സംസ്ഥാനത്ത് ബാറുകൾ അടയ്ക്കും; ബിവറേജുകൾക്ക് കടുത്ത നിയന്ത്രണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകളും ബിയർ പാർലറുകളും അടയ്ക്കും. ബിവറേജ് ഔട്ട്ലെറ്റുകളിൽ കൂടുതൽ കടുത്ത നിയന്ത്രണം കൊണ്ടുവരും. കൊവിഡ് പശ്ചാത്തലത്തിൽ ബാറുകളും ബിവറേജസ് ഔട് ലറ്റുകളും അടച്ചിടണമെന്ന് പ്രതിപക്ഷ കക്ഷികൾ അടക്കം സര്‍ക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഉന്നത തല യോഗത്തിലെ തീരുമാനം.

 

വിൽപ്പന ശാലകൾ

വിൽപ്പന ശാലകൾ

ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങള്‍ കർശനമായി പാലിച്ചുകൊണ്ട് മദ്യശാലകള്‍ക്ക് പ്രവർത്തിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മദ്യവില്‍പന ശാലകളെല്ലാം പൂട്ടിയാല്‍ വ്യാജ മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടുമെന്നാണ് വാദം. തലസ്ഥാനത്തെ ഒരു ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തിലുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

ഗോവയിൽ പോകുന്നവർക്ക് കോളടിച്ചു; ഇനി കുപ്പിക്കണക്കിന് മദ്യം കുറഞ്ഞ വിലയ്ക്ക് നാട്ടിലെത്തിക്കാം

ആക്ഷേപം

ആക്ഷേപം

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ബാറുകളും ബിവറേജുകളും പൂട്ടണമെന്ന് ആവർത്തിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ എം എ) രംഗത്തെത്തിയിരുന്നു. സർക്കാരിന്‍റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനെതിരാണ് ബാറുകളുടെ പ്രവർത്തനമെന്ന് ഐ എം എ സംസ്ഥാന പ്രസി‍ഡന്‍റ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞു. ബ്രേക്ക് ദി ചെയിൻ എന്ന പേരില്‍ സർക്കാർ തുടക്കമിട്ടിരിക്കുന്ന ക്യാമ്പയിനിന്‍റെ ലക്ഷ്യത്തെ, സ്വയം ഹനിക്കുന്ന നടപടിയാണ് ബാറുകളുടെയും ബിവറേജിന്‍റെയും കാര്യത്തിലുള്ള സർക്കാർ നയമെന്നായിരുന്നു പ്രധാന ആക്ഷേപം.

കുടിയന്മാർക്ക് പണി കിട്ടി; കേരളത്തിൽ മദ്യത്തിന് വില കൂട്ടി

വ്യാജപ്രചരണങ്ങൾ

വ്യാജപ്രചരണങ്ങൾ

മദ്യപാനത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജപ്രചാരണങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ഐഎംഎ ചൂണ്ടിക്കാട്ടിയിരുന്നു. മദ്യം കഴിച്ചാൽ കൊറോണ വൈറസിനെ തടയാനാകും എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളാണ് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് തീർത്തും തെറ്റാണ്. കൊവിഡ് ബാധിത ജില്ലകളിൽ പൂര്‍ണ്ണ ലോക് ഡൗൺ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതേ സമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇനി മദ്യം ഓൺലൈനായി ഓർഡർ ചെയ്യാം: ഹോം ഡെലിവറി അനുവദിക്കാൻ മഹാരാഷ്ട്ര ഗവൺമെന്റ്

English summary

COVID-19: Government decides to close bars | സംസ്ഥാനത്ത് ബാറുകൾ അടയ്ക്കും; ബിവറേജുകൾക്ക് കടുത്ത നിയന്ത്രണം

The bars and beer parlors will be closed to prevent the spread of covid-19 in Kerala. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X