അടുത്ത 2 ആഴ്ചയില്‍ 21% ലാഭം നേടാം; ഈ 3 ബ്രേക്കൗട്ട് ഓഹരികള്‍ നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാല താഴ്ചയില്‍ നിന്നും അതിശക്തമായാണ് വിപണി മടങ്ങിയെത്തിയത്. തീര്‍ത്തും അപ്രതീക്ഷിത കുതിപ്പായിരുന്നെങ്കിലും നേട്ടം നിലനിര്‍ത്താനുള്ള പ്രവണത കാണിക്കുന്നത് പ്രതീക്ഷയേകുന്ന ഘടകമാണ്. ഇതോടെ ഭൂരിഭാഗം ഓഹരികളിലും മുന്നേറ്റം ദൃശ്യമാണ്. ഇത്തരത്തില്‍ ബ്രേക്കൗട്ട് കുതിപ്പിലുള്ള 3 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

 

ഐജിഎല്‍

ഐജിഎല്‍

രാജ്യത്തെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). കഴിഞ്ഞ ദിവസം 408 രൂപയിലായിരുന്നു ക്ലോസിങ്. ഇവിടെ നിന്നും 470 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ അടുത്ത 2-3 ആഴ്ചയില്‍ 15 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 360 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

Also Read: 'ആടു കിടന്നിടത്ത് പൂട പോലുമില്ല'; 1000-ല്‍ നിന്നും 10 രൂപയിലേക്ക് വീണ 4 'സൂപ്പര്‍താര' ഓഹരികള്‍Also Read: 'ആടു കിടന്നിടത്ത് പൂട പോലുമില്ല'; 1000-ല്‍ നിന്നും 10 രൂപയിലേക്ക് വീണ 4 'സൂപ്പര്‍താര' ഓഹരികള്‍

ബ്രേക്കൗട്ട്

ഐജിഎല്‍ (BSE: 532514, NSE : IGL) ഓഹരിയുടെ ചാര്‍ട്ടില്‍ 'സിമ്മട്രിക്കല്‍ ട്രായംഗിള്‍' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് ദൃശ്യമാണ്. ഇതിനോടൊപ്പം ഉയര്‍ന്ന ഇടപാടുകളുടെ എണ്ണവും കഴിഞ്ഞ ദിവസത്തെ 'ഗ്യാപ് അപ്പ്' ഓപ്പണിങ്ങും ബ്രേക്കൗട്ടിനെ സാധൂകരിക്കുന്നു. ടെക്‌നിക്കല്‍ സൂചകങ്ങളിലൊന്നായ ആര്‍എസ്‌ഐയുടെ ദിവസ ചാര്‍ട്ടിലും ആഴ്ച കാലയളവിലെ ചാര്‍ട്ടിലും 50 നിലവാരം പിന്നിട്ടത് ഓഹരിയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ സൂചനയാണ് നല്‍കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസം 1,486 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,600 രൂപ ലക്ഷ്യമാക്കി ഈ ലാര്‍ജ് കാപ് ഓഹരി വാങ്ങാമെന്ന് ജിഇപിഎല്‍ കാപിറ്റല്‍ നിര്‍ദേശിക്കുന്നത്. ഇതിലൂടെ അടുത്ത 2-3 ആഴ്ചയില്‍ 8 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,400 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

എച്ച്ഡിഎഫ്‌സി ബാങ്ക് (BSE: 500180, NSE : HDFCBANK) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ കഴിഞ്ഞയാഴ്ചയോടെ 'ഡബിള്‍ ബോട്ടം' പാറ്റേണില്‍ നിന്നുള്ള ബ്രേക്കൗട്ട് പ്രകടമാണ്. ആര്‍എസ്‌ഐയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടും ഓഹരി വില 'അപ്പര്‍ ബോളിഞ്ചര്‍ ബാന്‍ഡിന്' മുകളില്‍ തുടരുന്നതും മുന്നേറ്റത്തിനുള്ള സൂചനയാകുന്നു.

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്

വാഹന വായ്പകളില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫൈനാന്‍സ് ഓഹരികള്‍ ഇന്നലെ 1,406 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,700 രൂപയിലേക്ക് ഓഹരി വില ഉയരാമെന്നാണ് ജിഇപിഎല്‍ കാപിറ്റല്‍ സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയില്‍ 21 ശതമാനം വരെ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,230 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.

Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!

ഓഹരി

ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് (BSE: 511218, NSE : SRTRANSFIN) ഓഹരിയുടെ ചാര്‍ട്ടില്‍ കുതിപ്പിനുള്ള സൂചനയായ 'ഹയര്‍ ഹൈ ഹയര്‍ ബോട്ടം' പാറ്റേണ്‍ ദൃശ്യമാണ്. ജൂലൈ അവസാനത്തോടെ ഓഹരിയില്‍ 'റെക്ടാംഗിള്‍ പാറ്റേണില്‍' നിന്നുള്ള ബ്രേക്കൗട്ട് നടന്നിരുന്നു. ഇതിനോടൊപ്പം ആര്‍എസ്‌ഐ സൂചകത്തിന്റെ ദിവസ, ആഴ്ച ചാര്‍ട്ടില്‍ 50 നിലവാരം മറികടന്നതും അനുകൂലമാണ്. കൂടാതെ ഓഹരിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ 50 % ഫിബനോസി റീട്രേസ്‌മെന്റ് നിലവാരത്തില്‍ നിന്നും സപ്പോര്‍ട്ട് ആര്‍ജിച്ചതായും കാണാനാകും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജിഇപിഎല്‍ കാപിറ്റല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Breakout Stocks To Buy: Brokerages Recommends 3 Stocks HDFC Bank IGL Shriram Transport For Short Term

Breakout Stocks To Buy: Brokerages Recommends 3 Stocks HDFC Bank IGL Shriram Transport For Short Term
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X