമാനത്തില്‍ അധികം നികുതി ഈടാക്കുന്ന സംസ്ഥാനം ആണ് കേരളം. കൊവിഡ് ഒന്നാം തരംഗത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചനം ലഭിച്ചിട്ടില്ല. അതിനിടെയാണ് അതിലും രൂക്ഷമായ രണ്ടാം തരംഗം. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ധനലഭ്യത ഒരു വെല്ലുവിളിയാണ്.

ഹോം ഡെലിവറിയില്ല

ഹോം ഡെലിവറിയില്ല

എന്തായാലും മദ്യം വീടുകളില്‍ എത്തിക്കുന്ന ഹോം ഡെലിവറി സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്നാണ് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുള്ളത്. ബെവ് ക്യൂ ആപ്പ് വിവാദം സൃഷ്ടിച്ചതുകൊണ്ട് അത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

English summary

Beverages Corporation's loss during Lockdown crosses 1,000 crores, demands to open outlets soon after lockdown

Beverages Corporation's loss during Lockdown crosses 1,000 crores, demands to open outlets soon after lockdown.
Story first published: Wednesday, May 26, 2021, 21:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X