പിപിഎഫ്, മറ്റു ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കായി ഇപ്പോള്‍ പൊതുഫോമുകളും ലഭിക്കും: ഇന്ത്യ പോസ്റ്റ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട നിക്ഷേപം, പിന്‍വലിക്കല്‍, പദ്ധതി അവസാനിപ്പിക്കല്‍, വായ്പ എന്നിവയ്ക്കായി പൊതുഫോമുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചതായി ഒമ്പതോളം ചെറുകിട സമ്പാദ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യ പോസ്റ്റ് അറിയിച്ചു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍, ആവര്‍ത്തന നിക്ഷേപം (ആര്‍ഡി), മറ്റു പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ എന്നിവ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി നിങ്ങള്‍ക്കിപ്പോള്‍ പൊതുഫോമുകള്‍ ഉപയോഗിക്കാമെന്ന് ഏപ്രില്‍ 15 -ലെ സര്‍ക്കുലറില്‍ പറയുന്നു. ഓരോ നിക്ഷേപ പദ്ധതിയ്ക്കും പ്രത്യേക ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, അച്ചടി/ സംഭരണം എന്നിവയിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍, എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ ഫോമുകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവ ചൂണ്ടിക്കാട്ടി ഫീല്‍ഡ് യൂണിറ്റുകളില്‍ നിന്നും മറ്റ് പങ്കാളികളില്‍ നിന്നും വിവിധ റഫറന്‍സുകള്‍ ലഭിക്കുന്നുണ്ടെന്ന് ഇന്ത്യ പോസ്റ്റ് വ്യക്തമാക്കി.

1

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി, എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇനി പറയുന്ന പൊതുഫോമുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാന്‍ ഇന്ത്യ പോസ്റ്റ് തീരുമാനിച്ചു:

1. അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള അപേക്ഷാ ഫോം/ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് (എഒഎഫ്)

2. പേ-ഇന്‍ സ്ലിപ്പ്

3. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോം

4. കാലവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോം

5. ആര്‍ഡി/ പിപിഎഫ്, എസ്എസ്എ അക്കൗണ്ടുകളില്‍ നിന്ന് (എസ്ബി-7സി) വായ്പ/ പിന്‍വലിക്കാനുള്ള അപേക്ഷാ ഫോം

6. ആര്‍ഡി/ടിഡി/ പിപിഎഫ്/ എസ്‌സിഎസ്എസ് അക്കൗണ്ടുകള്‍ വിപുലീകരിക്കുന്നതിനുള്ള അപേക്ഷാ ഫോം

 

2

പൊതുവായ ഫോമുകള്‍ എങ്ങനെ ഉപയോഗിക്കാം?

അക്കൗണ്ട് തുറക്കുന്നതിനോ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനോ അല്ലെങ്കില്‍ പദ്ധതിയില്‍ ആദ്യമായി നിക്ഷേപം നടത്തുന്നതിനോ ആണ് എഒഎഫ് ഫോം ഉപയോഗിക്കുന്നത്. അപേക്ഷാ ഫോമിനൊപ്പം, ഒരു പേ-ഇന്‍ സ്ലിപ്പ് അതായത് പേയ്‌മെന്റ് നടത്തുന്നതിനായി ഫോം നമ്പര്‍ എസ്ബി 103 അവതരിപ്പിച്ചിട്ടുണ്ട്. കാലവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് അവസാനിപ്പിക്കുന്നതിനുള്ള ഒരു പൊതുഫോം ആണ് എസ്ബി-7 എ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പിപിഎഫ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയവ അവസാനിപ്പിക്കുന്നതിന് ഈ ഫോം ഉപയോഗിക്കാം. ഒരു അക്കൗണ്ട് അകാലത്തില്‍ അവസാനിപ്പിക്കണമെങ്കില്‍ എസ്ബി-7 ബി ഫോം ആണ് ഉപയോഗിക്കേണ്ടത്. പോസ്റ്റ് ഓഫീസ് നിക്ഷേപം/ എന്‍എസ്എസ്-87 അക്കൗണ്ടുകളില്‍ നിന്ന് സാധാരണ പിന്‍വലിക്കല്‍ നടത്തുന്നതിനും ടേം ഡെപ്പോസിറ്റുകള്‍, പ്രതിമാസ വരുമാന പദ്ധതി, സീനിയര്‍ സിറ്റസിണ്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് ആനുകാലിക പലിശ പിന്‍വലിക്കുന്നതിനും നിലവിലുള്ള പിന്‍വലിക്കല്‍ ഫോമുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എതെങ്കിലും നിക്ഷേപകന്‍ അറിയിപ്പ് ഫോമുകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍, 2019 -ലെ പുതുക്കിയ പദ്ധതി ചട്ടങ്ങള്‍ പ്രകാരം അവ സ്വീകരിക്കാവുന്നതാണ്. ഓരോ ചെറുകിട സമ്പാദ്യ പദ്ധതിയ്ക്കും പ്രത്യേക ഫോമുകള്‍ ഉണ്ടാവുമെന്ന് പുതുക്കിയ സ്‌കീം ചട്ടങ്ങള്‍ 2019 പ്രകാരം ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

 

3

വൈകിയ പിപിഎഫ്, എസ്എസ്‌വൈ നിക്ഷേപങ്ങള്‍ക്ക് പിഴയില്ല

കൊവിഡ് 19 മഹാമാരി മൂലമുണ്ടായ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ പിപിഎഫ്, സുകന്യ സമൃദ്ധി എന്നിവയുള്‍പ്പടെയുള്ള ചില ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കുള്ള നിയമങ്ങളില്‍ അടുത്തിടെ സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു. ലോക്ക് ഡൗണ്‍ കാരണം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപം നടത്താന്‍ കഴിയാത്ത നിക്ഷേപകര്‍ക്ക് 2020 ജൂണ്‍ 30 വരെ ഇത് പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ, മാര്‍ച്ച് 31 വരെ മിനിമം നിക്ഷേപം നടത്തിയിട്ടില്ലാത്ത പിപിഎഫ്, സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ടുകൡ ജൂണ്‍ 30 വരെ തുക നിക്ഷേപിച്ചാല്‍ പിഴയോ പുനരുജ്ജീവന ഫീസോ ഈടാക്കില്ല. ഇതിനുപുറമെ, പിപിഎഫ് അക്കൗണ്ട് വിപുലീകരണ നിയമങ്ങളും സര്‍ക്കാര്‍ ലഘൂകരിച്ചിട്ടുണ്ട്.

 

English summary

പിപിഎഫ്, മറ്റു ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കായി ഇപ്പോള്‍ പൊതുഫോമുകളും ലഭിക്കും: ഇന്ത്യ പോസ്റ്റ്‌

common forms are available now for ppf other post office small savings schemes.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X