ഇന്ത്യയിലെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലെയും സാമ്പത്തിക സാങ്കേതിക വ്യവസായത്തിന്റെ വികസനത്തിനുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി സിംഗപ്പൂർ ഫിൻടെക് അസോസിയേഷനുമായി (എസ്എഫ്ഐ) വ്യവസായ സംഘടന എഫ്സിസിഐ തിങ്കളാഴ്ച ഒപ്പുവച്ചു. വളരുന്ന സിംഗപ്പൂർ-ഇന്ത്യ ഫിൻടെക് ഇക്കോ സിസ്റ്റങ്ങളുടെ ഭാഗമായാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്സിസിഐ) എസ്എഫ്ഐയുമായി ധാരണാപത്രം ഒപ്പിട്ടത്.
നവംബർ 11 മുതൽ 13 വരെ നടക്കുന്ന ഫിൻടെക് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിൽ ഇന്ത്യ പവലിയനുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക പ്ലാറ്റ്ഫോമായ ഫെസ്റ്റിവലിൽ 13 ഇന്ത്യൻ കമ്പനികൾ തങ്ങളുടെ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നുണ്ട്. 130 ലധികം രാജ്യങ്ങളിൽ നിന്ന് 50,000 ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ വച്ച് സിംഗപ്പൂരിലെ ഭീം-യുപിഐയുടെ ഔദ്യോഗിക ഉദ്ഘാടനവും നടത്തും.

ഇതാദ്യമായാണ് ഭീം ആപ്ലിക്കേഷൻ അന്താരാഷ്ട്ര തലത്തിലേക്ക് പോകുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) സിംഗപ്പൂരിലെ നെറ്റ്വർക്ക് ഫോർ ഇലക്ട്രോണിക് ട്രാൻസ്ഫറും (നെറ്റ്സ്) സംയുക്തമായാണ് പദ്ധതി വികസിപ്പിക്കുന്നത്.
ക്യുആർ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമാണിതെന്നും സിംഗപ്പൂരിലെ നെറ്റ്സ് ടെർമിനലുകളിൽ ഭീം ആപ്ലിക്കേഷൻ ഉള്ള ആർക്കും പേയ്മെന്റ് നടത്താൻ സാധിക്കുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ഭിം ആപ്പില്‍ ഒരു രൂപ മുതല്‍ 20,000 രൂപ വരെ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഒറ്റത്തവണ പരമാവധി 10,000 രൂപയാണ് കൈമാറ്റം നടത്താന്‍ കഴിയുന്നത്. ഒരുദിവസം പരമാവധി 20000 രൂപ വരെ കൈമാറാം. ഭിം ആപ്പ് ഒരു 24*7 സേവനമാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications