ദീപാവലി മുഹൂർത്ത വ്യാപാരം നവംബർ 14 ന്, വ്യാപാര സമയം എപ്പോൾ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 നവംബർ 14 ശനിയാഴ്ച ദീപാവലി ദിവസം (ലക്ഷ്മി പൂജ ദിനം) സംവത് 2077ന് തുടക്കം കുറിച്ച് പ്രത്യേക മുഹൂർത്ത വ്യാപാരം നടത്തുമെന്ന് മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) അറിയിച്ചു. എല്ലാ ചരക്കുകളുടെയും കരാറുകൾ 2020 നവംബർ 14 ശനിയാഴ്ച മുഹൂർത്ത വ്യാപാരത്തിനായി ലഭ്യമാകുമെന്ന് എക്സ്ചേഞ്ച് അറിയിച്ചു.

 

പ്രത്യേക സെഷൻ വൈകുന്നേരം 6:00 മുതൽ 6:14 വരെയാണുള്ളത്. എംസിഎക്സിൽ വ്യാപാര സമയം 6:15 മുതൽ 7:15 വരെ ആയിരിക്കുമെന്ന് എക്സ്ചേഞ്ച് അറിയിച്ചു. എം‌സി‌എക്സ് മുഹൂർത്ത വ്യാപാര സെഷന്റെ മാർക്കറ്റ് സമയം ഇപ്രകാരമായിരിക്കും:

 

ദീപാവലി ബോണസ് ലഭിച്ചോ? ഈ പണം ഉപയോഗിക്കുന്നതിനുള്ള അഞ്ച് മികച്ച വഴികൾ ഇതാദീപാവലി ബോണസ് ലഭിച്ചോ? ഈ പണം ഉപയോഗിക്കുന്നതിനുള്ള അഞ്ച് മികച്ച വഴികൾ ഇതാ

ദീപാവലി മുഹൂർത്ത വ്യാപാരം നവംബർ 14 ന്, വ്യാപാര സമയം എപ്പോൾ?

പ്രത്യേക സെഷൻ: വൈകുന്നേരം 6:00 മുതൽ - 6:14 വരെ
ട്രേഡിംഗ് സെഷൻ: 6:15 മുതൽ - 7:15 വരെ
ക്ലയിൻറ് കോഡ് മോഡിഫിക്കേഷൻ സെഷൻ: 7:15 മുതൽ - 7:30 വരെ

ബിഎസ്ഇയിലും എന്‍എസ്ഇയിലും ശനിയാഴ്ച വൈകുന്നേരം 6.15മുതല്‍ 7.15വരെ ഒരു മണിക്കൂറാണ് മുഹൂര്‍ത്ത വ്യാപാരമുണ്ടാകുക. പ്രീ ഓപ്പനിങ് സെഷന്‍ 5.45 മുതല്‍ 6വരെയായിരിക്കും. മുഹൂർത്ത വ്യാപാര സമയമായ 60 മിനിറ്റിനുള്ളിൽ നടത്തുന്ന വ്യാപാരം നിക്ഷേപകർക്ക് സമൃദ്ധിയും സമ്പത്തും ഭാഗ്യവും നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മുഹൂർത്ത വ്യാപാര സമയത്തുള്ള ട്രേഡിം​ഗ് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നൽകുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം. നവംബര്‍ 16ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയുമായിരിക്കും.

ജോ ബൈഡന്റെ വിജയം ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കുന്നത് എങ്ങനെ?  

English summary

Diwali Muhurat Trading November 14, When Is The Trading Time? | ദീപാവലി മുഹൂർത്ത വ്യാപാരം നവംബർ 14 ന്, വ്യാപാര സമയം എപ്പോൾ?

The Multi Commodity Exchange (MCX) has announced that it will hold a special muhurat trading on Saturday, November 14, 2020, Diwali Day. Read in malayalam.
Story first published: Tuesday, November 10, 2020, 8:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X