ആഗോള സൂചികകള്‍ക്കിടയില്‍ ഉത്തേജക പാക്കേജിന്റെ രൂപരേഖയില്‍ വ്യാപകമായ നിരാശയുണ്ടായതിനെത്തുടര്ന്ന്, വ്യാഴാഴ്ച സെന്‍സെക്സ് 886 പോയിന്റ് ഇടിഞ്ഞു. പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം പ്രതീക്ഷകള്‍ കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനും രാജ്യവ്യാപക ലോക്ക് ഡൗണിനും ശേഷമുണ്ടായ ഡിമാന്‍ഡ് കിക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഒരു നടപടിയും സ്വീകരിച്ചിച്ചെന്നതിനാല് നിക്ഷേപകരുടെ പ്രതീക്ഷകള്‍ പാടെ തകര്‍ന്നു.
സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവഴിക്കാത്തതിനാല്‍, സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ന്നു, ഓഹരികള്‍ നെഗറ്റീവ് മേഖലയിലേക്കെത്തി. കൊറോണ വൈറസ് ഒരിക്കലും നിര്‍മാര്‍ജനം ചെയ്യപ്പെടില്ലെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയ്ക്ക് ശേഷമുള്ള ഒരു ദിവസത്തിനുള്ളില്‍ത്തന്നെ ആഗോള വിപണികള്‍ അസ്ഥിരമായി. 30 ഓഹരികളുള്ള ബിഎസ്ഇ സെന്‍സെക്സ്, 31466 -ല്‍ ആരംഭിച്ചു.

ശേഷം, ഇന്‍ട്രാ-ഡേ ട്രേഡുകളില്‍ 955 പോയിന്റുകള്‍ തകര്‍ന്ന് 31052.65 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അതിനുശേഷം, 885.72 പോയിന്റ് അഥവാ 2.77 ശതമാനം കുറഞ്ഞ് 31122.89 എന്ന നിലയിലെത്തുകയും ചെയ്തു. അതുപോലെ തന്നെ എന്‍എസ്ഇ നിഫ്റ്റി 240.80 പോയിന്റ് അഥവാ 2.57 ശതമാനം ഇടിഞ്ഞ് 9142.75 -ല്‍ എത്തി. ധനമന്ത്രി വ്യാഴാഴ്ച നടത്തിയ പ്രഖ്യാപനങ്ങളില്‍ വലിയ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്ന നടപടികളൊന്നും അടങ്ങിയിട്ടില്ലാത്തതിനാല്‍ നിക്ഷേപകര്‍ വെള്ളിയാഴ്ച കൂടുതല്‍ നിരാശയിലാകുമെന്ന് മാര്‍ക്കറ്റ് സര്‍ക്കിളുകള്‍ വ്യക്തമാക്കി.
5.24 ശതമാനം തകര്‍ന്ന ടെക് മഹീന്ദ്രയാണ് സെന്‍സെക്സ് പാക്കില്‍ ഏറ്റവും പിന്നില്‍. ശേഷം, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി എന്നിവരും തൊട്ടുപുറകെയുണ്ട്. 2.28 ശതമാനം വരെ ഉയര്‍ച്ച നേടി ഹീറോ മോട്ടോകോര്‍പ്പ്, എല്‍ ആന്‍ഡ് ടി, മാരുതി, അള്‍ട്രാടെക് സിമന്റ്, സണ്‍ ഫാര്‍മ എന്നിവര്‍ നേട്ടം കൈവരിച്ചു. 2020-21 കാലയളവില്‍ പാക്കേജിന്റെ ആദ്യ ഘട്ടത്തില്‍ കുറഞ്ഞ പ്രത്യാഘാതമുണ്ടാകുമെന്ന് ജെഫറീസിലെ അനലിസ്റ്റുകള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച പ്രഖ്യാപിച്ച നടപടികളുടെ ധനച്ചെലവ് 1.6 ലക്ഷം കോടി രൂപ മാത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
