ഭാരത് ബോണ്ട് ഇടിഎഫ്: ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരത് ബോണ്ട് ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിൽ ഇന്ന് മുതൽ നിക്ഷേപം നടത്താം. എഡൽ‌വെയ്സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ വിൽപ്പന പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സംരംഭമാണ് ഭാരത് ബോണ്ട് ഇടിഎഫ് എങ്കിലും പദ്ധതി കൈകാര്യം ചെയ്യുന്നതിന് എഡൽ‌വെയ്സ് എ‌എം‌സിക്കാണ് അനുമതി നൽകിയിരിക്കുന്നത്.

 

ഇന്ന് മുതൽ ഡിസംബർ 20 വരെയാണ് ഇടിഎഫിന്റെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കുന്നത്. ഭാരത് ബോണ്ട് ഇടിഎഫ് AAA- റേറ്റുചെയ്ത പൊതുമേഖലാ ബോണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. ഏറ്റവും കുറഞ്ഞ യൂണിറ്റിന്റെ നിരക്ക് 1,000 രൂപ ആണ്. ഭാരത് ബോണ്ട് ഇടിഎഫ് യൂണിറ്റുകൾ ലിസ്റ്റുചെയ്യുകയും എക്സ്ചേഞ്ചുകളിൽ വ്യാപാരം നടത്തുകയും ചെയ്യും.

സ്വർണത്തെ തള്ളിക്കളയേണ്ട; സ്വർണം രക്ഷകനായി മാറുന്നതെപ്പോൾ??

ഭാരത് ബോണ്ട് ഇടിഎഫ്: ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം

മൂന്ന് വർഷം 10 വർഷം എന്നിങ്ങനെ രണ്ട് കാലാവധികളിലുള്ള ഭാരത് ബോണ്ട് ഇടിഎഫുകൾ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാനാകും. മൂന്നുവര്‍ഷ കാലയളവിലുള്ള ഇടിഎഫ് വാഗ്ദാനം ചെയ്യുന്നത് 6.7ശതമാനം നേട്ടമാണ്. പത്തുവര്‍ഷ കാലാവധിയിലുള്ള ഇടിഎഫിന് 7.6ശതമാനവും നേട്ടം ലഭിക്കും. വ്യക്തിഗത നിക്ഷേപകർക്കും ഭാരത് ബോണ്ട് ഇടിഎഫിൽ നിക്ഷേപം നടത്താം. മ്യൂച്വൽ ഫണ്ടുകൾ, ഇടിഎഫുകൾ, ബോണ്ടുകൾ എന്നിവയുടെ മികച്ച സവിശേഷതകൾ ഭാരത് ബോണ്ട് ഇടിഎഫ് വാഗ്ദാനം ചെയ്യും.

വ്യക്തിഗത ബോണ്ടുകളിലെ നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുമേഖലാ കമ്പനികളുടെ ഉയർന്ന നിലവാരമുള്ള ബോണ്ടുകളുള്ളതിനാൽ സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നു. ഭാരത് ബോണ്ട് ഇടിഎഫ് ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ മ്യൂച്വൽ ഫണ്ട് ഉൽ‌പന്നവും ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ ബോണ്ട് ഇടിഎഫുമാണ്.

ഭാരത് 22 ഇടിഎഫ് രണ്ടാം ഘട്ടം: ജൂണ് 19 മുതൽ ആരംഭിക്കും

English summary

ഭാരത് ബോണ്ട് ഇടിഎഫ്: ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം

India's first corporate bond ETF, also known as the Bharat Bond ETF can be invested in India from today. Read in malayalam.
Story first published: Thursday, December 12, 2019, 18:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X