ദില്ലി; തപാൽ വകുപ്പും ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കും(IPPB) ചേർന്ന് ഒരു പുതിയ ഡിജിറ്റൽ പെയ്മെന്റ് ആപ്പ് 'ഡാക്ക് പേ' പുറത്തിറക്കി. രാജ്യമെമ്പാടും എല്ലാവരെയും ഡിജിറ്റൽ പണമിടപാടിലേക്ക് ഉൾച്ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഡാക്ക് പേ വെറുമൊരു ഡിജിറ്റൽ ആപ്പ് മാത്രമല്ല, മറിച്ച് തപാൽ മാർഗ്ഗത്തിലൂടെ ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു.

ആഭ്യന്തര പണം കൈമാറ്റം(domestic money transfer), ക്യു ആർ കോഡ് സ്കാൻ ചെയ്ത് സേവനങ്ങൾക്കും സാധനങ്ങൾക്കും ഉള്ള തുക ഡിജിറ്റൽ ആയി നൽകൽ (Virtual debit card & with UPI), ബയോമെട്രിക്കിലൂടെ നോട്ട് രഹിത ഇടപാടുകൾ, ഏതു ബാങ്കിലും ഉള്ള ഉപഭോക്താവിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബാങ്കിങ് സേവനങ്ങൾ (AePS)എന്നിവ ഡാക്ക് പേയിലൂടെ ലഭ്യമാണ്.
കൊറോണ 19 മഹാമാരി കാലത്ത്, ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ബാങ്ക് സേവനങ്ങൾ ലഭ്യമാക്കിയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ പ്രവർത്തനങ്ങളെ, ഡാക്ക് പേ ഉദ്ഘാടനവേളയിൽ മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് അഭിനന്ദിച്ചു.ഡാക്പേയുടെ സമാരംഭം തപാൽ വകുപ്പിന്റെ പാരമ്പര്യത്തിന് മുതൽകൂട്ടാണ്.സാമ്പത്തികമായി ഉൾക്കൊള്ളുന്ന ഒരു ആത്മനിർഭർ ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലേക്കുള്ള ഒരു പുതിയ ചുവട് വയ്പ്പ് കൂടിയാണ് ഇതെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു.
ഓരോ ഇന്ത്യക്കാരന്റെയും സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരിഹാരമാണ് ഡാക് പേയെന്ന് ചടങ്ങിൽ ഐപിപിബി ബോർഡ് സെക്രട്ടറിയും ചെയർമാനുമായ പ്രദീപ്ത കുമാർ ബിസോയി പറഞ്ഞു.ഞങ്ങളുടെ മുദ്രാവാക്യം - ഓരോ ഉപഭോക്താവും പ്രധാനമാണ്, ഓരോ ഇടപാടുകളും പ്രാധാന്യമർഹിക്കുന്നു, ഓരോ നിക്ഷേപവും വിലപ്പെട്ടതാണ്, "ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് എംഡിയും സിഇഒയുമായ ജെ വെങ്കട്ടരാമു പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
