ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഇന്ത്യൻ കമ്പനികൾക്കും ആഭ്യന്തര സാമ്പത്തിക വിപണികൾക്കും നല്ല വാർത്ത നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.
77 കാരനായ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാണ്. ഇന്ത്യൻ, ആഫ്രിക്കൻ-അമേരിക്കൻ വംശജയായ സെനറ്റർ കമല ഹാരിസ് (56) അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബൈഡൻ വിജയിച്ചാൽ ട്രംപ് കാലഘട്ടത്തിലേതു പോലെ സംരക്ഷണവാദം ഉണ്ടാകില്ലെന്നാണ് പല നീരീക്ഷകരുടെയും കണക്കുകൂട്ടൽ. അതിനാൽ ഇത് ഇന്ത്യയ്ക്ക് നല്ലതാണ്.

കുറച്ചുപേർ ശക്തമായ യുഎസ്-ഇന്ത്യ ബന്ധങ്ങളെക്കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ബൈഡെന് വെള്ളക്കാരല്ലാത്തവരിൽ നിന്നും പരമാവധി വോട്ടുകൾ ലഭിച്ചിരുന്നു. ആഗോള തലത്തിൽ അദ്ദേഹം ഇന്ത്യയെ മികച്ച പങ്കാളിയാക്കുമെന്നാണ് ചിലരുടെ പ്രതീക്ഷ. ബരാക് ഒബാമ ഭരണത്തിൽ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം വേണമെന്ന് നേരത്തെ തന്നെ വാദിച്ചിരുന്നു.
ഇന്ത്യയുൾപ്പെടെ എല്ലാ പ്രധാന വ്യാപാര പങ്കാളികളുമായും മികച്ച ബന്ധം സൂക്ഷിക്കാൻ സാധ്യതയുണ്ട്. സ്തംഭിച്ച വ്യാപാര ചർച്ചകളിൽ അർത്ഥവത്തായ പുരോഗതിയ്ക്കും സാധ്യതയുണ്ട്. അദ്ദേഹം ലിബറൽ ഇമിഗ്രേഷൻ നയങ്ങൾക്ക് അനുകൂലമാണെന്നാണ് വിവരം. അതിനാൽ, നിലവിലെ നിയന്ത്രിത വിസ പോളിസികളും ഐടി മേഖലയിലെ ആശങ്കകളും ഒഴിവാകാൻ സാധ്യതയുണ്ട്.
കോർപ്പറേറ്റ് നികുതി, സമ്പന്ന വ്യക്തികൾക്കുള്ള നികുതി, കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ, ബാങ്കുകൾ, ഊർജ്ജം, ഖനനം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നീ വ്യവസായ മേഖലകളിലെ നിയന്ത്രണ മേൽനോട്ടം തുടങ്ങിയവയ്ക്ക് ഇനി അമേരിക്ക സാക്ഷ്യം വഹിച്ചേക്കാം.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications