തിരുവനന്തപുരം; സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ടെലഫോണ്‍ ബില്ലിലെ കിഴിവ് ബിഎസ്‌എൻഎൽ വർദ്ധിപ്പിച്ചു. നേരത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അഞ്ച് ശതമാനം ഇളവ് നൽകിയിരുന്ന നിരക്കില്‍ നിന്നും മാറ്റം വരുത്തി ഇനി മുതല്‍ പത്ത് ശതമാനം വരെ ഇളവ് നല്‍കാനാണ് ബിഎസ്എന്‍എല്‍ തീരുമാനം.
ലാൻഡ് ഫോൺ, ബ്രോഡ്‌ബാൻഡ്, എഫ്‌ടിടിഎച്ച് ഉപയോക്താക്കൾക്ക് ബില്ലിൽ 10 ശതമാനം കിഴിവ് നൽകുമെന്നാണ് ബിഎസ്‌എൻഎൽ അറിയിച്ചത്. പുതുക്കിയ കിഴിവ് പദ്ധതി ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും ബില്ലിൽ ഇളവ് നൽകാൻ ബിഎസ്‌എൻഎൽ ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, അര്‍ഹരായ ഉപഭോക്താക്കൾ കിഴിവ് ക്ലെയിം ചെയ്യുന്നതിന് തങ്ങളുടെ സർക്കിളിലെ ബിഎസ്‌എൻഎൽ ഓഫീസിൽ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം. വിരമിച്ച ഉദ്യോഗസ്ഥർക്ക് അവരുടെ പെൻഷൻ പുസ്തകത്തിന്റെ ഒരു പകർപ്പ് ഹാജരാക്കാനാണ് നിർദ്ദേശം. 2008 ലാണ് ബിഎസ്‌എൻഎൽ സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക കിഴിവ് പദ്ധതി അവതരിപ്പിച്ചത്. പ്രാരംഭ ഘട്ടത്തിൽ ബിൽ തുകയിൽ 20 ശതമാനം കിഴിവ് നൽകി. പിന്നീട്, കിഴിവ് 2013 ൽ 10 ശതമാനമായും 2015 ൽ 5 ശതമാനമായും കുറയ്ക്കുകയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications